1001 selected Gk Questions and Answers Part 16

1001 selected Gk Questions and Answers Part 16

kerala Psc Importent Gk Questions

In this post i will be sharing all Questions and Answers from 16th part of 1001 Questions video series. All questions are selected from question papers of exams conducted by Kerala psc in past years.

This series might be important for you especially if you are starting out. I have included the video link if you like watching the video rather than reading. Links to download this study material as .pdf is also given at the end of this post.

1001 general knowledge questions for psc exams in Malayalam

601. സ്വാതന്ത്ര്യം കിട്ടുമ്പോൾ എത്ര നാട്ടുരാജ്യങ്ങളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത് ?

Answer: 565

602. ആധുനിക ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?

Answer: ജംഷഡ്ജി ടാറ്റ

603. ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പ്, ഉരുക്ക് കമ്പനി സ്ഥാപിതമായത് എവിടയാണ് ?

Answer: ബംഗാളിലെ കുൾട്ടിയിൽ 1870ൽ

604. ബിസിസിഐയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനുരാഗ്‌ ഠാക്കൂർ ഏതു ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ്‌ ?

Answer: ഹാമിർപൂർ

605. ദാരിദ്രരേഖയ്ക്ക്‌ താഴെയുള്ള കുടുംബങ്ങളിലെ അഞ്ചുകോടി വനിതകൾക്ക്‌ 2016-2019 കാലയളവിൽ എൽപിജി കണക്ഷൻ സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ഏതാണ് ?

Answer: പ്രധാൻമന്ത്രി ഉജ്വല യോജന

606. ഇന്ത്യയിൽ ആദ്യമായി കൊഴുപ്പ്‌ കലർന്ന ഭക്ഷ്യ വസ്തുക്കൾക്ക്‌ നികുതി ഏർപ്പെടുത്തിയ സംസ്ഥാനം ഏതാണ് ?

Answer: ബീഹാർ

607. കൊഴുപ്പ്‌ കലർന്ന ഭക്ഷ്യ വസ്തുക്കൾക്ക്‌ നികുതി ഏർപ്പെടുത്തിയ രണ്ടാമത്തെ സംസ്ഥാനം ഏതാണ് ?

Answer: കേരളം

608. കേരളത്തിലെ മികച്ച സർവകലാശാലയ്ക്കായി കൊച്ചി സാങ്കേതിക സർവകലാശാല ഏർപ്പെടുത്തിയ ചാൻസലേഴ്‌സ്‌ പുരസ്കാരം ആദ്യമായി ലഭിച്ചത്‌ ഏതു സർവകലാശാലയ്ക്കാണ്‌ ?

Answer: കേരള സർവകലാശാല

609. തദ്ദേശ സ്ഥാപനങ്ങൾ ഹൈടെക്ക്‌ ആക്കുന്നതിനും ഓഫീസ്‌ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനുമായി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സോഫ്റ്റ്‌വെയർ ഏത്‌ ?

Answer: സകർമ

610. ലോകാരോഗ്യ സംഘടന (ഡബ്ളിയു.എച്ച്.ഒ) രൂപീകരിക്കപ്പെട്ടത് എന്നാണ് ?

Answer: 1948

611. യുനെസ്കോയുടെ ആസ്ഥാനം എവിടെയാണ് ?

Answer: പാരീസ്

612. ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മിഷൻ രൂപീകരിക്കപ്പെട്ടത് എന്നാണ് ?

Answer: 1946

613. 1950 ഡിസംബർ 14ന് നിലവിൽ വന്ന ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മിഷന്റെ ആസ്ഥാനം എവിടെയാണ് ?

Answer: ജനീവ

614. 1972ൽ നെയ്റോബി ആസ്ഥാനമായി രൂപീകരിച്ച പരിസ്ഥിതി പദ്ധതി ഏതാണ് ?

Answer: യു.എൻ.ഇ.പി യുണൈറ്റഡ് നേഷൻസ് എൻവിറോണ്മെന്റ് പ്രോഗ്രാം

615. ഐ.എൽ.ഒ. (International Labour Organization )യുടെ ആസ്ഥാനം എവിടെയാണ് ?

Answer: ജനീവ

616. ഏതു രാജ്യമാണ്‌ ബംഗാൾ കടുവകളുടെ സംരക്ഷണത്തിന്‌ പ്രത്യേക പദ്ധതി നടപ്പാക്കാൻ ഇന്ത്യയുമായി സഹകരിക്കുന്നത്‌ ?

Answer: അമേരിക്ക

617. ട്രെയിൻ യാത്രക്കാർക്ക്‌ ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാൻ സൗകര്യമൊരുക്കുന്ന ഐആർസിടിസിയുടെ ഓൺലൈൻ കാറ്ററിങ്ങ്‌ സംവിധാനം ഏത്‌ ?

Answer: ഫുഡ് ഓൺ ട്രാക്ക്

618. ഇന്റർനെറ്റ്‌ സേവനങ്ങളുടെ തുല്യതയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നെറ്റ്‌ ന്യൂട്രാലിറ്റി എന്ന പദത്തിന്റെ ഉപജ്ഞാതാവ്‌ ആരാണ് ?

Answer: ടിം വു

619. സ്വച്‌ഛ്‌ ഭാരത്‌ പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി കൗൺസിൽ ഓഫ്‌ ഇന്ത്യ രാജ്യത്തെ 73 നഗരങ്ങളിൽ വൃത്തിയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്വച്ഛ്‌ സർവേക്ഷൻ സർവേയിൽ ഒന്നാമതെത്തിയ നഗരം ഏത്‌ ?

Answer: മൈസൂർ

620. വൈദ്യുതി ലഭിക്കാത്ത വീടുകളിലെ പ്ലസ്‌ വൺ, പ്ലസ്‌ ടു വിദ്യാർഥികൾക്ക്‌ സൗരോർജ റാന്തലുകൾ സൗജന്യമായി നൽകാൻ അനർട്ട്‌ ആരംഭിച്ച പദ്ധതി ഏതാണ് ?

Answer: സൗരപ്രിയ

621. മങ്കൊമ്പ്‌ നെല്ല് ഗവേഷണ കേന്ദ്രം 2015ൽ പുറത്തിറക്കിയ അത്യുൽപാദന-കീടപ്രതിരോധശേഷിയുള്ള നെൽവിത്ത്‌ ഏത്‌ ?

Answer: ശ്രേയസ്

622. സെന്റർ ഫോർ സയൻസ്‌ ആൻഡ്‌ എൻവയോൺമെന്റ്‌ നടത്തിയ പഠനത്തിൽ ബ്രഡ്‌ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളിൽ കാൻസറിനു കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ച രാസവസ്തു ഏതാണ് ?

Answer: പൊട്ടാസ്യം ബ്രോമേറ്റ്

623. തീർഥാടന കേന്ദ്രങ്ങളെ ആശുപത്രികളുമായി ബന്ധിപ്പിച്ച്‌ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്ന ടെലിമെഡിസിൻ പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന ക്ഷേത്രം ഏത്‌ ?

Answer: ശബരിമല

624. നാഷണൽ ഹെറാൾഡ് എന്ന പത്രം ആരംഭിച്ചത് ആരാണ് ?

Answer: ജവഹര്‍ലാല്‍ നെഹ്റു

625. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചത് ആരാണ് ?

Answer: ബങ്കിം ചന്ദ്ര ചാറ്റർജി

626. 1896ൽ കൊൽക്കത്തിയിലെ ഐ.എൻ.സി സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിച്ചത് ആരാണ് ?

Answer: രവീന്ദ്രനാഥ് ടാഗോർ

627. ഷാജഹാൻ ഭാര്യ മുംതാസ് മഹലിന്റെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച പ്രണയസൗധം ഏതാണ് ?

Answer: താജ്മഹൽ

628. താജ്മഹൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം ഏതാണ് ?

Answer: 1983

629. ഇന്ത്യയിൽ ആദ്യമായി ശ്വാസനാളം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന ആശുപത്രി ഏതാണ് ?

Answer: അമൃത ആശുപത്രി, എറണാകുളം

630. കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ ദേശീയ ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെ (Intellectual Property Rights) മുദ്രാവാക്യം എന്താണ് ?

Answer: Creative India, Innovative India

I hope you liked the Questions and Answers included in this post. if you do please share this post in your social media. This was the 16th part of this video series so if you want to read the previous part you can Go Here (Part -15) or you can Go To the next Part (Part-17)

You can also save this study metrial as pdf in your phone or laptop using the link given below

This Post Has One Comment

Leave a Reply

Close Menu