Ldc 2017 Question Paper Kottayam and Wayanad

Ldc 2017 Question Paper Kottayam and Wayanad

Ldc previous question and answer : 2017 Kottayam and Wayanad Exam

The Questions and Answers given below are taken from Ldc 2017 Question Paper Kottayam and Wayanad districts. You can also download the solved Question paper with answers through link given at the end.

This exam was conducted by Kerala psc for the post of LDC (Lower Division Clerk) in various departments. As Kerala psc conducts ldc exams on district basis, This one was specifically for Kottayam and Wayanad districts. The exam was conducted on 2017 and the exact date of Test was 26/08/2017. The Question Code was 095/2017 and the medium of exam was Malayalam. 

If you are preparing for  upcoming LDC 2020 this post might be important for you. Kerala PSC repeat many questions from previous exams so Its important that you referred as much previous question papers as possible. Your reference should not be limited to previous question papers of just that exam. You should be referring previous question papers of all exams that comes with with a similar syllabus. 

I have included all the questions below, You can read each previous question and then click the show answer button to view the answer. After answering all the previous questions you can download and save this solved question paper as PDF for future reference 


1. ഷൈനി ജേക്കബ് ബഞ്ചമിൻ സംവിധാനം ചെയ്തു. “ഒറ്റയാൾ’ എന്ന ഡോക്യുമെന്ററി ആരെക്കുറിച്ചുള്ളതാണ് 

(A) ദയാബായി  (B) മയിലമ്മ 

(C) സി. കെ. ജാനു (D) ജയലക്ഷ്മി 

Answer : (A) ദയാബായി



2. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് ആരാണ്
 

(A) ശ്രീ നാരായണഗുരു  (B) മന്നത്ത് പത്മനാഭൻ 

(C) രവീന്ദ്രനാഥ ടാഗോർ  (D) കൃഷ്ണപ്പിള്ള 

Answer : (B) മന്നത്ത് പത്മനാഭൻ 



3. “ജീവന്റെ പുസ്തകം രചിച്ചിരിക്കുന്നത് ഗണിതത്തിന്റെ ഭാഷയിലാണ് എന്ന് പറഞ്ഞ ശാസ്ത്രകാരൻ 

(A) കോപ്പർ നിക്കസ്  (B) പൈതഗോറസ് 

(C) ഗലീലിയോ ഗലീലി  (D) ഇറാസ്സ്തോത്തന്നീസ്‌

Answer : (C) ഗലീലിയോ ഗലീലി  



4. ഏത് കടലിനടുത്താണ് കൊണാർക്കിലെ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്
 

(A) ബറിംങ് കടലിടുക്ക് (B) പസഫിക് സമുദ്രം 

(C) സിന്ധുനദിയുടെ തീരത്ത് (D) ബംഗാൾ ഉൾക്കടൽ 

Answer : (D) ബംഗാൾ ഉൾക്കടൽ 



5. ഇക്കോ വന്യജീവി ടൂറിസത്തിന് പ്രസിദ്ധമായ ഭിട്ടാൻകർണിക എവിടെ സ്ഥിതി ചെയ്യുന്നു
 

(A) ഉത്തർ പ്രദേശ്  (B) മദ്ധ്യ പ്രദേശ് 

(C) ഗോവ  (D) ഒഡീഷ 

Answer : (D) ഒഡീഷ 



6. ഡെസ്റ്റിനേഷൻ ഫ്ലൈവേയ്സില്‍ ഉൾപ്പെടുന്ന ഇന്ത്യയിലെ ഒരേ ഒരു തടാകം

(A) മാൻസാഗർ തടാകം (B) ദാൽ തടാകം  

(C) ചിൽക്ക തടാകം (D) അംബസാരി തടാകം 

Answer : (C) ചിൽക്ക തടാകം



7. ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്ന് അറിയപ്പെടുന്ന വൃക്ഷം  

(A) പരുത്തി (B) തെങ്ങ്

(C) പ്ലാവ് (D) മാവ് 

Answer : (B) തെങ്ങ്



8. കേരള കായിക ദിനം 

(A) ഒക്ടോബർ 13  (C) ആഗസ്ത് 13 

(B) സെപ്റ്റംബർ 13 (D) ഡിസംബർ 13 

Answer : (A) ഒക്ടോബർ 13 



9. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് 

(A) അഗസ്ത്യാർകൂടം (B) പറമ്പിക്കുളം

(C) ദേവികുളം  (D) മങ്ങാടുകുളം 

Answer : (A) അഗസ്ത്യാർകൂടം 



10. കേരളത്തിൽ കടലുമായി നേരിട്ട് ബന്ധമുള്ള കായലുകളുടെ എണ്ണം 

(A) 20 (B) 27

(C) 44 (D) 4 

Answer : (B) 27



11. 1877-ൽ ഇംഗ്ലീഷുകാരനായ ജോൺ മൺറോയും പൂഞ്ഞാർ രാജാവായ കേരളവർമ്മയും തമ്മിലുണ്ടാക്കിയ കരാറിന്റെ ഫലമായി സ്ഥാപിതമായ കമ്പനി ഏതാണ്
 

(A) ത്രീ റോസ്സ് (B) ബ്ലൂബോണ്ട് 

(C) റെഡ് ലേബൽ (D) കണ്ണൻദേവൻ 

Answer : (D) കണ്ണൻദേവൻ 



12. മാനവശേഷി വകുപ്പും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും പ്രസാർ ഭാരതിയും ചേർന്ന് ആരംഭിച്ച വിദൂര പഠന ചാനൽ 

(A) ബിബിസി (B) വിക്റ്റേഴ്സ്

(C) ഗ്യാൻ ദർശൻ (D) ജിയോഗ്രഫി 

Answer : (C) ഗ്യാൻ ദർശൻ


13. ഈയിടെ ഏത് രാജ്യമാണ് ലിംഗ സമത്വം നിലപാടുകളുടെ ഭാഗമായി ദേശീയഗാനത്തിലെ ആൺമക്കൾ എന്ന വാക്ക് മാറ്റി നമ്മൾ എന്നാക്കിയത് ? 

(A) കാനഡ (B) ജപ്പാൻ

(C) ആസ്തലിയ (D) ബ്രിട്ടൻ 

Answer : (A) കാനഡ 



14. നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോമിംഗ് ഇന്ത്യ ആയോഗ് എന്നതിന്റെ ചുരുക്കപേര് 

(A) നീതീസാർ (B) നീതിപരിഹാർ 

(C) നീതിയോഗ് (D) നീതി ആയോഗ് 

Answer : (D) നീതി ആയോഗ് 



15. ദൂരദർശൻ ആരംഭിച്ചത് എന്ന്
 

(A) 1986 മെയ് 1  (C) 1976 മെയ് 1 

(B) 1976 ഏപ്രിൽ 1 (D) 1986 ഏപ്രിൽ 1 

Answer : (B) 1976 ഏപ്രിൽ 1



16. വാട്സ്ആപ്പ് എന്ന മൊബൈൽ ചാറ്റിംഗ് ആപ്ലിക്കേഷൻ ഇപ്പോൾ ഏത് കമ്പനിയുടെ കീഴിലാണ് 

(A) വിക്ടേഴ്സ് (B) ആപ്പിൾ  

(C) ഫേസ്ബുക്ക് (D) ജില്ലറ്റ് കമ്പനി 

Answer : (C) ഫേസ്ബുക്ക് 



17. ഗോവയിലെ ബോംജീസസ് ബസിലിക്കയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ദേവാലയം ഏത്
 

(A) സേ കത്തീഡ്രൽ (B) സെന്റ് കാതറീൻ 

(C) സെന്റ് ബസിലിക്ക  (D) സെന്റ് ജീസസ് 

Answer : (A) സേ കത്തീഡ്രൽ 



18. താജ്മഹലിനെ കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിച്ചതാര്? 

(A) കുമാരനാശാൻ (B) ഉള്ളൂർ

(C) ചെറുശ്ശേരി (D) രവീന്ദ്രനാഥ ടാഗോർ 

Answer : (D) രവീന്ദ്രനാഥ ടാഗോർ 



19. യുനെസ്‌കോ പൈതൃക സ്മാരകങ്ങൾ സന്ദർശിക്കാനുള്ള കുറഞ്ഞ നിരക്ക് എത്ര? 

(A) 10 രൂപ  (B) 7 രൂപ

(C) 5 രൂപ (D) 1 രൂപ 

Answer : (C) 5 രൂപ



20. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന റെയിൽവേ സ്റ്റേഷനാണ് ഘും ഏത് സംസ്ഥാനത്താണ് ഈ സ്റ്റേഷൻ
 

(A) ഹരിയാന  (B) പശ്ചിമ ബംഗാൾ

(C) ഹിമാചൽ പ്രദേശ് (D) ആന്ധാ പ്രദേശ് 

Answer : (B) പശ്ചിമ ബംഗാൾ



21. കായിക കേരളത്തിന്റെ പിതാവ് 

(A) വർഗ്ഗീസ് കോശി (B) കേണൽ ജി. വി. രാജ

(C) ജി. എൻ. ഗോപാൽ  (D) മുഹമ്മദ് അലി 

Answer : (B) കേണൽ ജി. വി. രാജ



22. ഏത് നഗരത്തിനടുത്താണ് സാഞ്ചി സ്തൂപം ഉള്ളത്
 

(A) ഭോപ്പാൽ (B) മൂംബൈ

(C) ചെന്നൈ   (D) നാഗ്പുർ 

Answer : (A) ഭോപ്പാൽ 



23. ഒരു സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര പരസ്യത്തിന് ഉപയോഗിച്ച  ട്രെയിനാണ് തിരുവനന്തപുരം ഡൽഹി ഹസ്റത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്. സംസ്ഥാനമേത്
 

(A) ചെന്നൈ (B) മദ്ധ്യ പ്രദേശ്

(C) മഹാരാഷ്ട (D) കേരളം  

Answer : (D) കേരളം  



24. ബിയോണ്ട് ദി ബാക്ക് വാട്ടേഴ്സ് പാക്കേജ് ഏത് വിനോദ സഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ടതാണ്
 

(A) തേക്കടി (B) പുറ്റടി

(C)  കുമരകം (D) അതിരപ്പിള്ളി 

Answer : (C) കുമരകം



25. ഹംപി ഗ്രൂപ്പ് ഓഫ് മോണമെന്റ്സ് പണികഴിപ്പിച്ചത് ഏത് സാമ്രാജ്യമാണ്
 

(A) ചോള സാമ്രാജ്യം  (B) വിജയനഗര സാമ്രാജ്യം 

(C) ഖിൽജി രാജവംശം (D) കലിംഗ രാജവംശം 

Answer : (B) വിജയനഗര സാമ്രാജ്യം 



26. ഇന്ത്യൻ ഭരണഘടനയ്ക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ച നവംബർ
 26 ഏത് ദിനമായി ആചരിക്കുന്നു 

(A) മലയാളദിനം  (B) പൗരദിനം 

(C) സ്വാതന്ത്ര്യദിനം (D) ഭരണഘടനാദിനം 

Answer : (D) ഭരണഘടനാദിനം 



27. ഖജുരാഹോ ക്ഷേത്രങ്ങൾ യുനെസ്കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ വർഷം  

(A) 1986  (B) 1966

(C) 1886  (D) 1866 

Answer : (A) 1986  



28. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല 

(A) എറണാകുളം  (B) വയനാട് 

(C) പാലക്കാട് (D) കാസർഗോഡ് 

Answer : (C) പാലക്കാട് 



29. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സെക്രട്ടറി പദവി അലങ്കരിച്ച ഏക മലയാളി 

(A) മമ്പള്ളി രാഘവൻ (B) സാംബ ശിവ ശർമ്മ 

(C) എസ്. കെ. നായർ   (D) ടിനു യോഹന്നാൻ 

Answer : (C) എസ്. കെ. നായർ   



30. ദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായി കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം 

(A) ആസാം  (B) കേരളം (C) കർണ്ണാടക (D) തമിഴ്നാട് 

Answer : (B) കേരളം



31. സമ്പർക്ക പ്രകിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത്
 

(A) നിക്കൽ               (B) സ്പോഞ്ചി അയൺ 

(C) വനേഡിയം പെന്റോക്സൈഡ് (D) പൊട്ടാസ്യം പെർമാംഗനേറ്റ് 

Answer : (C) വനേഡിയം പെന്റോക്സൈഡ്



32. ഇലക്ട്രോൺ ചാർജ്ജിന്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്
 

(A) ജ. ജ. തോംസൺ (B) വില്യം ക്രൂക്ക്സ്  

(C) ചാഡ്വിക്  (D) മില്ലികൻ 

Answer : (D) മില്ലികൻ 



33. പ്രോട്ടോണിന്റെ മാസ് എത്ര ? 

(A) 1.60 ×10⁻¹⁹kg       (B) 1.67×10⁻²⁷kg

(C) 1.76 ×10¹¹kg        (D) 9.1×10⁻³¹kg 

Answer : (B) 1.67×10²⁷kg



34. “മോണ്ട്സ് പ്രക്രിയ” ഏത്
ലോഹത്തെ വേർതിരിക്കാനാണ് ഉപയോഗിക്കുന്നത് 

(A) നിക്കൽ (B) അലുമിനിയം

(C) അയൺ (D) കോപ്പർ 

Answer : (A) നിക്കൽ 



35. ആവർത്തനപ്പട്ടികയിലെ
 17-ാം ഗ്രൂപ്പ് മൂലകങ്ങൾ ഏത് കുടുംബത്തിലാണ് ഉൾപ്പെടുന്നത് : 

(A) ബോറോൺ കുടുംബം (B) കാർബൺ കുടുംബം

(C) നൈട്രജൻ കുടുംബം  (D) ഹാലൊജൻ കുടുംബം 

Answer : (D) ഹാലൊജൻ കുടുംബം 



36. മനുഷ്യനിർമിത പെട്രോളായി ഉപയോഗിക്കുന്നത് എന്ത്
 

(A) ഓക്സിജൻ (B) നൈട്രജൻ

(C) ഹൈഡ്രജൻ (D) കാർബൺ 

Answer : (C) ഹൈഡ്രജൻ 



37. ഒരു ഘൂർണ്ണന ചലനത്തിന് ഉദാഹരണം ഏത്
 

(A) സിസായുടെ ചലനം  

(B) മൺപാത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചക്രത്തിന്റെ കറക്കം 

(C) ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം 

(D) തരംഗ ചലനം 

Answer : (B) മൺപാത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചക്രത്തിന്റെ കറക്കം 



38. തീ പിടിച്ചാൽ ഒരു വസ്തുവിനുണ്ടാകുന്ന മാറ്റം എന്താണെന്ന് അറിയാനായി സ്വന്തം വീടിന്റെ ധാന്യപ്പുരയ്ക്ക് തീയിട്ട ശാസ്ത്രജ്ഞൻ ആര്
 

(A) തോമസ് ആൽവാ എഡിസൺ  (B) ഐൻസ്റ്റീൻ  

(C) ഐസക് ന്യൂട്ടൺ  (D) ആർക്കമിഡീസ് 

Answer : (A) തോമസ് ആൽവാ എഡിസൺ



39. വജ്രത്തിന്റെ തിളക്കത്തിന് കാരണം എന്ത്
 

(A) അപവർത്തനം  (B) പ്രകീർണ്ണനം 

(C) ആന്തരിക പ്രതിഫലനം (D) വിസരണം 

Answer : (C) ആന്തരിക പ്രതിഫലനം



40. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ആറ്റങ്ങൾക്ക് പറയുന്ന പേര് എന്ത്
 

(A) ഐസോമെറുകൾ (B) ഐസോബാറുകൾ 

(C) ഐസോടോണുകൾ (D) ഐസോടോപ്പുകൾ 

Answer : (D) ഐസോടോപ്പുകൾ 



41. ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്നത് 

(A) സസ്യങ്ങൾ (B) ജന്തുക്കൾ 

(C) ജലാശയങ്ങൾ (D) അഗ്നിപർവ്വതങ്ങൾ 

Answer : (A) സസ്യങ്ങൾ 



42. അരി, ഗോതമ്പ്, കപ്പ, ചേന, ചേമ്പ് എന്നീ ഭക്ഷ്യ വിഭവങ്ങളിലടങ്ങിയിട്ടുള്ള പോഷക ഘടകമാണ് 

(A) പ്രോട്ടീനുകൾ (B) ജീവകം

(C) അന്നജം  (D) കൊഴുപ്പ് 

Answer : (C) അന്നജം  



43. നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 

(A) മണ്ണുത്തി (B) മങ്കൊമ്പ്

(C) പന്നിയുർ  (D) ശ്രീകാര്യം 

Answer : (B) മങ്കൊമ്പ്



44. ക്ഷയരോഗം പകരുന്നത് 

(A) സമ്പർക്കത്തിലൂടെ (B) ആഹാരത്തിലൂടെ

(C) ജലത്തിലൂടെ  (D) വായുവിലൂടെ 

Answer : (D) വായുവിലൂടെ 



45. ക്യൂണികൾച്ചർ എന്തിനെ
സൂചിപ്പിക്കുന്നു 

(A) കൂൺ വളർത്താൽ (B) പശു വളർത്തൽ

(C) മുയൽ വളർത്തൽ  (D) കാട വളർത്തൽ 

Answer : (C) മുയൽ വളർത്തൽ  



46. പരിസ്ഥിതി സൗഹാർദ്ദപരമല്ലാത്ത മാലിന്യ സംസ്കരണ രീതിയാണ് 

(A) ബയോഗ്യാസ് ഉല്പാദനം  (B) കത്തിക്കൽ  

(C) കമ്പോസ്റ്റ് നിർമ്മാണം (D) കാലിത്തീറ്റ നിർമ്മാണം 

Answer : (B) കത്തിക്കൽ  



47. ശരീര വളർച്ച നിയന്ത്രിക്കുന്ന ഹോർമോൺ 

(A) തൈറോക്സിൻ (B) വാസോപ്രസിൻ 

(C) സെറാട്രോണിൻ  (D) സൊമാറ്റോട്രോപ്പിൻ 

Answer : (D) സൊമാറ്റോട്രോപ്പിൻ 



48. നമ്മുടെ ഭക്ഷണത്തിലൂടെ രക്തരത്തിലെത്തുന്ന വിഷ പദാർത്ഥങ്ങളെ നിർവീര്യമാക്കുന്ന അവയവം 

(A) കരൾ (B) വൃക്ക 

(C) ആമാശയം  (D) ശ്വാസകോശങ്ങൾ 

Answer : (A) കരൾ 



49. വിറ്റാമിൻ-D യുടെ അഭാവം മൂലമുണ്ടാകുന്ന അപര്യപ്തതാ രോഗം 

(A) നിശാന്ധത (B) ക്വാഷിയോർക്കർ 

(C) മരാമസ്  (D) റിക്കറ്റ്സ് 

Answer : (D) റിക്കറ്റ്സ് 



50. താഴെ നല്ലിയിട്ടുള്ളതിൽ നാഷണൽ പാർക്ക് അല്ലാത്തത് 


(A) പാമ്പാടും ചോല (B) മതികട്ടാൻ ചോല 

(C) പേപ്പാറ (D) ഇരവികുളം 

Answer : (C) പേപ്പാറ 


Good work you just Answered 50 previous questions. Keep going.


51. 14,21,16 എന്നീ സംഖ്യകൾകൊണ്ടു നിയേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?

(A) 672 (B) 336

(C) 280 (D) 51

Answer : (B) 336


52. 5 ¾ നെഏതു സംഖ്യകൊണ്ട് ഗുണിച്ചാൽ 1 കിട്ടും ?

(A) 5 4/3 (B) 4/15

(C) 23/4 (D) 4/23

Answer : (D) 4/23


53. ഒരു കൂട വാങ്ങിയ വിലയെക്കാൾ 9 രൂപ കൂട്ടി വിറ്റപ്പോൾ 69% ലാഭം കിട്ടി. എങ്കിൽ കൂടയുടെ എത്ര ?

(A) 150 (B) 159

(C) 141 (D) 156

Answer : (B) 159


54. ഒരു ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 2:3 ആയാൽ ആകെ കുട്ടികളുടെ എണ്ണം അകാൻ സാധ്യതയില്ലാത്തത് ഏത് ?

(A) 45 (B) 60

(C) 62 (D) 85

Answer : (C) 62


55. ഇരുപത് സംഖ്യകളുടെ ശരാശരി 15 ആണ്. അവയിൽ ആദ്യത്തെ 12 സംഖ്യകളുടെ ശരാശരി 8 ആണ്. എങ്കിൽ ബാക്കി സംഖ്യകളുടെ ശരാശരി എത്ര ?

(A) 25.5 (B) 20.5

(C) 13 (D) 7

Answer : (A) 25.5


56. (-1)25+(-1)50-(-1)20/10 = _____________

(A) -1 (B) 0

(C) 1 (D) ഇവയൊന്നുമല്ല

Answer : (A) -1


57. ഒരു ക്യൂബിന്റെ വക്കിന് 60 സെ. മീ. നീളമുണ്ടെങ്കിൽ വ്യാപ്തം എത്ര ?

(A) 18 ഘന സെ. മീ. (B) 36 ഘന സെ. മീ.

(C) 216 ഘന സെ. മീ. (D) 256 ലെന സെ. മീ.

Answer : (C) 216 ഘന സെ. മീ.


58. തുടർച്ചയായ 3 ഒറ്റസംഖ്യകളുടെ തുക 279 ആയാൽ അതിൽ ചെറിയ സംഖ്യ ഏത് ?

(A) 93 (B) 87

(C) 89 (D) 91

Answer : (D) 91


59. ഒരു സംഖ്യയുടെ 17%, 85 ആയാൽ സംഖ്യ ഏത് ?

(A) 850 (B) 500

(C) 100 (D) 350

Answer : (B) 500


60. ഒരു തീവണ്ടിയുടെ വേഗത 8 കി.മീ/മണിക്കുർ ആണ്. എങ്കിൽ ആ തീവണ്ടി 6 മിനിട്ടുകൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?

(A) 10 കി.മീ. (B) 16 മി.മീ.

(C) 6 കി.മി. (D) 8 കി.മി.

Answer : Question Cancelled


61. MIRROR എന്ന വാക്കിന്റെ കോഡ് 130918181518 ആയാൽ IMAGE എന്ന വാക്കിന്റെ കോഡ്

(A) 0919017005 (B) 0903100705

(C) 0913010705  (D) 0913017050

Answer : (C) 0913010705


62. ഒരാൾ കിഴക്കോട്ട് 6 കി. മീ സഞ്ചരിക്കുന്നു. അവിടെനിന്ന് വലത്തോട്ട് 3 കി.മീ സഞ്ചരിക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞു 6 കി.മീ കൂടി സഞ്ചരിക്കുന്നു. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞു 5 കി.മീ സഞ്ചരിക്കുന്നു. എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര അകലെ എത്തിയിരിക്കും

(A) 8 കി. മീ. (B) 9 കി മീ,

(C) 20 കി. മി. (D) 14 കി. മി.

Answer : (A) 8 കി. മീ.


63. കൂട്ടത്തിൽ ചേരാത്തെ സംഖ്യ ഏത്

(A) 13 (B) 23

(C) 33  (D) 53

Answer : (C) 33


64. ചുവടെയുള്ള ശ്രേണിയിൽ തുടർന്നു വരുന്ന സംഖ്യ ഏത് ?

1,8,27,64,_______

(A) 81 (B) 128

(C) 20 (D) 125

Answer : (D) 125


65. 2013 ജൂലൈ 12 വെള്ളി ആയാൽ 2013 നവംബർ 12 ഏതു ദിവസം

(A) തിങ്കൾ (B) ചൊവ്വ

(C) ബുധൻ (D) വെള്ളി

Answer : (B) ചൊവ്വ


66. ക്ലോക്കിൽ സമയം 7:30 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റു സൂചിയും തീർക്കുന്ന കോണളവെത്ര :

(A) 45O  (B) 30 O

(C) 15 O (D) 50 O

Answer : (A) 45O


67. 9 + 4 × 7 – 12/2 എത്ര ?

(A) 85 (B) 39.5

(C) 13 (D) 31

Answer : (D) 31


68. തന്നിരിക്കുന്ന സംഖ്യകളുടെ ബന്ധം പരിശോധിച്ച് പൂരിപ്പിക്കുക.

12: 144 : : ? : ?

(A) 20: 220  (B) 15 : 225

(C) 13 : 158 (D) 10:190

Answer : (B) 15 : 225


69. രാജുവിന്റെ അമ്മയുടെ സഹോദരൻ വനജയുടെ മകൻ ആണെങ്കിൽ രാജുവിന് വനജയോടുള്ള  ബന്ധമെന്ത് ?

(A) മകൻ (B) അനന്തരവൻ

(C) ചെറുമകൻ (D) സഹോദരൻ

Answer : (C) ചെറുമകൻ


70. ഒരു വരിയിൽ ആകെ 30 പേർ ഉണ്ട്. ബേബി വരിയിൽ മുന്നിൽനിന്ന് ആറാമനാണ്. എങ്കിൽ ബേബി വരിയിൽ പിന്നിൽ നിന്ന് എത്രാമൻ ?

(A) 25 (B) 24

(C) 23 (D) 26

Answer : (A) 25


A. Vocabulary :

Question carry one mark each.

71. Which of the following is OPPOSITE in meaning of the word ‘grieve’ ?

(A) admire (B) criticise

(C) rejoice (D) lament

Answer : (C) rejoice


72. Which of the following is SIMILAR in meaning of the word “bestowed”?

(A) conferred (B) accommodated

(C) trusted (D) withdrawn

Answer : (A) conferred


73. A tree always has _________

(A) flowers (B) fruits

(C) height (D) leaves

Answer : (C) height


74. Choose the word which can be substituted words used in ancient times hut no longer in general use now.

(A) antiquated (B) ancient

(C) extinct (D) archaic

Answer : (D) archaic


75. Choose the word which can be substituted.

The custom of having more than one husband at the same time,

(A) Polyandry (B) Polygamy

(C) Debauchery (D) Bigamy

Answer : (A) Polyandry


76. No sooner he had returned home then his mother felt happy.

(A) had he returned home when (B) he had returned home than

(C) did he return home than (D) had he returned home then

Answer : (C) did he return home than


77. Will you lend me few rupees in this hour of need ?

(A) Lend me any rupees (B) Borrow me a few rupees

(C) Lend me a rupees (D) Lend me a few rupees

Answer : (D) Lend me a few rupees


78. One word has been misspelt. Find the misspelled word.

(A) Psychologist (B) Psychaitrist

(C) Physiologist(D) Psychoanalyst

Answer : (B) Psychaitrist


79. Choose the exact opposite of the underlined from the options : MORTAL

(A) Divine (B) Immortal

(C) Spiritual (D) Eternal

Answer : (B) Immortal


80. Choose the appropriate word to be filled.

Man does not live by_________ alone.

(A) food (B) bread

(C) meals (D) diet

Answer : (B) bread


B. English Grammar:

Question carry One Mark each.

Choose the right answer from the options given below:

81. If you would have succumbed to his pleasure we would have lost faith in you.

(A) Had you been (B) If you would be

(C) If you had (D) If you would have been

Answer : (C) If you had


82. Though his actions were severe criticised, he didn’t lose his temper

(A) were severe criticism (B) were being of severe criticism

(C) had severe criticize (D) were severely criticized

Answer : (D) were severely criticized


83. He failed in his attempt to disperse the mob before the miscreants sets the fire on the bus.

(A) set the bus on fire (B) setting fire on the bus

(C) set fire to the bus (D) set the fire on to the bus

Answer : (A) set the bus on fire


84. Yogic exercises and meditation seems to be of help modern men and women deal effectively with anxiety.

(A) seem to help (B) seems to be helping

(C) seem to have help (D) seems to help

Answer : (A) seem to help


85. The man fed the girl. (Change into Passive Voice)

(A) The man was fed by the girl. (B) The man feeding the girl.

(C) The girl was fed by the man (D) The girl feeding the man

Answer : (C) The girl was fed by the man


86. John said, “I go out too often”. (Change into Indirect Speech)

(A) John said that I go out too often.

(B) John said that he was going out too often.

(C) John said that he had gone out too often.

(D) John said that he went out too often.

Answer : (D) John said that he went out too often.


87. What is the time_________ your watch ?

(A) by (B) in

(C) inside (D) from

Answer : (A) by


88. I prefer coffee_________ tea.

(A) for (B) to

(C) and (D) from

Answer : (B) to


89. Mistakes are_________ for us to change.

(A) the (B) there

(C) them (D) theirs

Answer : (B) there


90. Use the correct tense.

I _________ (work) for two hours and I am now tired.

(A) had been working (B) will be working

(C) will have worked (D) have been working

Answer : (D) have been working


91. ജാതി വ്യക്തി ഭേദം ഇല്ലാത്ത വസ്തുക്കളെ കുറിക്കുന്ന നാമം ഏതാണ് ?

(A) സാമാന്യനാമം (B) സർവ്വനാമം

(C) മേയനാമം (D) സംജ്ഞാനാമം

Answer : (C) മേയനാമം


92. “വിദ്യുച്ഛക്തി” എന്ന പദം പിരിച്ചെഴുതേണ്ടത്

(A) വിദ്യുത് + ശക്തി (B) വിദ്യു + ചക്തി

(C) വിദ്യുത് + ചക്തി (D) വിദ്യു + ശക്തി

Answer : (A) വിദ്യുത് + ശക്തി


93. ശരിയായ പ്രയോഗം ഏത് ?

(A) ശിരച്ചേദം (B) ശിരച്ഛേദം

(C) ശിരസ്‌ചേദം  (D) ശിരച്ഛേധം

Answer : (B) ശിരച്ഛേദം


94. “അറിയാനുള്ള ആഗ്രഹംഎന്നതിന്റെ ഒറ്റപ്പദമേത് ?

(A) വിവക്ഷ (B) ഉത്സാഹം

(C) ജിഞാസ (D)കൗശലം

Answer : (C) ജിഞാസ


95. ‘ഖാദകൻഎന്ന പദത്തിന്റെ സാർത്ഥമായി വരുന്നത് ?

(A) ഭക്ഷിക്കുന്നവൻ (B) കുഴിക്കുന്നവൻ

(C) കൊലയാളി (D) വഞ്ചിക്കുന്നവൻ

Answer : (A) ഭക്ഷിക്കുന്നവൻ


96. കാവാലം നാരായണപ്പണിക്കർ രചിച്ച നാടകമേത് ?

(A) കാഞ്ചനസീത (B) പാട്ടബാക്കി

(C) കൂട്ടുകൃഷി (D) ദൈവത്താർ

Answer : (D) ദൈവത്താർ


97, ‘നന്തനാർഎന്നത് ആരുടെ തൂലികാനാമമാണ്?

(A) ക. സുരേന്ദ്രൻ (B) എം. കെ. മേനോൻ

(C) പി. സി. ഗോപാലൻ (D) വി. വി. അയ്യപ്പൻ

Answer : (C) പി. സി. ഗോപാലൻ


98. പ്രഥമ വള്ളത്തോൾ പുരസ്കാരം നേടിയ കവി ആര് ?

(A) പാലാ നാരായണൻ നായർ (B) എം. പി. അപ്പൻ

(C) അക്കിത്തം അച്യുതൻ നമ്പൂതിരി (D) ഒ. എൻ. വി.

Answer : (A) പാലാ നാരായണൻ നായർ


99. “Where there is a will, there’s a way” എന്ന ചൊല്ലിനു സമാനമായതേത് ?

(A) മെല്ലെ തിന്നാൽ പനയും തിന്നാം

(B) ഒത്ത് പിടിച്ചാൽ മലയും പോരും

(C) വേണമെങ്കിൽ ചക്ക വേരിലും കായിക്കും

(D) വിത്തു ഗുണം പത്തു ഗുണം

Answer : (C) വേണമെങ്കിൽ ചക്ക വേരിലും കായിക്കും


100. ‘താങ്കളെ ഈ തസ്തികയിൽ നിയമിച്ചിരിക്കുന്നു.എന്നതിന് ചേരുന്നത് ഏത് ?

(A) You are selected to this post.

(B) You are considered to this post.

(C) You are joined to this post

(D) You are appointed to this post.

Answer : (D) You are appointed to this post.


That’s it you have completed Ldc 2017 Question Paper Kottayam and Wayanad districts. If you are interested in checking out 2017 ldc Question Paper of palakkad and pathanamthitta districts Click Here. 

If you want to download this Ldc previous question and answer as PDF, Use the download button given below. 

Leave a Reply

Close Menu