1001 Kerala psc Questions and Answers in Malayalam – 22

1001 Kerala psc Questions and Answers in Malayalam – 22

കേരള പി എസ് സി തിരഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരങ്ങളും

This is the 22nd part of 1001 kerala psc Questions series. I have included around 40 questions and answers in this post. If you want to watch this as video insted of reading link to our youtube video is also included in this post. You can also download contents of this post in pdf format using links given at the end.

കേരള പിഎസ്സി മുൻകാലങ്ങളിൽ നടത്തിയിട്ടുള്ള പരീക്ഷകൾ നിന്ന് തെരഞ്ഞെടുത്ത ചില ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 

ഇത് ഏതാണ്ട് 25ഓളം ഭാഗങ്ങളുള്ള ഒരു വീഡിയോ സീരിയസ് ആയി യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുള്ളതാണ്. അപ്പോൾ താൽപര്യമുള്ളവർക്ക് ഇത് വീഡിയോയും കാണാവുന്നതാണ് ആണ്. വീഡിയോയുടെ ലിങ്ക് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

എല്ലാ ചോദ്യങ്ങളും  ജനറൽ നോളജ് അല്ലെങ്കിൽ പൊതുവിജ്ഞാനം എന്ന് ടോപ്പിക്കിൽ നിന്നാണ് എടുത്തിരിക്കുന്നത്.    ഇത് വരുംകാല പി എസ്‌ സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു. 

പി എസ് സി പരീക്ഷകൾക്ക് മാത്രമല്ല അല്ല, ജനറൽ നോളജ് ക്വിസ്സുകൾക്കും മറ്റും തയ്യാറെടുക്കുന്നവർക്കും ഇത് പ്രയോജനപ്പെടും 

കേരള പി എസ് സി തിരഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരങ്ങളും

846. യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍റെ സുരക്ഷാ ഉപദേഷ്ടാവായ ആദ്യ മലയാളിയാര് ?

Answer: ഡോ.എബ്രഹാം മത്തായി നൂറനാല്‍

847. “കാറ്റു വീഴ്ച” എന്ന രോഗം ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer: തെങ്ങ്‌

848. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര് ?

Answer: സരോജിനി നായിഡു

849. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം ഏതാണ് ?

Answer: ഹീമോഫീലിയ

850. തെഹ്-രി ഡാം ഏത് നദിയാലാണ് സ്ഥിതി ചെയ്യുന്നത് ?

Answer: ഭഗീരഥി

851. ഒളിമ്പിക്സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ആദ്യത്തെ ഇന്ത്യക്കാരനാര് ?

Answer: അഭിനവ് ബിന്ദ്ര

852. അന്ന സിവെൽ എഴുതിയ ബ്ലാക്ക് ബ്യുട്ടി എന്ന നോവലിലെ മുഖ്യകഥാപാത്രം എന്താണ് ?

Answer: കുതിര

853. സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഗ്രഹം ഏതാണ് ?

Answer: ഭൂമി

854. ചോലക്കാടുകളെ സംരക്ഷിക്കുന്നതിനായി 2003ൽ ഇടുക്കി ജില്ലയിൽ രൂപവല്ക്കരിച്ച ദേശീയോദ്യാനം ഏതാണ് ?

Answer: മതികെട്ടാൻ ചോല

855. 12 -)മത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ രാജ്യം ഏതാണ് ?

Answer: ഇന്ത്യ

856. ഭരണഘടനാ നിര്‍മ്മാണ സമിതി ദേശീയ പതാക അംഗീകരിച്ചതെന്ന് ?

Answer: 1947 ജൂലൈ 22

857. അയിത്തോച്ചാടനം പ്രാവർത്തികമാക്കുന്ന ഭരണഘടനാ വകുപ്പേത് ?

Answer: 17

858. ഭേദഗതികളെക്കുറിച്ച് വിശദീകരിക്കുന്ന ഭരണഘടനയുടെ ഭാഗം ഏതാണ് ?

Answer: ഭാഗം-20

859. ഭരണഘടനയുടെ 19-)0 അനുഛേദം പൗരാവകാശത്തെ എത്രയായി തിരിച്ചിരിക്കുന്നു ?

Answer: 6

860. ഇന്ത്യയിൽ തീവണ്ടി എൻജിനുകൾ നിർമ്മിക്കുന്ന ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു ?

Answer: പശ്ചിമബംഗാൾ

861. ആത്മവിദ്യാസംഘം സ്ഥാപിച്ചത് ആരാണ് ?

Answer: വാഗ്‌ഭടാനന്ദ ഗുരു

862. എലിവിഷത്തിന്‍റെ രാസനാമം എന്താണ് ?

Answer: സിങ്ക് ഫോസ്‌ഫൈഡ്‌

863. 1956 ല്‍ ഇന്ത്യ ഭാഷാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍, പുനഃസംഘടനാ കമ്മീഷന്‍റെ അദ്ധ്യക്ഷന്‍ ആരായിരുന്നു ?

Answer: ജസ്റ്റിസ് ഫസല്‍ അലി

864. ഇന്ത്യയിലെ ചുവന്നനദി എന്നറിപ്പെടുന്നത് ഏതു നദിയാണ് ?

Answer: ബ്രഹ്മപുത്ര

865. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ഏതാണ് ?

Answer: NH 7

866. ഇന്ത്യയിൽ ആദ്യമായി ഇ-തുറമുഖ സംവിധാനം നിലവിൽ വന്നതെവിടെ ?

Answer: കൊച്ചി

867. ‘ടൈഗർ ഓഫ് ദ സ്നോ’ എന്നു വിളിക്കുന്ന എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഹിലാരി യുടെ രാജ്യം ഏതാണ് ?

Answer: ന്യൂസലാന്റ്

868. ഉച്ഛാസവായുവിലും നിശ്വാസവായുവിലും ഒരേ അളവിൽ കാണപ്പെടുന്ന വാതകം ഏതാണ് ?

Answer: കാർബൺഡൈഓക്ലെഡ്

869. പരിസ്ഥിതി കമാന്റോസ് എന്നറിയപ്പെടുന്ന സംഘടന ഏത് ?

Answer: ഗ്രീൻപീസ്

870. ഭക്രാനംഗല്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ?

Answer: സത്-ലജ്

871. ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വ്യക്തി ആരാണ് ?

Answer: മാഡംകാമ

872. ജഡായുപ്പാറ സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?

Answer: കൊല്ലം

873. ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ അവസാന സമ്മേളനം നടന്നതെന്ന് ?

Answer: 1950 ജനുവരി 24

874. പരുഷണി എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദി ഏതാണ് ?

Answer: രവി

875. ‘ലോക സോഷ്യൽ ഫോറം‘ ആദ്യമായി സമ്മേളിച്ചത് എവിടെ വച്ചാണ് ?

Answer: ബ്രസീൽ

876. രക്തപര്യയനം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?

Answer: വില്യം ഹാർവി

877. ചിപ്കോ പ്രസ്ഥാനം എവിടെയാണ് ആരംഭിച്ചത് ?

Answer: ചമേലി

878. സോഡിയം ബൈ കാര്ബനൈറ്റ് എന്തിന്റെ രാസനാമമാണ് ?

Answer: അപ്പക്കാരം

879. ഉറി പവര്‍ പദ്ധതിയേത് നദിയിലാണ് സ്ഥിതിചെയുന്നത് ?

Answer: ത്സലം നദി

880. മലകളേയും, പർവ്വതങ്ങളേയും കുറിച്ചുള്ള പഠനശാഖയുടെ പേരെന്ത് ?

Answer: ഓറോളജി

881. മനുഷ്യവംശത്തിന്‍റെ അന്താരാഷ്ട്ര മാഗ്നാകാര്‍ട്ട എന്ന് യുഎന്‍. മനുഷ്യാവകാശ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചതാര് ?

Answer: റൂസ് വെല്‍റ്റ്

882. ഖാനാ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏതാണ് ?

Answer: രാജസ്ഥാൻ

883. ഭയം ഉണ്ടാകുമ്പോൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ ഏതാണ് ?

Answer: അഡ്രിനാലിൻ

884. നുണ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ഉപകരണമേത് ?

Answer: പോളിഗ്രാഫ്

885. ഫ്രാൻസിനും ജെർമെനിക്കും ഇടയ്ക്കുള്ള അതിർത്തി രേഖ ഏതാണ് ?

Answer: മാജിനൊട്ട് രേഖ

886. ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന ഹിമാലയന്‍ നദിയേതാണ് ?

Answer: ബ്രഹ്മപുത്ര

887. മലബാറിലെ ഏക ജലവൈദ്യുത പദ്ധതി ഏതാണ് ?

Answer: കുറ്റിയാടി ജലവൈദ്യുത പദ്ധതി

888. കുരങ്ങ്പനിയുടെ രോഗകാരിയായ വൈറസ് ഏതാണ് ?

Answer: ഫ്ളേവി വൈറസ്

889. അലിഗർ മുസ്ലിം സർവ്വകലാശാല സ്ഥാപിച്ച വ്യക്തി ആരാണ് ?

Answer: സർ സയ്യദ് അഹമ്മദ്ഖാൻ

890. മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പം കൂടിയ വസ്തു ഏത് ?

Answer: ഇനാമൽ

891. മുട്ടയുടെ പുറം തോട് നിർമ്മിച്ചിരികുന്നത് എന്തുകൊണ്ടാണ് ?

Answer: കാത്സ്യം കാർബൊനൈറ്റ്

892. ആമാശയത്തിന്റെ അടിയില്‍ സ്ഥിതിചെയ്യുന്ന ഗ്രന്ഥി ഏത് ?

Answer: പാന്‍ക്രിയാസ്‌

893. ഒന്നേകാൽകോടി മലയാളികൾ എന്ന കൃതിയുടെ കർത്താവായ കേരളമുഖ്യമന്ത്രി ആരായിരുന്നു ?

Answer: ഇ.എം.എസ്.നമ്പൂതിരിപ്പാട്

894. അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?

Answer: വിന്‍സണ്‍ മാസിഫ്‌

895. ടൈടൽ പാർക്ക്”, എന്നറിയപ്പെടുന്ന സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?

Answer: ചെന്നൈ

This series has 25 parts With more than a thousand questions And answers.This is the 22nd part of this video series and if you are interested in reading the previous part You can Click Here (Part 21) Or you can go to the Next Part (Part 23)

If you want to download the question and answers included in this post as PDF, you can use download link given below

Leave a Reply

Close Menu