1001 Gk Questions and Answers Part 17

1001 Gk Questions and Answers Part 17

Kerala Psc Repeted Gk Questions and Answers 2020

These are some repeated Questions selected from previous year Question papers of Kerala psc. This the 17th part of this video series and I have alredy published the video on our youtube channel “Arivinte Jalakam”. This Blog post is made for students who like reading more than watching videos. with that being said i have also included the video link for those who want to watch. All Questions and Answers from that video is posted below and if you want to download this set as pdf notes, link is provided fo that too.

I think this will be helpful for students who are preparing to crack kerala psc exams. All the Questions are given in Malayalam language but I believe the content will be useful for both degree level and non degree level exams in 2020

1001 general knowledge questions and answers PSC

631. അമേരിക്കയിലെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായ ജനറൽ മോട്ടോഴ്‌സിന്റെ മേധാവിയായി നിയമിതയായ ആദ്യ വനിത ആരാണ് ?

Answer: മേരി ബറ

632. സമുദ്രത്തിനടിയിൽ മന്ത്രിസഭാ യോഗം ചേർന്ന രാജ്യം ഏതാണ് ?

Answer: മാലിദ്വീപ്

633. മാലി ദ്വീപ്‌ കീഴടക്കിയ ചോള രാജാവ് ആരായിരുന്നു ?

Answer: രാജ രാജ ചോളൻ

634. ബുദ്ധനും ബുദ്ധധർമവും എന്ന കൃതി എഴുതിയത് ആരാണ് ?

Answer: ബി ആർ അംബേദ്‌കർ

635. ഗാന്ധി സമാധാന സമ്മാനം ആദ്യമായി ലഭിച്ചത് ആർക്കായിരുന്നു?

Answer: ജൂലിയസ് നേരെര

636. Awaaz-e-Punjab എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ ആരാണ് ?

Answer: നവജോത് സിംഗ് സിദ്ധു

637. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി കരാർ നിലവിൽ വന്നത് എന്നാണ് ?

Answer: 2015 ആഗസ്റ്റ് 1

638. പാകിസ്ഥാൻ എന്ന പദത്തിന്റെ അർത്ഥം എന്താണ് ?

Answer: വിശുദ്ധ രാജ്യം

639. സീസർ ആൻഡ്‌ ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ് ?

Answer: ജോർജ് ബർണാർഡ് ഷാ

640. ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ആരാണ് ?

Answer: ഡോ.ക്രിസ്ത്യൻ ബെർണാഡ്

641. കേരള സർക്കാരിന്റെ സൗജന്യ കാൻസർ ചികിത്സ പദ്ധതി ഏതാണ് ?

Answer: സുകൃതം പദ്ധതി

642. ബ്ലേഡ് മാഫിയകളെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ ആരംഭിച്ച പദ്ധതി ഏതാണ് ?

Answer: ഓപ്പറേഷൻ കുബേര

643. അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?

Answer: അനീമിയ

644. കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപെടുന്ന ഗ്രാമം ഏതാണ് ?

Answer: നൂറനാട്‌

645. കേരളത്തിലെ ഹോളണ്ട് എന്നറിയപെടുന്ന സ്ഥലം ഏതാണ് ?

‌Answer: കുട്ടനാട്‌

646. കേരളത്തിന്റെ ചിറാപുഞ്ചി എന്നറിയപെടുന്ന സ്ഥലം ഏതാണ് ?

Answer: ലക്കിടി

647. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

Answer: മധ്യപ്രദേശ്‌

648. ചാഡ്‌വിക് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?

Answer: ഹിമാചൽ പ്രദേശ്‌

649. മനുഷ്യചർമത്തിന് നിറം നൽകുന്ന വർണവസ്തു ഏത് ?

Answer: മെലാനിൻ

650. സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭ മണ്ഡലം ഏതാണ് ?

Answer: മങ്കട

651. എയ്ഡ്സ് ബോധ വത്കരണത്തിന് വേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി ഏതാണ് ?

Answer: ആയുർദളം‌

652. ജലസേചനാർത്ഥം ആദ്യമായി കനാൽ നിർമ്മിച്ചത് എവിടെയാണ് ?

Answer: പ്രാചീന ബാബിലോണിയയിൽ‌

653. ഇന്ത്യയിൽ ആദ്യമായി റേഡിയോ സംപ്രേഷണം നടന്നത് എന്നാണ് ?

Answer: 1923ൽ മുംബെയിൽ നിന്ന്

654. ലോകത്തിലാദ്യമായി പൊതു ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത്ഏതു രാജ്യത്താണ് ?

Answer: യു.എസ്.എ ‌

655. ആകാശവാണിയുടെ ആപ്തവാക്യം എന്താണ് ?

Answer: ബഹുജന ഹിതായ, ബഹുജന സുഖായ

656. ഇന്ത്യയുടെ ദേശീയ സംപ്രേഷണ സ്ഥാപനം ഏതാണ് ?

Answer: പ്രസാർ ഭാരതി ‌

657. കേരളത്തിൽ നിന്നാദ്യമായി മലയാളത്തിൽ ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത് എന്നാണ് ?

Answer: 1985 ജൂൺ 1‌

658. 1866ൽ ദാദാബായി നവറോജി ലണ്ടനിൽ ആരംഭിച്ച സംഘടന ഏതാണ് ?

Answer: ഈസ്റ്റിന്ത്യാ അസോസിയേഷൻ

659. പരിശുദ്ധമായ സ്വർണ ആഭരണങ്ങളിലും ചെറിയ അളവിൽ ഒരു ലോഹം അടങ്ങിയിരിക്കും. അത് ഏതാണ്  ?

Answer: കോപ്പർ

660. പൊതുജന പങ്കാളിത്തത്തോടു കൂടി ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏതാണ്  ?

Answer: ഗ്രീൻ കാർപെറ്റ്

661. ഇന്ത്യയിലെ ആദ്യ ടൈഗർ സെൽ സ്ഥാപിക്കുന്ന നഗരം ഏതാണ്  ?

Answer: ഡെറാഡൂൺ

662. ആന്റണി ആൻഡ്‌ ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ് ?

Answer: വില്യം ഷേക്സ്പിയർ

663. ഏറ്റവും കൂടുതല്‍  കാലം ഇന്ത്യയുടെ  പ്രധാനമന്ത്രി ആയിരുന്ന വ്യക്തി ആരാണ് ?

Answer: ജവഹർലാൽ നെഹ്രു

664. പഞ്ചവാദ്യത്തിൽ ശംഖ് ഉൾപ്പെടെ എത്രവാദ്യങ്ങളാണുപയോഗിക്കുന്നത് ?

Answer: ആറ്

665. 2016 ജൂലൈ 28 ന് അന്തരിച്ച ജ്ഞാനപീഠ ജേതാവ് ആരാണ് ?

Answer: മഹാശ്വേതാ ദേവി

666. ദേവസമാജം സ്ഥാപിച്ചത് ആരായിരുന്നു ?

Answer: ശിവ നാരായണ്‍ അഗ്നിഹോത്രി

667. രാജ്യസഭയിൽ നോമിനേറ് ചെയ്യപ്പെട്ട ആദ്യ മലയാള സാഹിത്യകാരൻ ആരായിരുന്നു ?

Answer: k m പണിക്കർ(1959)

668. ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷക നദി ഏതാണ് ?

Answer: സുബന്‍സിരി

669. ഏത് യൂറോപ്യൻ നഗരത്തിലെ തിരക്കേറിയ ജലപാതയാണ് ഗ്രാന്റ് കനാൽ എന്നറിയപ്പെടുന്നത് ?

Answer: വെനീസ് (ഇറ്റലി)

670. പനാമ കനാൽ ഗതാഗതത്തിനായി തുറന്നുകൊടുത്തത് എന്നാണ് ?

Answer: 1914 ആഗസ്റ്റ് 15

This video series have 25 parts and this is the 17th part. If you are interested in reading the previous part You can GO HERE (Part -16). Or You May want to go to the next part by CLICKING HERE.

If you want to save this Study material in pdf format you can use the link given below.

This Post Has One Comment

Leave a Reply

Close Menu