1001 Gk Questions And Answers From Kerala Psc Question Papers Part -11

1001 Gk Questions And Answers From Kerala Psc Question Papers Part -11

കേരള പി എസ് സി മുൻകാല ചോദ്യങ്ങളും ഉത്തരങ്ങളും

This Post will be sharing All Questions and Answers from 11th part of 1001 selected previous Questions. If you want to save this kerala psc notes in pdf format, links are given at the end of this post.

കേരള പി എസ് സി മുൻകാല പരീക്ഷകൾക്ക് ചോദിച്ചിട്ടുള്ള ചില ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു മുഴുവൻ ഒരു സൗജന്യ ക്ലാസായി ഞങ്ങളുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളതാണ് (Arivinte Jalakam). പക്ഷെ പല വിദ്യാർത്ഥികളും ഇതുപോലുള്ള ക്ലാസുകൾ നോട്ട് ആയി വേണമെന്ന് അവശ്യപെട്ടിരുന്നു. അതുകൊണ്ടാണ് ഈ ബ്ലോഗിൽ ആ ചോദ്യങ്ങൾ വീണ്ടും പ്രെസിദ്ധികരിക്കുന്നത്. ഇത് ഈ സീരിസിന്റെ പതിനൊന്നാം ഭാഗമാണ്

ഇനി നിങ്ങൾ വായിക്കുന്നതിനേക്കാൾ വീഡിയോ ആണ് കാണാൻ ഇഷ്ടപ്പെടുന്നതെങ്കിൽ വീഡിയോയുടെ ലിങ്കും ഞാൻ താഴെ കൊടുത്തിട്ടുണ്ട്. അതുപോലെ ഈ പ്രധാനപെട്ട ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങൾക് pdf ആയി ഡൌൺലോഡ് ചെയ്യണമെങ്കിൽ ഈ പോസ്റ്റിന്റെ അടിയിൽ അതിനുള്ള ലിങ്ക് കൊടുത്തിട്ടുണ്ട്.

ഈ വർഷം വരാൻ പോകുന്ന എൽ ഡി സി 2020,  പോലിസ് കോണ്‍സ്റ്റബിള്‍ തുടങ്ങിയ പി എസ് സി പരീക്ഷകൾക്ക് ഇത് ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.


1001 general knowledge questions and answers in Malayalam

402. ചോള ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട അമ്പലങ്ങളുടെ ശില്പവേല ഏതു രീതിയിലുള്ളതായിരുന്നു?

Answer: ഗോപുരം രീതി

403. ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപെടുന്നതെന്ത്

Answer: ചിപ്കോ

404. ചിപ്കോ പ്രസ്ഥാനം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer: വനസംരക്ഷണം

405. വനമഹോത്സവത്തിന് തുടക്കം കുറിച്ചത് ആരാണ് ?

Answer: കെ.എം. മുൻഷി

406. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം ഏതാണ്?

Answer: ആഫ്രിക്ക

407. ഇന്ത്യയിൽ തീരപ്രദേശത്തുള്ള ഏറ്റവും വലിയ തടാകം ഏതാണ്?

Answer: ചിൽക്കജ്യോതി

408. ആരുടെ തുലികാനാമമായിരുന്നു ബോസ് ?

Answer: ചാൾസ് ഡിക്കൻസ്

409. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിദേശഭാഷ ഏതാണ് ?

Answer: ഇംഗ്ലീഷ്

410. ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം ഏതാണ് ?

Answer: രാജാ ഹരിശ്ചന്ദ്ര

411. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രം ഏതാണ് ?

Answer: ദീപിക

412. ഏതു ശതകത്തിലാണ് ക്രിസ്ത്യൻ മിഷനറിമാർ ആദ്യമായി  ഇന്ത്യയിലെത്തിയത്?

Answer: എ. ഡി.ഒന്നാം ശതകം

413. ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഗ്രഹം ഏതാണ്?

Answer: യുറാനസ്

414. ആദ്യ മലയാളി വനിതാ ഐ.എ.എസ്. ഓഫീസർ ആരായിരുന്നു ?

Answer: അന്നാ രാജം ജോർജ്

415. ജൈനമതധർമശാസ്ത്രങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പൂർവങ്ങൾ എത്രയെണ്ണമാണ് ?

Answer: 14

416. കക്രപ്പാര്‍ പദ്ധതി ഏതു നദിയിലാണ് സ്ഥിതിചെയ്യുന്നത് ?

Answer: തപ്തി

417. ഏറ്റവും പഴക്കമുള്ള തിരുവിതാംകൂർ നാണയം ഏതാണ് ?

Answer: കലിയുഗരായൻ പണം

418. ഏതു വിറ്റാമിന്റെ അഭാവത്തിലാണ് നിശാന്ധത ഉണ്ടാകുന്നത്?

Answer: വിറ്റാമിൻ എ

419. ഇന്ത്യയിലെ ആദ്യത്തെ എണ്ണക്കിണർ ഏതാണ് ?

Answer: അസമിലെ ദിഗ്ബോയി

420. ഏതു വംശത്തിലെ രാജാവായിരുന്നു അജാതശത്രൂ ?

Answer: ഹര്യങ്ക

421. 1790ൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം ഏതാണ് ?

Answer: യു.എസ്.എ.

422. പട്ടിക വർഗക്കാർക്ക് വേണ്ടിയുളള പ്രത്യേക ദേശീയ കമ്മിഷൻ രൂപീകരിച്ചത് എത്രാമത്തെ  ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?

Answer: 89

423. സിംല കരാർ ഒപ്പുവച്ച വ്യക്തികൾ ആരൊക്കെയാണ് ?

Answer: ഇന്ദിരാഗാന്ധി, സുൽഫിക്കർ അലി ഭൂട്ടോ

424. ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാർശ നൽകിയത് ആരുടെ നേതൃത്വത്തിലുളള സമിതി ആയിരുന്നു ?

Answer: ബൽവന്ത് റായ് മേത്ത

425. ഗാന്ധിജിയെ ‘മഹാത്മ’ എന്നു ആദ്യമായി വിശഷിപ്പിച്ചത് ആരാണ് ?

Answer: ടഗോർ

426. ഇറാഖിന്റെ തലസ്ഥാനം ഏതാണ് ?

Answer: ബാഗ്ദാദ്

427. ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയ വർഷം ഏതാണ് ?

Answer: 1942

428. ‘ഉദയംപേരൂർ സുന്നഹദോസ്’ എന്ന പ്രസിദ്ധമായ ക്രിസ്തുമത സമ്മേളനം നടന്ന വർഷം ഏതാണ് ?

Answer: 1599

429. ഉദയംപേരൂർ സുന്നഹദോസ് നടന്ന സ്ഥലം ഏതാണ് ?

Answer: എറണാകുളം ജില്ലയിലെ ഉദയംപേരൂർ കത്തോലിക്കപള്ളി

430. ഉദയംപേരൂർ സുന്നഹദോസിനുശേഷം കേരളത്തിലെ ക്രൈസ്തവരിൽ നിലവിൽ വന്ന രണ്ട് വിഭാഗങ്ങൾ ഏതൊക്കെയാണ് ?

Answer: കൊച്ചിൻ രൂപത, സുറിയാനി രൂപത

431. ഹരിത സ്വർണം എന്നറിയപ്പെടുന്നത് എന്താണ് ?

Answer: മുള

432. ഹൈദരാബാദിനെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ സൈനിക നീക്കത്തിന്‍റെ പേരെന്താണ് ?

Answer: ഓപ്പറേഷൻ പോളോ

433. യമുനാനദി ഗംഗയുമായി ചേരുന്നത് എവിടെ വെച്ചാണ് ?

Answer: അലഹബാദ്

434. സംയോജിത ശിശു വികസന പദ്ധതി നിലവിൽ വന്നത് എന്ന് ?

Answer: 1975

435. സാർക്ക് എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് ആരാണ് ?

Answer: ബംഗ്ളാദേശ് പ്രസിഡന്റായിരുന്ന സിയ – വുൾ – റഹ്മാൻ

436. 2014ൽ സാർക്ക് സമ്മേളനം നടന്നത് എവിടെവച്ചാണ് ?

Answer: കാഠ്മണ്ഡു

437. സാർക്കിന്റെ സ്ഥിരം ആസ്ഥാനം?

Answer: നേപ്പാളിലെ കാഠ്മണ്ഡു

438. SAARCഇന്‍റെ പൂര്‍ണ രൂപം എന്താണ്

Answer: South Asian Association for Regional Cooperation

പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന എന്നാണ്‌ സാർക്ക്‌ എന്നതിന്റെ മലയാള പൂർണ്ണരൂപം (South Asian Association for Regional Cooperation). ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ്‌, ഭൂട്ടാൻ, മാലിദ്വീപ്‌, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ചേർന്ന് 1985 ഡിസംബർ 8 ന് ആണ്‌ ഈ സംഘടന സ്ഥാപിച്ചത്. 2007 ൽ അഫ്ഗാനിസ്ഥാൻ സാർകിൽ അംഗമായി. ഇതോടെ അംഗരാജ്യങ്ങളുടെ എണ്ണം എട്ടായി ഉയർന്നു.

ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക, സാമൂഹിക, സാങ്കേതികവും, സാംസ്‌ക്കാരികവുമായ എന്നി മേഘലകളില്‍ ഉള്ള പരസ്പര  സഹകരണമാണ് ഇതിന്റെ പ്രധാന ലക്ഷ്യം

439. സാർക്കിന്റെ ഔദ്യോഗിക ഭാഷ എന്താണ് ?

Answer: ഇംഗ്ലീഷ്‌

If you want to read the previous part you can CLICK HERE (Part-10), or you can jump to the next part by CLICKING HERE (Part-12). You can also download this set of kerala psc Questions and Answers as pdf through the link given below.

This Post Has 2 Comments

Leave a Reply

Close Menu