ldc 2014 question paper Wayanad

ldc 2014 question paper Wayanad

The Questions given below are taken from 2013 /2014 ldc exam conducted for Wayanad district. You can either try to solve the Questions yourself or download the solved Question paper as pdf. I would recommend you to solve the Question paper before downloading it, you can read each Question and it options and click the show answer button to view the answer.

Kerala psc conducted this set of ld clerk exams in 2 years. Ie, it started towards the end of 2013 and continued on the first months of 2014. This particular exam was conducted in 2014, exactly on 04/01/2014. Actually this was the second Kerala psc exam conducted in 2014 so, the Question paper code was 2/2014. The exam was conducted for the post of ld clerk in various departments like Revenue Department, Municipal Common Service etc. and the required educational Qualification was SSLC pass.

The medium of exam was Malayalam and the Syllabus included topics like Simple arithmetic and Mental Ability, General Knowledge and Current Affairs, General Science, English and Malayalam. So lets take a look at all the Questions and i am sure this will be helpful for upcoming Kerala psc exams like LDC 2020.


ldc 2013 question paper of wayanad district with answers

Mental Ability and Maths Questions

1. ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ബാബു പറഞ്ഞു, ‘എൻറ്റെ അമ്മയുടെ മകളുടെ അച്ഛൻറ്റെ സഹോദരിയാണ് അവർ’. ആ സ്ത്രീ ബാബുവിൻറെ ആരാണ്?

(A) സഹോദരി (B) മരുമകൾ

(C) അമ്മായി (D) അമ്മ

Answer : (C) അമ്മായി


2. SHAME എന്നത് 37681 എന്നും ROAD എന്നത് 2465 എന്നും കോഡ് ചെയ്താൽ അതേ ഭാഷയിൽ HEAR എങ്ങനെ കോഡ് ചെയ്യാം?

(A) 7612 (B) 7162

(C) 2617 (D) 1867

Answer : (B) 7162


3. 65872 – 4117 – 3218 = ? + 16218

(A) 58537 (B) 45537

(C) 42319 (D) 46436

Answer : (C) 42319


4. ലീന മണിക്കൂറിൽ 40 കി.മീ. വേഗത്തിൽ കിഴക്കോട്ടും ഇന്ദു മണിക്കൂറിൽ 30 കി.മീ. വേഗത്തിൽ വടക്കോട്ടും ഒരു സ്ഥലത്തുനിന്നും രാവിലെ 8 മണിക്ക് കാറോടിച്ച് പോയി. 2 മണിക്കൂർ കഴിയുമ്പോൾ അവർ തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ അകലം എത്രയായിരിക്കും?

(A) 100 കി.മീ. (B) 70 കി.മീ.

(C) 110 കി.മീ. (D) 60 കി.മീ.

Answer : (A) 100 കി.മീ.


5. തീയ്യതി : കലണ്ടർ; സമയം:__________

(A) മണിക്കൂർ (B) ദിവസം

(C) സൂര്യൻ (D) ക്ലോക്ക്

Answer : (D) ക്ലോക്ക്


6. ഒരു സംഖ്യയുടെ 66 ⅔%, 96 ആയാൽ അതിന്റ്റെ 25 % എത്ര?

(A) 45 (B) 36

(C) 44 (D) 38

Answer : (B) 36


7. ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 27 ആണ്. പുതുതായി 2 ആളുകൾ കൂടി ചേർന്നതോടെ ശരാശരിയിൽ ഒരു വർഷത്തെ വർദ്ധനവുണ്ടായി. പുതുതായി വന്ന 2 ആളുകളുടെ ആകെ വയസ്സെത്ര?

(A) 76 (B) 66

(C) 60 (D) 72

Answer : (A) 76


8. 0.45 എന്ന ദശാംശസംഖ്യയുടെ ഭിന്നസംഖ്യാ രൂപം ഏതാണ്?

(A) 10/9 (B) 5/9

(C) 9/10 (D) 9/20

Answer : (D) 9/20


9. മണിക്കൂറിൽ 72 കി.മീ.വേഗത്തിൽ ഓടുന്ന 240 മീറ്റർ നീളമുള്ള ഒരു തീവണ്ടി ഒരു ടെലിഫോൺ പോസ്റ്റ് കടന്നുപോകാൻ എത്ര സമയം എടുക്കും?

(A) 12 സെക്കൻറ് (B) 10 സെക്കൻറ്

(C) 8 സെക്കൻറ് (D) 15 സെക്കൻറ്

Answer : (A) 12 സെക്കൻറ്


10. ഒരു സാധനം 1,980 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ട്ടമുണ്ടായാൽ അതിൻറ്റെ യഥാർത്ഥ വിലയെന്ത്?

(A) 2,178 (B) 2,100

(C) 2,400 (D) 2,200

Answer : (D) 2,200


11. 12,000 രൂപയ്ക്ക് 12% സാധാരണ പലിശ നിരക്കിൽ 3 വർഷത്തെ പലിശയെത്ര?

(A) 1,440 (B) 4,320

(C) 3,240 (D) 3,600

Answer : (B) 4,320


12. 18 ആളുകൾ 30 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്തു തീർക്കണമെങ്കിൽ ഇനി എത്ര ആളുകൾ കൂടി വേണം?

(A) 12 (B) 10

(C) 8 (D) 9

Answer : (D) 9


13. 3X=729 ആയാൽ X ൻറ്റെ വിലയെന്ത്?

(A) 6 (B) 5

(C) 7 (D) 4

Answer : (A) 6


14. ഒരു ചതുരത്തിൻറ്റെ നീളം 10% വും വീതി 20% വും വർധിപ്പിച്ചാൽ പരപ്പളവ് എത്ര ശതമാനം വർദ്ധിക്കും?

(A) 30 (B) 200

(C) 32 (D) 132

Answer : (C) 32


15. രാമുവും ബാബുവും ഒരു തുക 2:5 എന്ന അംശബന്ധത്തിൽ വീതിച്ചപ്പോൾ ബാബുവിന് 1,500 രൂപ അധികം കിട്ടി.എങ്കിൽ എത്ര രൂപയാണ് വീതിച്ചത്?

(A) 4,000 (B) 3,500

(C) 4,500 (D) 7,500

Answer : (B) 3,500


16. 2, 3, 5, 7, 11______

(A) 13 (B) 15

(C) 17 (D) 14

Answer : (A) 13


17. 84 – 27 ÷ 3 × 2 + 7.5 × 2=

(A) 53 (B) 91

(C) 81 (D) 64

Answer : (C) 81


18. ഒരു വർഷം ഇന്ത്യയിൽ സ്വാതന്ത്യദിനം ബുധനാഴ്ചയായിരുന്നു. എങ്കിൽ ആ വർഷം ഗാന്ധിജയന്തി ഏതു ദിവസമായിരിക്കും?

(A) ബുധൻ (B) വ്യാഴം

(C) തിങ്കൾ (D) ചൊവ്വ

Answer : (D) ചൊവ്വ


19. താഴെ കൊടുക്കുന്നവയിൽ കൂട്ടത്തിൽപെടാത്ത സംഖ്യയേത്?

(A) 64 (B) 25

(C) 8 (D) 27

Answer : (B) 25


20. ഒരു ക്ലോക്കിൽ സമയം 12.15 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?

(A) 87½⁰ (B) 90⁰

(C) 80⁰ (D) 82½⁰

Answer : (D) 82½⁰


General Knowledge and Current Affairs Questions

21. ചൈനയിലെ ഇന്ത്യൻ അംബാസിഡർ:

(A) നിരുപമ റാവു (B) സി. രാജശേഖർ

(C) അമിത് ദാസ് ഗുപ്ത (D) ഡോ. എസ്. ജയശങ്കർ

Answer : (D) ഡോ. എസ്. ജയശങ്കർ


22. 2012- ലെ എഴുത്തച്ഛൻ പുരസ്ക്കാരം നേടിയത്?

(A) ആറ്റൂർ രവിവർമ്മ (B) ടി. പത്മനാഭൻ

(C) എം. ടി. വാസുദേവൻ നായർ (D) സി. രാധാകൃഷ്ണൻ

Answer : (A) ആറ്റൂർ രവിവർമ്മ


23. ‘യൂജിൻ സെർനാൻ’ എന്ന ബഹിരാകാശ സഞ്ചാരി ചന്ദ്രനിൽ ഇറങ്ങിയ വാഹനം:

(A) അപ്പോളോ-17 (B) അപ്പോളോ-15

(C) അപ്പോളോ-11 (D) അപ്പോളോ-12

Answer : (A) അപ്പോളോ-17


24. മേജർ ധ്യാൻചന്ദ് ഏതു കളിയിലാണ് പ്രശസ്തനായിരുന്നത്?

(A) വോളിബോൾ (B) ഹോക്കി

(C) ഫുട്ബോൾ (D) ക്രിക്കറ്റ്

Answer : (B) ഹോക്കി


25. മുല്ലപ്പെരിയാർ ഡാ൦ നിർമ്മിച്ച വർഷം

(A) 1895 (B) 1898

(C) 1900 (D) 1905

Answer : (A) 1895


26. വായുവിൽ ശബ്ദത്തിൻറ്റെ വേഗത

(A) 340 M/S (B) 3×108 M/S

(C) 1200 M/S (D) 350 M/S

Answer : (A) 340 M/S


27. 2011- ൽ കാലാവസ്ഥ ഉച്ചകോടി നടന്ന സ്ഥലം?

(A) ബീജിങ്ങ് (B) ന്യൂയോർക്ക്

(C) ഡർബൻ (D) ടോക്കിയോ

Answer : (C) ഡർബൻ


28. പ്രാകാശത്തിനനുസരിച്ച് സസ്യങ്ങളെ പ്രതികരണങ്ങൾക്ക് സജ്ജമാക്കുന്ന വർണ്ണക പ്രോട്ടീൻ?

(A) ഫൈറ്റോക്രോ൦ (B) ഓക്സിജൻ

(C) മാനിറ്റോൾ (D) എറിത്രിൻ

Answer : (A) ഫൈറ്റോക്രോ൦


29. റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക്?

(A) ബേക്കലൈറ്റ് (B) പോളിത്തീൻ

(C) ടെറിലിൻ (D) പോളിയെസ്റ്റർ

Answer : (B) പോളിത്തീൻ


30. കൈഗ ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

(A) തമിഴ്നാട് (B) മഹാരാഷ്ട്ര

(C) ഗുജറാത്ത് (D) കർണ്ണാടക

Answer : (D) കർണ്ണാടക


31. ആന്റിബയോട്ടിക് ആയി ഉപയോഗിക്കുന്ന മരുന്ന്?

(A) ആസ്പിരീൻ (B) അമോക്സിലിൻ

(C) പാരസെറ്റാമോൾ (D) ഡെറ്റോൾ

Answer : (B) അമോക്സിലിൻ


32. ആദ്യമായി ശുക്രസംതരണം പ്രവചിച്ചത്?

(A) കെപ്ലർ (B) ഗലീലിയോ

(C) കോപ്പർ നിക്കസ് (D) ടോളമി

Answer : (A) കെപ്ലർ


33. റെസിസ്റ്റിവിറ്റി അളക്കുന്ന യൂണിറ്റ്?

(A) ഓ൦ (B) ഓം മീറ്റർ

(C) ഫാരഡ് (D) ഹെൻറി

Answer : (A) ഓ൦


34. ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി ഉപയോഗിക്കുന്നില്ല കാരണം?

(A) ഉയർന്ന കലോറിഫിക് മൂല്യം (B) സ്ഫോടന സാധ്യത

(C) ഏറ്റവും ചെറിയ ആറ്റം (D) ലഭ്യത കുറവ്

Answer : (B) സ്ഫോടന സാധ്യത


35. STP യിൽ 10 മോൾ അമോണിയ വാതകത്തിൻറ്റെ വ്യാപ്തം?

(A) 22.4 ലിറ്റർ (B) 224 ലിറ്റർ

(C) 112 ലിറ്റർ (D) 2.24 ലിറ്റർ

Answer : (B) 224 ലിറ്റർ


36. ‘പാർസെക്’ എന്നത് എത്ര പ്രകാശവർഷമാണ്?

(A) 4.36 (B) 2.92

(C) 3.26 (D) 2.23

Answer : (C) 3.26


37. റാഫേൽ നദാൽ ഏത് രാജ്യത്തെ ടെന്നീസ് താരമാണ്?

(A) ഇറ്റലി (B) സ്പെയിൻ

(C) അർജൻറ്റിന (D) ഫ്രാൻസ്

Answer : (B) സ്പെയിൻ


38. വാദ്യകലാകാരനുള്ള ആദ്യത്തെ പത്മശ്രീ ബഹുമതി നേടിയ കലാകാരൻ?

(A) കോട്ടക്കൽ ശിവരാമൻ (B) മാണി മാധവ ചാക്യാർ

(C) പി.കെ. നാരായണൻ നമ്പ്യാർ (D) കലാമണ്ഡലം ഈശ്വരനുണ്ണി

Answer : (C) പി.കെ. നാരായണൻ നമ്പ്യാർ


39. ക്രിസ്റ്റീന ഫെർണാണ്ടസ് ഏത് രാജ്യത്തിൻറ്റെ പ്രസിഡന്റാണ്?

(A) സ്പെയിൻ (B) അർജൻറ്റിന

(C) ബ്രസീൽ (D) മെക്സിക്കോ

Answer : (B) അർജൻറ്റിന


40. 2012- ലെ സ്വരാജ് അവാർഡ് നേടിയ പഞ്ചായത്ത്?

(A) വള്ളിക്കുന്ന് (B) മാങ്ങാട്ടിടം

(C) ചെട്ടിനാട് (D) നെടുമ്പന

Answer : (D) നെടുമ്പന


41. ഇൽത്തുമിഷ് ഏത് വംശത്തിൽപ്പെട്ട ഭരണാധികാരിയാണ്?

(A) മുഗൾ വംശം (B) സൂർ വംശം

(C) അടിമ വംശം (D) ലോദി വംശം

Answer : (C) അടിമ വംശം


42. ബംഗാൾ വിഭജനം നടത്തിയ ഗവർണ്ണർ ജനറൽ?

(A) ഡഫ്രിൻ പ്രഭു (B) റിപ്പൺ പ്രഭു

(C) കഴ്സൺ പ്രഭു (D) വെല്ലസ്ലി പ്രഭു

Answer : (C) കഴ്സൺ പ്രഭു


43. മത്സ്യബന്ധനം പ്രധാന ഉപജീവന മാർഗ്ഗമാക്കിയിരുന്ന പ്രാചീന കേരളത്തിലെ തിണ:

(A) നെയ്തൽ (B) കുറിഞ്ചി

(C) മുല്ലൈ (D) മരുതം

Answer : (A) നെയ്തൽ


44. ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ പ്രധാന ഉപയോക്താവായ സംസ്ഥാനം?

(A) മഹാരാഷ്ട്ര (B) മദ്ധ്യപ്രദേശ്

(C) ബീഹാർ (D) രാജസ്ഥാൻ

Answer : (D) രാജസ്ഥാൻ


45. ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ വിസമ്മതിച്ച നാട്ടുരാജ്യം?

(A) കൊച്ചി രാജ്യം (B) മറാത്ത

(C) ജുനഗഡ് (D) പഞ്ചാബ്

Answer : (C) ജുനഗഡ്


46. ബോറാ ഗുഹ ഏത് സംസ്ഥാനത്തിലാണ്?

(A) കർണ്ണാടക (B) ആന്ധ്രാപ്രദേശ്

(C) മദ്ധ്യപ്രദേശ് (D) മഹാരാഷ്ട്ര

Answer : (B) ആന്ധ്രാപ്രദേശ്


47. പൂർവ്വനിര റെയിൽവേയുടെ ആസ്ഥാനം?

(A) ഭുവനേശ്വർ (B) ബിലാസ്പൂർ

(C) കൊൽക്കത്ത (D) മാലിഗാവ്

Answer : (A) ഭുവനേശ്വർ


48. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം?

(A) 1990 (B) 1992

(C) 1993 (D) 1994

Answer : (C) 1993


49. ബൈറാംഖാനുമായി ബന്ധമുള്ള മുഗൾ ഭരണാധികാരി?

(A) ബാബർ (B) അക്ബർ

(C) ഷാജഹാൻ (D) ഔറംഗസീബ്

Answer : (B) അക്ബർ


50. ചൊവ്വാ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം?

(A) മാരിനർ -4  (B) മാഴ്സ്

(C) വൈക്കിങ്ങ (D) മാഴ്സ് പാത്ത് ഫൈൻഡർ

Answer : (A) മാരിനർ – 4  


51. ലോകത്തിലെ ആദ്യ കാലാവസ്ഥാ ഉപഗ്രഹം?

(A) ടൈറോസ് (B) എക്കോ

(C) എക്സ്പ്ലേറ്റർ (D) ഏർലിബേർഡ്

Answer : (A) ടൈറോസ്


52. ചൈനീസ് ഓഹരി വിപണിയുടെ പേര്?

(A) മെർവൽ (B) നീക്കെ 225

(C) എസ്. എസ്.ഇ. കോമ്പസിറ്റ് (D) കാക് 40

Answer : (C) എസ്. എസ്.ഇ. കോമ്പസിറ്റ്


53. കൂട്ടത്തിൽ പെടാത്ത തുറമുഖം?

(A) മംഗലാപുരം (B) തൂത്തുക്കുടി

(C) കൊച്ചി (D) കാണ്ട്ല

Answer : (B) തൂത്തുക്കുടി


54. ഇന്ത്യയിലെ പാരിസ്‌ഥിതി പ്രസ്‌ഥാനങ്ങളുടെ മാതാവ്?

(A) ചിൽക്ക (B) നർമ്മദാ ബച്ചാവോ ആന്തോളൻ

(C) ആപ്പിക്കോ (D) ചിപ്കോ

Answer : (D) ചിപ്കോ


55. സാർക്കിൻറ്റെ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥിതി ചെയ്യുന്നത്?

(A) ഡാക്ക (B) ഡൽഹി

(C) കാഠ്മണ്ടു (D) ഇസ്ലാമബാദ്

Answer : (C) കാഠ്മണ്ടു


56. സുപ്രീം കോടതി, ഹൈക്കോടതി എന്നിവയിലെ ജഡ്ജിമാരുടെ നിയമ വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഭരണഘടനാ വ്യവസ്ഥ പ്രതിപാദിക്കുന്ന ഷെഡ്യുൾ?

(A) രണ്ടാം ഷെഡ്യൂൾ (B) മൂന്നാം ഷെഡ്യൂൾ

(C) നാലാം ഷെഡ്യൂൾ (D) ആറാം ഷെഡ്യൂൾ

Answer : (A) രണ്ടാം ഷെഡ്യൂൾ


57. അർഹതയില്ലാതെ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന് എതിരെ നൽകാവുന്ന റിട്ട്?

(A) മാൻഡമസ് (B) പ്രൊഹിബിഷൻ

(C) ഹേബിയസ് കോർപ്പസ് (D) ഇതൊന്നുമല്ല

Answer : (D) ഇതൊന്നുമല്ല


58. ഭരണഘടനയുടെ 330 മുതൽ 342 വരെ വകുപ്പുകൾ പ്രതിപാദിനിക്കുന്ന വിഷയം?

(A) കേന്ദ്രസംസ്ഥാന ബന്ധങ്ങൾ

(B) പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളെക്കുറിച്

(C) പ്രസിഡന്റിന്റെ അധികാരങ്ങൾ

(D) പ്രധാനമന്ത്രിയുടെ അധികാരങ്ങൾ

Answer : (B) പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളെക്കുറിച്


59. ഗരീബി ഹട്ടാവോ എന്ന ലക്‌ഷ്യം മുന്നോട്ട് വെച്ച പഞ്ചവത്സര പദ്ധതി?

(A) അഞ്ചാം പദ്ധതി (B) ആറാം പദ്ധതി

(C) ഏഴാം പദ്ധതി (D) എട്ടാം പദ്ധതി

Answer : (A) അഞ്ചാം പദ്ധതി


60. ആത്മവിദ്യാ സംഘം സ്ഥാപിച്ചത്

(A) ചട്ടമ്പി സ്വാമികൾ (B) ശ്രീനാരായണ ഗുരു

(C) വാഗ്ഭടാനന്ദ ഗുരു (D) സ്വാമി ദയാനന്ദ സരസ്വതി

Answer : (C) വാഗ്ഭടാനന്ദ ഗുരു


61. അൺടു ദ ലാസ്റ്റ് എന്ന കൃതിയുടെ കർത്താവ്?

(A) ടോൾസ്റ്റോയ് (B) മേരി റോയ്

(C) എബ്രഹാം ലിങ്കൺ (D) ജോൺ റസ്കിൻ

Answer : (D) ജോൺ റസ്കിൻ


62. ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈൽ?

(A) ത്രിശൂൽ (B) ബ്രഹ്മോസ്

(C) അസ്രമ (D) ആകാശ്

Answer : (B) ബ്രഹ്മോസ്


63. ഇന്ത്യയുടെ ചുവന്ന നദി?

(A) ബ്രഹ്മപുത്ര (B) ദാമോദർ നദി

(C) സത് ലജ് (D) ഗംഗാ നദി

Answer : (A) ബ്രഹ്മപുത്ര


64. കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം?

(A) സൈലൻറ്റ് വാലി (B) ഇരവിക്കുളം

(C) ആനമുടിച്ചോല (D) മതികെട്ടാൻച്ചോല

Answer : (B) ഇരവിക്കുളം


65. കേരള സംസ്ഥാനത്തിൻറ്റെ ആദ്യ ധനകാര്യമന്ത്രി?

(A) ഗൗരിയമ്മ (B) അച്യുത മേനോൻ

(C) ആർ. ശങ്കർ (D) പട്ടം താണുപിള്ള

Answer : (B) അച്യുത മേനോൻ


66. 837 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യൻ നദി?

(A) മഹാനദി (B) ഗോദാവരി

(C) കൃഷ്ണാനദി (D) ഇതൊന്നുമല്ല

Answer : (D) ഇതൊന്നുമല്ല


67. ഇന്ത്യൻ ദേശീയ പതാക രൂപകൽപന ചെയ്തത്?

(A) പങ്കളി വെങ്കയ്യ (B) മോത്തിലാൽ നെഹ്റു

(C) സി. കൃഷ്ണനാചാരി (D) ഡബ്ള്യു. സി. ബാനർജി

Answer : (A) പങ്കളി വെങ്കയ്യ


68. കോൺഗ്രസ്സിൻറ്റെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് സുഭാഷ് ചന്ദ്രബോസിനോട് മത്സരിച് പരാജയപ്പെട്ട വ്യക്തി?

(A) ഗാന്ധിജി (B) പട്ടാബി സീതാരാമയ്യ

(C) സി. രാജഗോപാലാചാരി (D) ജവഹർലാൽ നെഹ്റു

Answer : (B) പട്ടാബി സീതാരാമയ്യ


69. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം?

(A) ഫ്യുജിയാമ (B) വെസൂവിയസ്

(C) ബാരൻ (D) ക്രാക്കത്തൂവ

Answer : (C) ബാരൻ


70. ഇട്ടി അച്ചുവുമായി ബന്ധപ്പെട്ടത്?

(A) മലബാർ മാന്വൽ (B) ഹോർത്തൂസ് മലബാറിക്കസ്

(C) പെരിപ്ലസ് ഓഫ് എറിത്രിയൻ സീ (D) മാമാങ്കം

Answer : (B) ഹോർത്തൂസ് മലബാറിക്കസ്


English Questions

71. Which one has the correct spelling?

(A) Pneumonia (B) Neumonia

(C) Pumonia (D) Pnuemonia

Answer : (A) Pneumonia


72. They neglected the teacher’s.

(A) advise (B) advize

(C) advice (D) advaise

Answer : (C) advice


73. Criticism of other religions_________hatred and violence amon Indians.

(A) dead end to (B) bear fruit to

(C) ones conscience pricks one (D) fan the flame of

Answer : (D) fan the flame of


74. A duke’s wife is known as:

(A) duchess (B) queen

(C) lady duke (D) lass

Answer : (A) duchess


75. I cannot_________what he is saying.

(A) make in (B) put out

(C) make out (D) put up

Answer : (C) make out


76. Either the students or their teacher_________come.

(A) has been (B) have

(C) has (D) had been

Answer : (C) has


77. One of his two sons Reghu is the__________

(A) taller (B) tallest

(C) tall (D) taller than

Answer : (A) taller


78. __________novel that you gave me is very interesting.

(A) an (B) A

(C) Those (D) The

Answer : (D) The


79. _____he borrow the money yesterday?

(A) Did (B) Does

(C) Can (D) Would

Answer : (A) Did


80. I am not late, ______ I?

(A) was (B) is

(C) are (D) am

Answer : (D) am


81. Have you________money on you?

(A) sure (B) any

(C) such (D) their

Answer : (B) any


82. When I arrived at the school, the bell_________.

(A) rang (B) ring

(C) had rung (D) running

Answer : (C) had rung


83. If it rains, we______the game.

(A) should postpone (B) shall postpone

(C) could postpone (D) had postponed

Answer : (B) shall postpone


84. She had a passion __________dance.

(A) to (B) with

(C) of (D) for

Answer : (D) for


85. My mother asked me ________I had not finished the work.

(A) whether (B) when

(C) how (D) why

Answer : (D) why


86. Choose the correct one word for the underlined part.

He is in debts because of his habit of spending money wastefully.

(A) exonerated (B) extravagance

(C) exaltation (D) extraction

Answer : (B) extravagance


87. The umbrella is:

(A) Your (B) my

(C) yours (D) them

Answer : (C) yours


88. The opposite of borrow is:

(A) give (B) lend

(C) grant (D) forgive

Answer : (B) lend


89. The word which has the same meaning of “prominence” is:

(A) Polonaise (B) Greatness

(C) Progress (D) Importance

Answer : (B) Greatness


90. _________cricket is my favorite pass time.

(A) play (B) played

(C) playing (D) plays

Answer : (C) playing


Malayalam Questions

91. What a dirty city! എന്ന വാക്യത്തിന്റെ ഏറ്റവും ഉചിതമായ മലയാള വാക്യമേത്?

(A) എന്തൊരു വൃത്തികെട്ട നഗരം

(B) എത്ര വൃത്തികെട്ട നഗരം

(C) എന്തു വൃത്തികെട്ട നഗരം

(D) എങ്ങനെ വൃത്തികെട്ട നഗരം

Answer : (A) എന്തൊരു വൃത്തികെട്ട നഗരം


92. കോവിലൻ ആരുടെ തൂലികാനാമമാണ്?

(A) വി.വി. അയ്യപ്പൻ (B) പി. അയ്യനേത്ത്

(C) എ. അയ്യപ്പൻ (D) അയ്യപ്പപ്പണിക്കർ

Answer : (A) വി.വി. അയ്യപ്പൻ


93. ‘പപ്പു’ ഏത് കൃതിയിലെ കഥാപാത്രമാണ്?

 (A) ഒരു ദേശത്തിന്റ്റെ കഥ (B) ഒരു തെരുവിൻറ്റെ കഥ

(C) ഏണിപ്പടികൾ (D) ഓടയിൽ നിന്ന്

Answer : (D) ഓടയിൽ നിന്ന്


94. താഴെ കൊടുത്തവയിൽ ഏറ്റവും ഉയർന്ന തുകയുള്ള സാഹിത്യ പുരസ്കാരം ഏത്?

(A) വള്ളത്തോൾ അവാർഡ് (B) എഴുത്തച്ഛൻ പുരസ്ക്കാരം

(C) സരസ്വതി സമ്മാൻ (D) ജ്ഞാനപീഠ൦

Answer : (D) ജ്ഞാനപീഠ൦


95. ‘രാവിലെ’ എന്ന പദം പിരിച്ചെഴുതുക

(A) രാവിൽ + എ (B) രാവ് + ലെ

(C) രാവ് + എ (D) രാവിൽ + ലെ

Answer : (A) രാവിൽ + എ


96. താഴെ കൊടുത്തവയിൽ ശരിയായ പദമേത്?

(A) പുനർചിന്ത (B) പുനർച്ചിന്ത

(C) പുനശ്ചിന്ത (D) പുനച്ചിന്ത

Answer : (A) പുനർചിന്ത


97. ‘അളവ്’ എന്നർത്ഥംവരുന്ന പദമേത്?

(A) പരിണാമം (B) പരിമാണം

(C) പരിണിതം (D) പരിമളം

Answer : (B) പരിമാണം


98. താഴെ കൊടുത്തവയിൽ തെറ്റായ വാക്യപ്രയോഗമേത്?

(A) ഇംഗ്ലീഷിനെന്നപോലെ മലയാളത്തിലും തെറ്റുകൾ വരാം

(B) ഇംഗ്ലീഷിലും മലയാളത്തിലും തെറ്റുകൾ വരാം

(C) ഇംഗ്ലീഷിലെ പോലെ മലയാളത്തിലും തെറ്റുകൾ വരാം

(D) None of the Above

Answer : (D) None of the Above


99. ‘തീവണ്ടി’ എന്ന നാമത്തെ വിഗ്രഹിച്ചെഴുതുന്നതെങ്ങനെ?

(A) തീ കൊണ്ടുള്ള വണ്ടി (B) തീയാൽ ഓടിക്കപ്പെടുന്ന വണ്ടി

(C) തീ ഉള്ള വണ്ടി (D) തീയും കൊണ്ട് ഓടുന്ന വണ്ടി

Answer : (B) തീയാൽ ഓടിക്കപ്പെടുന്ന വണ്ടി


100. ‘മിന്നുന്നതെല്ലാം പൊന്നല്ല ‘എന്ന മലയാളശൈലിയുടെ ഇംഗ്ലീഷ് പ്രയോഗമേത്?

(A) Glittering are not gold (B) All glitterings are not gold

(C) Not gold all are glitterings (D) All that glitters is not gold

Answer : (D) All that glitters is not gold


Vola, You have Completed the 2014 ldc Question Paper of Wayanad District. Ldc is one of the most popular and competitive exams conducted by Kerala psc, So you should work hard to crack it. If you are interested in reading one more Question paper, You may want to check out ldc 2014 Ernakulam Question Paper with Answers

ldc 2014 question paper and answers pdf

If you want to save this 2014 ldc Wayanad Question Paper as pdf, you can use the download button given below. All answers are marked on the Question paper itself and the Questions that was cancelled are crossed out. If you have any friends who are preparing for upcoming Kerala psc exams like ldc 2020 or other exams with similar syllabus like LGS, Field assistant, Police constable etc., please share this post with them.

Leave a Reply

Close Menu