2017 Ldc Question Paper Trivandrum, Malappuram

2017 Ldc Question Paper Trivandrum, Malappuram

2017 ldc Thiruvananthapuram and Malappuram question paper with answers

This post includes questions from an exam conducted by Kerala psc for the post of ld clerk. This exam was conducted in 2017 with exam code 69/2017. Kerala psc conducts ldc exam on a district basis, so this exam was specifically for Trivandrum (Tvpm) and Malappuram (Mlpm) districts.

I have included answers to all the Questions from 69/2017 Question paper. You can press the “Show Answer” button to view the answer after thoroughly reading each Question. I hope this will be helpful for all psc aspirants who prepare for upcoming psc exams like LDC 2020, LGS, police constable, SI, Field assistant etc..

If you want to download this 2017 ldc Question paper as pdf, links are given at the end. All answers are marked in the Question paper itself, so i think this will be a valuable study material for your ldc 2020 preparation.


1. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി :

(A) നെയ്യാർ (B) കരമനയാർ 

(C) പെരിയാർ (D) ചാലിയാർ

Answer : (A) നെയ്യാർ


2. ഹിമാലയത്തിന്റെ നട്ടെല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവത നിര :

(A) ഹിമാദ്രി (B) ഹിമാചൽ

(C) സിവാലിക് (D) ട്രാൻസ് ഹിമാലയൻ

Answer : (A) ഹിമാദ്രി


3. ഡൽഹിയിൽ സുൽത്താൻ ഭരണ കാലത്തിലെ വംശങ്ങളുടെ ശരിയായ ക്രമം ഏത് ?

(A) അടിമ, തുഗ്ലക്ക്, ഖിൽജി, സയ്യിദ്, ലോദി

(B) അടിമ, സയ്യിദ്, തുഗ്ലക്ക്, ഖിൽജി, ലോദി

(C) അടിമ, ഖിൽജി, സയ്യിദ്, തുഗ്ലക്ക്, ലോദി

(D) അടിമ, ഖിൽജി, തുഗ്ലക്ക്, സയ്യിദ്, ലോദി

Answer : (D) അടിമ, ഖിൽജി, തുഗ്ലക്ക്, സയ്യിദ്, ലോദി


4. വിജയനഗര രാജാവായിരുന്ന ക്യഷ്ണദേവരായർ ഏത് രാജവംശത്തിലുൾപ്പെടുന്നു ?

(A) സംഗമ (B) സാലുവ

(C) തുളുവ  (D) അരവീഡു

Answer : (C) തുളുവ 


5. കബനി ഏത് നദിയുടെ പോഷക നദിയാണ് ?

(A) കൃഷ്ണ  (B) കാവേരി

(C) നർമ്മദാ (D) താപ്തി

Answer : (B) കാവേരി


6. ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ?

(A) ഒറീസ (B) മണിപ്പൂർ

(C) പഞ്ചാബ് (D) അസം

Answer : (D) അസം


7. കേരളത്തിലെ നിത്യഹരിതവനങ്ങളായ സൈലന്റ് വാലി ഏത് ജില്ലയിലാണ് ?

(A) വയനാട് (B) കോഴിക്കോട് 

(C) ഇടുക്കി (D) പാലക്കാട്

Answer : (D) പാലക്കാട്


8. പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ കേന്ദ്രമാക്കി കേരള സിംഹം എന്ന ചരിത്രനോവൽ രചിച്ചതാര് ?

(A) കെ.എൻ. പണിക്കർ (B) കെ. എം. പണിക്കർ

(C) സി.വി. രാമൻപിള്ള (D) അപ്പൻ തമ്പുരാൻ

Answer : (B) കെ. എം. പണിക്കർ


9. താഴെ പറയുന്ന ആണവ നിലയങ്ങളിൽ ശരിയല്ലാത്തതേത് ?

(A) താരാപ്പൂർ – മഹാരാഷ്ട്ര (B) നറോറ – ഉത്തർപ്രദേശ്

(C) കൽപ്പാക്കം – കർണ്ണാടകം (D) കൈഗാ – കർണ്ണാടകം

Answer : (C) കൽപ്പാക്കം – കർണ്ണാടകം


10. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണമില്ലുകൾ ഉള്ള സംസ്ഥാനം ഏത് ?

(A) ഉത്തർപ്രദേശ് (B) പശ്ചിമബംഗാൾ 

(C) തമിഴ്നാട് (D) മഹാരാഷ്ട

Answer : (B) പശ്ചിമബംഗാൾ 


11. പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പുവച്ച ചൈനീസ് പ്രധാനമന്ത്രി :

(A) ചൗ മൗ (B) ജിയാങ്ങ്സു 

(C) ചൗ എന്‍ ലായി (D) ഹു-ജിന്റോ 

Answer : (C) ചൗ എന്‍ ലായി


12. ‘ബാങ്കുകളുടെ ബാങ്ക്എന്നറിയപ്പെടുന്നത്

(A) നബാർഡ് (B) എസ്.ബി.ഐ.

(C) റിസർവ് ബാങ്ക് (D) യൂണിയൻ ബാങ്ക്

Answer : (C) റിസർവ് ബാങ്ക്


13. ദേശീയ തൊഴിലുറപ്പുനിയമം പാർലമെന്റ് പാസ്സാക്കിയ വർഷം :

(A) 2005 (B) 2006 

(C) 2008 (D) 2003

Answer : (A) 2005


14. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ :

(A) രംഗനാഥമിശ്ര (B) വൈ.വി. ചന്ദ്രചൂഡ്

(C) കെ.ജി. ബാലക്യഷ്ണൻ (D) ജെ.എസ്. വർമ്മ

Answer : (A) രംഗനാഥമിശ്ര


15. ഭരണഘടനയുടെ ഏത് അനുഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത് ?

(A) 21-ാം അനുഛേദം (B) 16-ാം അനുഛേദം

(C) 24-ാം അനുഛേദം (D) 23-ാം അനുഛേദം

Answer : (C) 24-ാം അനുഛേദം


16. കേന്ദ്ര മാനവ ശേഷി വികസന മന്ത്രി ആര് ?

(A) സ്മൃതി ഇറാനി (B) പ്രകാശ് ജാവഡേക്കർ

(C) അർജുൻ റാം മേഘ്വാൾ (D) ഇവരാരുമല്ല

Answer : (B) പ്രകാശ് ജാവഡേക്കർ


17. യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം :

(A) പാരീസ് (B) റോം

(C) സ്വീഡൻ (D) ബ്രസൽസ്

Answer : (D) ബ്രസൽസ്


18. 1857-ലെ വിപ്ളവത്തിന്റെ താത്ക്കാലിക വിജയത്തെ തുടർന്ന് വിപ്ളവകാരികൾ ഡൽഹിയിൽ ചക്രവർത്തിയായി വാഴിച്ചത് ആരെയാണ് ?

(A) നാനാസാഹിബ് (B) ബഹദൂർഷാ II 

(C) റാണി ലക്ഷ്മീഭായി (D) ഔറംഗസേബ്

Answer : (B) ബഹദൂർഷാ II 


19. ‘പോവർട്ടി ആന്റ് അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യഎന്ന പുസ്തകം രചിച്ചത് :

(A) ദാദാഭായ് നവറോജി (B) രമേഷ് ചന്ദ്ര ദത്ത്

(C) ഗോപാല കൃഷ്ണ ഗോഖലെ (D) മഹാത്മാ ഗാന്ധി

Answer : (A) ദാദാഭായ് നവറോജി


20. ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖം എഴുതിത്തയ്യാറാക്കിയത് ആരാണ് ?

(A) B.R. അംബേദ്കർ (B) ജവഹർലാൽ നെഹ്റു

(C) രാജേന്ദ്രപ്രസാദ് (D) സച്ചിദാനന്ദ സിൻഹ

Answer : (B) ജവഹർലാൽ നെഹ്റു


21. അടിസ്ഥാന തലത്തി ൽ കായികരംഗം വികസിപ്പിക്കുന്നതിനും കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനുമായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതി ഏത് ?

(A) ടോപ് ഇന്ത്യ (B) ഖേൽ അഭിയാൻ

(C) ഖേലോ ഇന്ത്യ (D) സ്പോർട്സ് ടാലന്റ് സർച്ച് സ്കീം

Answer : (C) ഖേലോ ഇന്ത്യ


22. 15-ാം കേരള നിയമസഭയുടെ സ്പീക്കർ :

(A) വി. ശശി (B) പി. ശ്രീരാമകൃഷ്ണൻ

(C) എം. വിജയകുമാർ (D) ടി.പി. രാമകൃഷ്ണ ൻ

Answer : Question Cancelled


23. ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അധ്യക്ഷനെ കൂടാതെ എത്ര ഔദ്യോഗിക അംഗങ്ങളുണ്ട് ?

(A) 3 (B) 4

(C) 5 (D) 2

Answer : (B) 4


24. ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി :

(A) രണ്ടാം പഞ്ചവത്സര പദ്ധതി (B) എഴാം പഞ്ചവത്സര പദ്ധതി

(C) എട്ടാം പഞ്ചവത്സര പദ്ധതി (D) ഒൻപതാം പഞ്ചവത്സര പദ്ധതി

Answer : (D) ഒൻപതാം പഞ്ചവത്സര പദ്ധതി


25. കേരളത്തിൽ അഗതികളുടെ പുനരധിവാസത്തിനായി രൂപം കൊടുത്ത സമഗ്ര വികസന പദ്ധതി :

(A) അഭയ (B) ആശ്രയ

(C) മഹിളാമന്ദിരം (D) ആഫ്റ്റർ കെയർ ഹോം

Answer : (B) ആശ്രയ


26. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം :

(A) 1994 (B) 1992 

(C) 1996 (D) 1993

Answer : (D) 1993


27. വിമോചന സമരം നടന്ന വർഷം ഏത് ?

(A) 1958 (B) 1959

(C) 1971 (D) 1957

Answer : (B) 1959


28. കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല :

(A) വയനാട് (B) കോഴിക്കോട് 

(C) ഇടുക്കി (D) പാലക്കാട്

Answer : (C) ഇടുക്കി


29. 2015 ജനുവരി 1 മുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിന്റെ പേരെന്ത് ?

(A) നീതി നിർവഹണ്‍ (B) നീതി ആയോഗ്

(C) പ്ലാനിങ് അതോറിറ്റി (D) നീതി ആവേഗ്

Answer : (B) നീതി ആയോഗ്


30. 2012-ൽ ആരംഭിച്ച് 2017-ൽ അവസാനിക്കുന്ന 12-ാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം ഏത് ?

(A) വ്യവസായിക വികസനം (B) ദാരിദ്ര്യനിർമാർജനം

(C) മാനവശേഷി വികസനം (D) സുസ്ഥിര വികസനം

Answer : (D) സുസ്ഥിര വികസനം


31. ഒരു നിശ്ചിതപാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം :

(A) പ്രോട്ടോൺ (B) ഇലക്ട്രോൺ 

(C) ന്യൂട്രോൺ (D) ഇവയൊന്നുമല്ല

Answer : (B) ഇലക്ട്രോൺ 


32. ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര് :

(A) ബോക്സൈറ്റ് (B) സിങ്ക്ബൻഡ്

(C) കോപ്പർ പൈറൈറ്റ്സ് (D) ഹേമറ്റൈറ്റ്

Answer : (D) ഹേമറ്റൈറ്റ്


33. പീരിയോഡിക് ടേബിളിലെ (ആവർത്തനപ്പട്ടിക) ഗ്രൂപ്പുകളുടെ എണ്ണം :

(A) 14 (B) 7

(C) 18 (D) 10

Answer : (C) 18


34. ശ്വസനത്തിനുപയോഗിക്കുന്ന വാതകം ഏത് ?

(A) ഓക്സിജൻ (B) ഹൈഡ്രജൻ 

(C) നൈട്രജൻ  (D) ഹീലിയം

Answer : (A) ഓക്സിജൻ


35. താഴെ തന്നിരിക്കുന്നവയിൽ നിന്നും ഗ്ലാസ് നിർമാണത്തിനുപയോഗിക്കുന്ന പദാർത്ഥം കണ്ടെത്തുക.

(A) സിമന്റ് (B) സിലിക്ക 

(C) ബേക്കലൈറ്റ് (D) പോളിത്തീൻ

Answer : (B) സിലിക്ക 


36. ഏതു പദാർത്ഥത്തിന്റെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേൾക്കാൻ സാധിക്കാത്തത് ?

(A) ജലം (B) മണ്ണ് 

(C) വായു (D) താപം

Answer : (C) വായു


37. എല്ലാ പ്രവ്യത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവൃത്തി ഉണ്ടായിരിക്കും. ഐസക് ന്യൂട്ടന്റെ എത്രാമത്തെ ചലനനിയമമാണിത് ?

(A) 2 (B) 1

(C) 4 (D) 3

Answer : (D) 3


38. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം :

(A) 8 (B) 6

(C) 7 (D) 9

Answer : (A) 8


39. ജലം ഐസാകുന്ന താപനില :

(A) 0°C (B) 310°C

(C) 100°C (D) 101°C

Answer : (A) 0°C


40. ശബ്ദത്തിന്റെ യൂണിറ്റ് ഏത് ?

(A) ഹെട്സ് (B) ജൂൾ

(C) ഡെസിബൽ (D) വാട്ട്

Answer : (C) ഡെസിബൽ


41. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി ഏത് ?

(A) പിട്ടറി ഗ്രന്ഥി (B) തൈറോയിഡ് ഗ്രന്ഥി

(C) അഡ്രിനൽ ഗ്രന്ഥി (D) തൈമസ് ഗ്രന്ഥി

Answer : (B) തൈറോയിഡ് ഗ്രന്ഥി


42. ശരിയായ കാഴ്ചശക്തി ലഭിക്കുന്നതിനാവശ്യമായ വിറ്റാമിൻ ഏത് ?

(A) വിറ്റാമിൻ C (B) വിറ്റാമിൻ K  

(C) വിറ്റാമിൻ A (D) വിറ്റാമിൻ D

Answer : (C) വിറ്റാമിൻ A


43. പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത് ?

(A) സെറിബെല്ലം (B) സെറിബ്രം

(C) തലാമസ് (D) മെഡുല്ല ഒബ്ളോംഗേറ്റ

Answer : (A) സെറിബെല്ലം


44. DPT വാക്സിൻ ഫലപ്രദമല്ലാത്തത് താഴെ പറയുന്നവയിൽ ഏത് രോഗത്തിനാണ് ?

(A) ഡിഫ്ത്തീരിയ (B) പോളിയോ 

(C) ടെറ്റനസ് (D) വില്ലൻചുമ

Answer : (B) പോളിയോ 


45. മലയൻ ഡ്വാർഫ് ഏത് വിളയുടെ സങ്കരയിനമാണ് ?

(A) തെങ്ങ് (B) പപ്പായ 

(C) കവുങ്ങ് (D) റബ്ബർ

Answer : (A) തെങ്ങ്


46. പേപ്പട്ടി വിഷബാധയ്ക്കെതിരെ ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര് ?

(A) അലക്സാണ്ടർ ഫ്ലമിംഗ് (B) ലൂയി പാസ്റ്റർ

(C) എഡ്വേർഡ് ജന്നർ (D) റോബർട്ട് കോച്ച്

Answer : (B) ലൂയി പാസ്റ്റർ


47. മനുഷ്യന്റെ കണ്ണിലെ ലെൻസിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ടപ്പെടുന്നതു കൊണ്ടുണ്ടാകുന്ന രോഗം ഏത് ?

(A) തിമിരം (B) ഗ്ലോക്കോമ

(C) ദീർഘദൃഷ്ടി (D) വർണ്ണാന്ധത

Answer : (A) തിമിരം


48. 197-ൽ ഗ്രീൻബെൽറ്റ് മൂവ്മെന്റ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ആര് ?

(A) റെയ്ൽ കഴ്സൺ (B) ജൂലിയ ഹിൽ

(C) വൻഗാരി മാതായ് (D) സുനിത നരെയ്ൻ

Answer : (C) വൻഗാരി മാതായ്


49. രോഗപ്രതിരോധശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം ഏത് ?

(A) ചുവന്ന രക്താണുക്കൾ (B) പ്ലേറ്റ്ലറ്റുകൾ

(C) കൊളസ്റ്റിറോൾ  (D) ശ്വേതരക്താണുക്കൾ

Answer : (D) ശ്വേതരക്താണുക്കൾ


50. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത് ?

(A) കോഴിക്കോട് (B) വെള്ളാനിക്കര 

(C) ചാലക്കുടി (D) കാസർകോട്

Answer : (D) കാസർകോട്


51. താഴെ തന്നിരിക്കുന്നവയിൽ   –നേക്കാൾ വലിയ ഭിന്നസംഖ്യ ഏത് ?

(A) ⅝ (B) 5/7

(C) 4/3 (D) 4/7

Answer : (C) 4/3


52. 1, 2 ¼ , 4, 6 ¼ …………. ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?

(A) 6 ½ (B) 10 ¼

(C) 8 (D) 9 

Answer : (D) 9 


53. 52 x 54 x 56 X…. X 52n = (0.008)-30 ആയാൽ n ന്റെ വില എത്ര ?

(A) 9 (B) 10

(C) 20 (D)  30

Answer : (A) 9


54. അടുത്തടുത്ത രണ്ട് ഇരട്ടസംഖ്യകളുടെ ഗുണനഫലത്തോട് 1 കൂട്ടിയാൽ 289 കിട്ടും. സംഖ്യകൾ ഏതൊക്കെ ?

(A) 14, 12 (B) 16, 18

(C) 24, 22 (D) 26, 28

Answer : (B) 16, 18


55. ഒരു സമഷഡ്ഭുജത്തിന്റെ ബാഹ്യകോണുകളുടെ തുക എന്ത് ?

(A) 360° (B) 180°

(C) 300° (D) 90°

Answer : (A) 360°


56. ആദ്യത്തെ 100 ഇരട്ട സംഖ്യകളുടെ തുക എത്ര ?

(A) 1200 (B) 200

(C) 10100 (D) 10500

Answer : (C) 10100


57. ഹരിയും അനസും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു. ഹരി 10% സാധാരണ പലിശയ്ക്കും  അനസ് 10% കൂട്ടുപലിശയ്ക്കും.  കാലാവധി പൂർത്തിയായപ്പോൾ അനസിന് 100rs കുടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് നിക്ഷേപിച്ചത് ?

(A) 1000 (B) 5000 

(C) 10,000 (D) 15,000

Answer : (C) 10,000


58. 2 –ന്റെ പകുതി K എങ്കിൽ K യുടെ വില എത്ര ?

(A) 2  (B) ½ 

(C) 4 (D) √2

Answer : (B) ½ 


59. ഒരു ചടങ്ങിൽ വച്ച് രണ്ട് വോളിബോൾ ടീമംഗങ്ങളായ 6 പേർ വീതം പരസ്പരം കൈ കൊടുത്താൽ ആകെ എത്ര ഷേയ്ക്ക്ഹാൻഡ്സ് ഉണ്ടാകും ?

(A) 30 (B) 36

(C) 15 (D) 12

Answer : (B) 36


60. ഒരു രൂപയ്ക്ക് ഒരു മാസം ഒരു പൈസ പലിശ. പലിശനിരക്ക് എത്ര ?

(A) 12 % (B) 1%

(C) 100% (D) 10%

Answer : (A) 12 %


61. ചുവടെ കൊടുത്തിരിക്കുന്നവയിൽ വലുതേത് ?

(A) 25 X 75 (B) 22 x 78

(C) 76 X 24 (D) 74 X 26

Answer : (D) 74 X 26


62. 7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന മൂന്നക്ക സംഖ്യകൾ എത്രയുണ്ട് ?

(A) 125 (B) 128 

(C) 129 (D) 130

Answer : (C) 129


63. 10499ൽ എത്ര അക്കങ്ങൾ ഉണ്ട് ?

(A) 499  (B) 500

(C) 501 (D) 498

Answer : (B) 500


64. 8 സംഖ്യകളുടെ ശരാശരി a, 14 എന്ന സംഖ്യ 30 ആക്കിയാൽ ശരാശരി എത്ര ?

(A) a+2 (B) a+16

(C) 8a + 2 (D) 8a + 16

Answer : (A) a+2


65. തുല്യവ്യാപ്തമുള്ള രണ്ടു വൃത്തസ്തൂപികകളുടെ ആരങ്ങൾ 4 : 5 എന്ന അംശബന്ധത്തിലാണ്. അവയുടെ ഉയരങ്ങളുടെ അംശബന്ധം എത്ര ?

(A) 25 : 16 (B) 16 : 25 

(C) 8 : 10 (D) 12 : 15

Answer : (A) 25 : 16


66. 10 പൂച്ചകൾ 10 സെക്കന്റിൽ 10 എലികളെ തിന്നും. 100 സെക്കന്റിൽ 100 എലികളെ തിന്നാൻ എത്ര പൂച്ച വേണം ?

(A) 100 (B) 10 

(C) 9 (D) 99

Answer : (B) 10 


67. കലണ്ടറിൽ 4 തിയ്യതികൾ രൂപീകരിക്കുന്ന സമചതുരത്തിൽ കാണുന്ന തിയ്യതികളുടെ തുക 64, എങ്കിൽ ഏറ്റവും ചെറിയ തിയ്യതി ഏത് ?

(A) 13 (B) 17

(C) 15 (D) 12

Answer : (D) 12


68. ഒരു ക്ലോക്കിൽ 12 അടിക്കാൻ 22 സെക്കന്റ് സമയമെടുക്കും, 6 അടിക്കാൻ എത്ര സെക്കന്റ് സമയം വേണം

(A) 11 (B) 16

(C) 10 (D) 9

Answer : (C) 10


69. രാജുവിന്റെ അമ്മയുടെ പ്രായം രാജുവിന്റെ പ്രായത്തിന്റെ ഒൻപതു മടങ്ങാണ്, ഒൻപതു വർഷം കഴിയുമ്പോൾ ഇത് മൂന്നു മടങ്ങായി മാറും, രാജുവിന്റെ ഇപ്പോഴത്തെ പ്രായം എത്രയാണ് ?

(A) 6 (B) 9

(C) 5 (D) 3

Answer : (D) 3


70. ഒരാൾ ഒരു ദിവസം കൊണ്ട് 2 മീറ്റർ X 2 മീറ്റർ X 2 മീറ്റർ സെസിൽ ഒരു കുഴി നിർമ്മിക്കും. ഇതേ നിരക്കിൽ 3 പേർ ചേർന്ന് 4 മീറ്റർ X4 മീറ്റർ X4 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കാൻ എത്ര ദിവസം വേണം ?

(A) 4 (B) 8/3

(C) 16/3 (D) 2

Answer : (B) 8/3


71. Ten thousand rupees____________a large sum.

(supply appropriate verb)

(A) are (B) is

(C) was (D) has

Answer : (B) is


72. None of them attended the function,____________

(use proper question tag)

(A) did they ? (B) didn’t they ?

(C) don’t they? (D) do they ?

Answer : (A) did they ?


73. A____________of cattle is passing through the forest.

(A) team (B) herd

(C) group (D) fleet

Answer : (B) herd


74. The workers built a bridge.

(change into passive voice)

(A) A bridge is built by the workers.

(B) A bridge has been built by the workers

(C) A bridge was built by the workers.

(D) A bridge is building by the workers.

Answer : (C) A bridge was built by the workers.


75. She speaks French very good.

(Correct the sentence)

(A) She speak French very good. (B) She speaks French very well.

(C) She will speak French very well. (D) She spoke French very good.

Answer : (B) She speaks French very well.


76. The high price surprised him.

(The underlined word belongs to which parts of speech ?)

(A) Adjective (B) Adverb 

(C) Noun (D) Pronoun

Answer : (A) Adjective


77. Tom said, “I am leaving for Madras tomorrow.”

(Report the sentence)

(A) Tom said to he was leaving for Madras the next day.

(B) Tom said that he was leaving for Madras tomorrow.

(C) Tom said he is leaving for Madras the previous day.

(D) Tom said that he was leaving for Madras the next day

Answer : (D) Tom said that he was leaving for Madras the next day


78. Correct word among the following series :

(A) Seperate (B) Excelence

(C) Diarroea (D) Queue

Answer : (D) Queue


79. I couldn’t tolerate her behaviour.

(Find out the appropriate phrasal verb for the underlined word)

(A) Put out (B) Put down 

(C) Put off (D) Put up with

Answer : (D) Put up with


80. My brother works in a large office,____________I work on my own at home.

(A) moreover (B) firstly

(C) whereas (D) actually

Answer : (C) whereas


81. She sits____________an arm-chair.

(use appropriate preposition)

(A) on (B) under

(C) with (D) in

Answer : (D) in


82. She has hit the nail on the head, while speaking to her relatives.

(find out the meaning of the underlined idiom)

(A) said exactly the right thing (B) tried to criticize

(C) attempted to commit suicide (D) tried to do a job

Answer : (A) said exactly the right thing


83. I____________a lot of friends, while I was working in Bombay.

(A) met (B) was meeting 

(C) meets (D) meet

Answer : (A) met


84. Had I known this,____________

(A) I would keep him at a distance

(B) I would have keep him at a distance

(C) I will have kept him at a distance

(D) I would have kept him at a distance

Answer : (D) I would have kept him at a distance


85. The old man who lives in my neighbourhood is____________university professor.

(A) a (B) an

(C) the (D) on

Answer : (A) a


86 The prefix ‘anti’ is used to denote which of the following word ?

(A) like (B) before

(C) against (D) round

Answer : (C) against


87. There are plans to rebuild the town hall, but it____________ not happen for another five years.

(A) should (B) do

(C) may (D) has

Answer : (C) may


88. Ram and Shyam are friends. The former is short but the____________is very stout.

(A) later (B) letter

(C) latest (D) last

Answer : (B) letter


89. Either Rajesh or his friends____________come.

(A) was (B) is

(C) have (D) do

Answer : (C) have


90. The meaning of the term ‘Nota bene’

(A) exceptional (B) noted carefully and important

(C) no need to be noted (D) for good cause

Answer : (B) noted carefully and important


91. താഴെ കൊടുത്തിരിക്കുന്നതിൽ തദ്ധിതത്തിന് ഉദാഹരണമായി വരുന്ന പദം ഏത് ?

(A) എണ്ണം (B) കള്ളം 

(C) മണ്ടത്തം (D) പിടിത്തം

Answer : (C) മണ്ടത്തം


92. : തന്നിരിക്കുന്ന ചിഹ്നത്തിന്റെ പേരെന്ത് ?

(A) വിക്ഷേപണി (B) വിശ്ലേഷണം

(C) കാകു (D) ഭിത്തിക

Answer : (D) ഭിത്തിക


93. വികലമല്ലാത്ത പ്രയോഗമേതെന്ന് തിരിച്ചറിയുക.

(A) സമകാലൻ (B) സമകാലികൻ 

(C) സമകാലീനൻ (D) സമാനകാലീനൻ

Answer : (B) സമകാലികൻ 


94. കോടിമുണ്ട് :- ഇതിൽ അടിവരയിട്ട പദത്തിന്റെ അർത്ഥം കണ്ടെത്തി എഴുതുക.

(A) നിറമുള്ള (B) വിലപിടിച്ച 

(C) പഴയ (D) പുതിയ

Answer : (D) പുതിയ


95. ‘ധനാശിപാടുകഎന്ന ശൈലിയുടെ അർത്ഥം വരുന്ന രൂപമേത് ?

(A) അവസാനിക്കുക (B) തുടങ്ങുക 

(C) കൂലികൊടുക്കുക (D) പണത്തിന് പാടുക

Answer : (A) അവസാനിക്കുക


96. ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നത് ആര് ?

(A) മായൻ (B) കോരൻ 

(C) വിശ്വം (D) ചുടലമുത്തു

Answer : (A) മായൻ


97, ആഷാമേനോൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ഏത് എഴുത്തുകാരനെയാണ് ?

(A) സി.വി. ശ്രീരാമൻ (B) കെ. ശ്രീകുമാർ

(C) യു.കെ. കുമാരൻ (D) പി. ശ്രീധരൻപിള്ള

Answer : (B) കെ. ശ്രീകുമാർ


98. ചെമ്മനം ചാക്കോയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി ഏത് ?

(A) രാജപാത (B) കനകാക്ഷരം 

(C) ആഗ്നേയാസ്ത്രം (D) ജൈത്രയാത

Answer : (A) രാജപാത


99. Wash dirty linen in public എന്നതിന്റെ ഉചിതമായ മലയാളശൈലി കണ്ടെത്തുക.

(A) നനഞ്ഞിടം കുഴിക്കുക (B) കൈകഴുകുക.

(C) വിഴുപ്പലക്കുക (D) കുളിക്കാതെ ഈറൻ ചുമക്കുക

Answer : (C) വിഴുപ്പലക്കുക


100. ‘Home truth’ –ന് തുല്യമായ അർത്ഥം ഏത് ?

(A) ലോകസത്യം (B) അപ്രിയസത്യം

(C) നഗ്നസത്യം (D) ദുഃഖസത്യം

Answer : (B) അപ്രിയസത്യം


Great Job, You just completed 2017 ldc Question paper of Trivandrum, Malappuram Districts. Don’t forget, Previous Question papers are the key to crack Kerala PSC, To Check out more Previous Year LDC Question Papers You Can Click Here.

If you want to download this solved Tvpm & Mplm Ldc Question paper as pdf You can Use the link Below. All answers are marked in the Question paper itself.

Leave a Reply

Close Menu