LDC previous year question papers with answers Ernakulam, Kannur

LDC previous year question papers with answers Ernakulam, Kannur

2017 Ernakulam, Kannur ldc Question paper and answer pdf

All 100 Questions and Answers from 2017 Ernakulam, Kannur ldc Question paper is given below. This Exam was conducted by Kerala psc for the post of Ld Clerk in various government departments. This exam was conducted on 2017 (Exact Date of Exam : 15/07/2017) for Ernakulam and Kannur districts. The exam code was 78/2018 and the medium of exam was Malayalam.

Kerala PSC has repeated many Previous year questions on their exams. So previous question papers are Very important for Kerala all Kerala PSC students. I would suggest you view this as a mock test. Read each question carefully, make a guess of the answer And then click the show button to See and verify the answer. If you workout this question paper Like that you may not have to read it again. I have also provided pdf download links of this solved previous question paper, At the end


1. കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ കർണ്ണാടക ജില്ലയുടെ ഭാഗമായിരുന്ന ഏത് താലൂക്കാണ് കൂട്ടിച്ചേർത്തത്? 

(A) തോവാള (B) അഗസ്തീശ്വരം 

(C) ഹോസ് ദുർഗ് (D) വിളവൻകോട് 

Answer : (C) ഹോസ് ദുർഗ്



2. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം ഏതാണ്? 

(A) ദ കോണിക്കൾ  (B) ഇന്ത്യന്‍ എക്സ്പ്രസ്സ്‌

(C) ദ ഹിന്ദു  (D) ഫിനാൻഷ്യൽ എക്സ്പ്രസ്സ് 

Answer : (D) ഫിനാൻഷ്യൽ എക്സ്പ്രസ്സ് 



3. ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ സമൂഹമാണ് 

(A) ലക്ഷദ്വീപ്  (B) ആൻഡമാൻ നിക്കോബാർ 

(C) ഇന്തോനേഷ്യ  (D) ശ്രീലങ്ക 

Answer : (B) ആൻഡമാൻ നിക്കോബാർ 



4. ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം നിലവിൽ വന്ന വർഷം : 

(A) 2014  (B) 2005

(C) 2006  (D) 2010 

Answer : (B) 2005



5. ഇന്ത്യയിൽ വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം : 

(A) പഞ്ചാബ് (B) തെലുങ്കാന

(C) ജമ്മു-കാശ്മീർ  (D) ഗുജറാത്ത് 

Answer : (C) ജമ്മു-കാശ്മീർ  



6. താഴെ കൊടുത്തിരിക്കുന്നവരിൽ വൈക്കം സത്യാഗ്രഹത്തിലെ ആദ്യ ദിവസത്തെ സത്യാഗ്രഹികളിൽ പെടാത്തത് ആര്? 

(A) കുഞ്ഞപ്പി  (B) ബാഹുലേയൻ 

(C) ഗോവിന്ദപ്പണിക്കർ  (D) കെ.പി. കേശവമേനോൻ 

Answer : (D) കെ.പി. കേശവമേനോൻ 



7. ഖേത്രി ചെമ്പ് ഖനി സ്ഥിതിചെയ്യുന്ന സംസ്ഥാനം : 

(A) ആന്ധ്രാപ്രദേശ് (B) ജാർഖണ്ഡ്

(C) ബീഹാർ  (D) രാജസ്ഥാൻ 

Answer : (D) രാജസ്ഥാൻ 



8. 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം : 

(A) ഗുജറാത്ത്  (B) കേരളം 

(C) ഉത്തർപ്രദേശ്  (D) തമിഴ്നാട് 

Answer : (A) ഗുജറാത്ത്



9. 2015-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ.ആർ. മീരയുടെ നോവൽ : 

(A) ആരാച്ചാർ  (B) മനുഷ്യനൊരാമുഖം 

(C) തലമുറകൾ  (D) ഒറോത 

Answer : (A) ആരാച്ചാർ



10. ശിവജിയെ ഭരണത്തിൽ സഹായിച്ചിരുന്ന അഷ്ടപ്രധാൻ എന്ന സമിതിയിലെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത് : 

(A) പേഷ്വ  (B) സുമന്ത് 

(C) അമാത്യൻ  (D) സചിവൻ 

Answer : (A) പേഷ്വ  



11. “ഗ്രാമീണ ചെണ്ടക്കാരൻ’ എന്ന ചിത്രം ആരുടേതാണ്? 

(A) അമൃതാ ഷെർഗിൽ  (B) അബനീന്ദ്രനാഥ ടാഗോർ  

(C) നന്ദലാൽ ബോസ്  (D) രാജാ രവിവർമ്മ 

Answer : (C) നന്ദലാൽ ബോസ്  



12. ഹിതകാരിണി സമാജം സ്ഥാപിച്ചത് ആര്? 

(A) ആനി ബസന്റ് (B) വിരേശലിംഗം 

(C) സ്വാമി ദയാനന്ദ  (D) ജ്യോതി ബാ ഫൂലെ 

Answer : (B) വിരേശലിംഗം 



13. രക്തത്തിലും വർണ്ണത്തിലും ഇന്ത്യാക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമ്മികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വർഗ്ഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം. ആരുടേതാണ് ഈ വാക്കുകൾ? 

(A) കഴ്സൺ പ്രഭു  (B) വാറൻ ഹേസ്റ്റിങ്ങ്സ് 

(C) വില്യം ബെന്റിക് പ്രഭു  (D) മെക്കാളെ പ്രഭു 

Answer : (D) മെക്കാളെ പ്രഭു 



14. ഇന്ത്യയും പാക്കിസ്ഥാനും “താഷ്കെന്റ് കരാർ ഒപ്പിട്ട വർഷം : 

(A) 1972 (B) 1948

(C) 1969  (D) 1966 

Answer : (D) 1966 



15. ആങ് സാൻ സൂകി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടി 

(A) നാഷണൽ ലീഗ് ഫോർ ഡെമോക്രസി (B) ഡെമോക്രാറ്റിക് റിപ്പബ്ലിക് 

(C) റിപ്പബ്ലിക് ഓഫ് മ്യാൻമർ  (D) നാഷണൽ ലീഗ് 

Answer : (A) നാഷണൽ ലീഗ് ഫോർ ഡെമോക്രസി



16. ഐക്യരാഷ്ട്ര സഭ പൊതുസഭയുടെ നിയമസമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം : 

(A) ചൈന (B) ഇറ്റലി 

(C) ഇസ്രായേൽ (D) ജപ്പാൻ 

Answer : (C) ഇസ്രായേൽ 



17. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി :

(A) കക്കാട്  (B) മണിയാർ 

(C) കുറ്റ്യാടി  (D) ഇടുക്കി 

Answer : (B) മണിയാർ 



18. വളരെ പ്രധാനപ്പെട്ട പൊതുപ്രശ്നങ്ങളിൽ ജനങ്ങളുടെ തീരുമാനം അറിയിക്കുവാനുള്ള സംവിധാനം : 

(A) ഹിത പരിശോധന  (B) ജനഹിത പരിശോധന 

(C) അഭിക്രമം  (D) തിരിച്ചു വിളിക്കൽ 

Answer : (B) ജനഹിത പരിശോധന 



19. പഞ്ചവത്സര പദ്ധതികൾക്ക് അനുമതി നൽകുന്നത് : 

(A) പാർലമെന്റ്  (B) പ്ലാനിങ്ങ് കമ്മീഷൻ 

(C) പ്രസിഡന്റ്  (D) നാഷണൽ ഡവലപ്പ്മെന്റ് കൗൺസിൽ 

Answer : (D) നാഷണൽ ഡവലപ്പ്മെന്റ് കൗൺസിൽ 



20. ഇൻഷുറൻസ് മേഖലയിലെ സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട കമ്മിറ്റി : 

(A) ലക്കഡാവാല കമ്മിറ്റി  (B) കുമരപ്പ കമ്മിറ്റി 

(C) മൽഹോത്ര കമ്മിറ്റി  (D) രാജാ ചെല്ലയ്യ കമ്മിറ്റി 

Answer : (C) മൽഹോത്ര കമ്മിറ്റി  



21. തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ —————– നിക്ഷേപങ്ങൾ കണ്ടുവരുന്നു. 

(A) ലിഗ്നൈറ്റ് (B) ബോക്സൈറ്റ് 

(C) ചുണ്ണാമ്പ് കല്ല്  (D) സ്പടിക മണൽ 

Answer : (A) ലിഗ്നൈറ്റ്


22. നേപ്പാളും ഇന്ത്യയും ചേർന്നുള്ള സംയുക്ത സംരംഭമാണ് : 

(A) തുംഗഭദ്രാ വിവിധോദ്ദേശ പദ്ധതി (B) കോസി പദ്ധതി 

(C) ദാമോദർ നദീതട പദ്ധതി  (D) ഇന്ദിരാഗാന്ധി പദ്ധതി 

Answer : (B) കോസി പദ്ധതി 



23. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ പ്രദേശം : 

(A) മണിപ്പൂർ (B) ഹൈദരാബാദ്

(C) കാശ്മീർ  (D) ജുനഗഡ് 

Answer : (A) മണിപ്പൂർ 



24. ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ്  :

(A) ബിർളാ പദ്ധതി  (B) ജനകീയ പദ്ധതി 

(C) ഗാന്ധിയൻ പദ്ധതി  (D) ബോംബെ പദ്ധതി 

Answer : (D) ബോംബെ പദ്ധതി 


25. കേരളത്തിന്റെ ജനസാന്ദ്രത എത്രയാണ്? 

(A) 382 (C) 819 

(B) 860  (D) 840  

Answer : (B) 860 



26. IFC കോഡിന് എത്ര ഡിജിറ്റുകളുണ്ട്? 

(A) 10 (C) 11  (B) 12 (D) 9 

Answer : Question cancelled



27. കേരള നിയമസഭയിലെ ഇപ്പോഴത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി : 

(A) ജോൺ ഫെർണാണ്ടസ് (B) സൈമൺ ബ്രിട്ടോ  

(C) മാത്യു ടി. തോമസ്  (D) തോമസ് ഐസക് 

Answer : (A) ജോൺ ഫെർണാണ്ടസ്



28. മട്ടാഞ്ചേരിയിൽ ജൂതപ്പള്ളി പണികഴിപ്പിച്ച വർഷം : 

(A) 1658 (B) 1745

(C) 1568   (D) 1468 

Answer : (C) 1568



29. ലോകസഭയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ ജനവിഭാഗങ്ങൾക്കായി സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം : 

(A) 243 (B) 330 

(C) 332  (D) 46 

Answer : (B) 330 



30. ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ ചെയർപേഴ്സൺ ആര്? 

(A) എസ്. ആനന്ദ്  (B) കെ.ജി. ബാലകൃഷ്ണൻ 

(C) രാജേന്ദ്ര ബാബു  (D) എച്ച്.എൽ. ദത്ത്

Answer : (D) എച്ച്.എൽ. ദത്ത്



31. ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ഏത്? 

(A) ആസ്ട്രോസാറ്റ്  (B) എഡ്യൂസാറ്റ്  

(C) കോസ്കോസാറ്റ്  (D) ജിസാറ്റ് – 15 

Answer : (A) ആസ്ട്രോസാറ്റ്  



32. ഒരു കുളത്തിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നു വരുന്ന ഒരു വാതക കുമിളയുടെ വലുപ്പം ക്രമേണ കൂടി വരുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം : 

(A) ചാൾസ് നിയമം (B) ജൂൾ നിയമം 

(C) അവഗാഡ്രോ നിയമം  (D) ബോയിൽ നിയമം 

Answer : (D) ബോയിൽ നിയമം 



33. ആകാശത്തിന്റെ നിലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏത്? 

(A) അപവർത്തനം (B) പ്രതിഫലനം 

(C) വിസരണം (D) പൂർണ്ണാന്തര പ്രതിഫലനം 

Answer : (C) വിസരണം 



34. 300 K താപനിലയിൽ സ്ഥിതിചെയ്യുന്ന
 1 kg ജലത്തിനും 1 kg വെളിച്ചെണ്ണക്കും 4200 J താപോർജ്ജം നൽകി. ഇവയുടെ പുതിയ താപനില എത്രയായിരിക്കും? 

(A) ജലം 301 K, വെളിച്ചെണ്ണ 301 K 

(B) ജലം 302 K, വെളിച്ചെണ്ണ 302 K 

(C) ജലം 301 K, വെളിച്ചെണ്ണ 302 K 

(D) ജലം 302 K, വെളിച്ചെണ്ണ 301 K 

Answer : (C) ജലം 301 K, വെളിച്ചെണ്ണ 302 K 



35. വായു, ഇരുമ്പ്, ജലം എന്നീ മാദ്ധ്യമങ്ങളെ ശബ്ദത്തിന്റെ പ്രവേഗം കൂടി വരുന്ന ക്രമത്തിൽ എഴുതുക : 

(A) വായു, ജലം, ഇരുമ്പ്  (B) വായു, ഇരുമ്പ്, ജലം 

(C) ജലം, വായു, ഇരുമ്പ്  (D) ഇരുമ്പ്, വായു, ജലം 

Answer : (A) വായു, ജലം, ഇരുമ്പ്  



36. താഴെ കൊടുത്തിരിക്കുന്ന മൂലകങ്ങളിൽ ഐസോടോപ്പുകൾ ഏതെല്ലാം? (മൂലകങ്ങളുടെ പ്രതീകങ്ങൾ യഥാർത്ഥമല്ല) : 

₈¹⁶W, ₆¹²X, ₇¹⁴Y, ₆¹⁴Z

(A) ₈¹⁶W, ₆¹²X     (B) ₈¹⁶W, ₇¹⁴Y

(C) ₇¹⁴Y, ₆¹⁴Z      (D) ₆¹²X, ₆¹⁴Z

Answer : (D) ¹²X, ¹⁴Z



37. മൂന്ന് ഗ്ലൂക്കോസ് [C
H₁₂O) തന്മാത്രകളിൽ ആകെ എത്ര ആറ്റങ്ങൾ ഉണ്ടായിരിക്കും? 

(A) 72  (B) 135

(C) 27 (D) 540 

Answer : (A) 72



38. മീഥേയ്ൻ എന്ന വാതകത്തിന് യോജിക്കാത്ത പ്രസ്താവന ഏത്? 

(A) ബയോഗ്യാസിലെ മുഖ്യഘടകം 

(B) പാചക വാതകത്തിലെ പ്രധാന ഘടകം 

(C) മാർഷ് ഗ്യാസ് എന്നറിയപ്പെടുന്ന വാതകം 

(D) പ്രകൃതി വാതകത്തിലെ പ്രധാന ഘടകം 

Answer : (B) പാചക വാതകത്തിലെ പ്രധാന ഘടകം 



39. ഒരാറ്റത്തിന്റെ
 N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര? 

(A) 8 (B) 16

(C) 32  (D) 24 

Answer : (C) 32  



40. വ്യവസായികമായി അമോണിയ നിർമ്മിക്കുന്ന രീതിക്ക് പറയുന്ന പേരെന്ത്? 

(A) സമ്പർക്ക പ്രക്രിയ  (B) ഹേബർ പ്രക്രിയ 

(C) ഹാൾ ഹെറൗൾട്ട് പ്രക്രിയ  (D) ബേയർ പ്രകിയ 

Answer : (B) ഹേബർ പ്രക്രിയ 


41. മനുഷ്യന്റെ അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ ആകെ എണ്ണം : 

(A) 70 (B) 206

(C) 100  (D) 80 

Answer : (D) 80 



42. വനങ്ങൾ ഇല്ലാത്ത കേരളത്തിലെ ജില്ല ഏത്? 

(A) കോട്ടയം  (B) ആലപ്പുഴ

(C) മലപ്പുറം (D) എറണാകുളം 

Answer : (B) ആലപ്പുഴ



43. സ്വയം പ്രതിരോധ വൈകല്യത്തിനുദാഹരണമാണ് : 

(A) വാതപ്പനി (B) ആസ്തമ

(C) അലർജി (D) ടെറ്റനി 

Answer : (A) വാതപ്പനി



44. കേരളത്തിൽ നെല്ലു ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്? 

(A) കോട്ടയം  (B) പന്നിയൂർ 

(C) പട്ടാമ്പി   (D) കാസർഗോഡ് 

Answer : (C) പട്ടാമ്പി   



45. ഗോയിറ്റർ എന്ന രോഗം ഏതു ഗ്രന്ഥിയെയാണ് ബാധിക്കുന്നത്? 

(A) പിയൂഷ ഗ്രന്ഥി  (B) തൈറോയ്ഡ് ഗ്രന്ഥി 

(C) തൈമസ് ഗ്രന്ഥി  (D) ആഗ്നേയ ഗ്രന്ഥി 

Answer : (B) തൈറോയ്ഡ് ഗ്രന്ഥി 



46. കേരള ഗവണ്മെന്റ് മാരക രോഗങ്ങളുടെ ചികിത്സയ്ക്കായി നടപ്പാക്കി വരുന്ന പദ്ധതിയുടെ പേരെന്ത്? 

(A) അക്ഷയ  (B) ആരോഗ്യ കിരൺ

(C) സുഹൃദം  (D) കാരുണ്യ 

Answer : (D) കാരുണ്യ 



47. വനനശീകരണം, വ്യവസായവത്ക്കരണം എന്നിവ മൂലം കാർബഡൈയോക്സൈഡിന്റെ അളവ് കൂടുന്നതുമൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം ഏത്? 

(A) ആഗോളതാപനം (B) കാലാവസ്ഥ വ്യതിയാനം 

(C) ജലദൗർല്ലഭ്യം  (D) കൃഷിനാശം 

Answer : (A) ആഗോളതാപനം 



48. ഓങ്കോളജി ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ്? 

(A) പിള്ളവാതം (B) ക്ഷയം

(C) ക്യാൻസർ  (D) ടെറ്റനസ് 

Answer : (C) ക്യാൻസർ  



49. വിറ്റാമിൻ
 D യുടെ അഭാവം മൂലം ഉണ്ടാകുന്ന അപര്യാപ്തത രോഗം ഏത്

(A) സിറോഫ്താൽമിയ (B) മരാസ്മസ് 

(C) കണ  (D) ക്വാഷിയോർക്കർ 

Answer : (C) കണ



50. മലമ്പനിക്ക് കാരണമായ രോഗകാരി ഏത്? 

(A) പ്ലാസ്റ്റോഡിയം  (C) ഫംഗസ് 

(B) വൈറസ് (D) ബാക്ടീരിയ 

Answer : (A) പ്ലാസ്റ്റോഡിയം 


51. ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക 340 ഉം ഇതിലെ തന്നെ ആദ്യത്തെ 5 പദങ്ങളുടെ തുക 95 ഉം ആയാൽ ശ്രേണിയിലെ ആദ്യപദം ഏത് ?

(A) 34 (B) 17

(C) 7 (D) 10

Answer : (C) 7


52. (0.008)-30 =

(A) 83 (B) 38

(C) 5-90 (D) 590

Answer : (D) 590


53. രാമുവിന്റെ വയസ്സ് അച്ഛന്റെ വയസ്സിന്റെ 1/6 മടങ്ങാണ്. രാമു, അച്ഛൻ, അമ്മ ഇവരുടെ ഇപ്പോഴത്തെ വയസ്സിന്റെ തുക 70 ആണ്. അച്ഛന് രാമുവിന്റെ ഇരട്ടി വയസ്സാകുന്ന സമയത്ത്, ഇവരുടെ തുക ഇപ്പോഴുള്ളതിന്റെ ഇരട്ടിയാണ്. എങ്കിൽ അച്ഛന്റെ ഇപ്പോഴത്തെ വയസ്സെത്ര ?

(A) 30 (B) 35

(C) 70 (D) 40

Answer : (B) 35


54. √4 25/36 =

(A) 2 ⅚ (B) ⅚ 

(C) 2 ⅙ (D) 35/6

Answer : (C) 2


55. ചിത്രത്തിൽ AB യും CD യും സമാന്തരവരകളാണ്. ത്രികോണം APB, ത്രികോണം PCD എന്നിവയുടെ പരപ്പളവ് യഥാക്രമം 9, 4 ചതുരശ്രസെന്റീമീറ്ററാണ്. എങ്കിൽ ഈ രൂപത്തിന്റെ പരപ്പളവെന്ത് ?

(A) 25 ച.സെ.മീ. (B) 13 ച.സെ.മീ.

(C) 36 ച.സെ.മീ. (D) 5 ച.സെ.മീ.

Answer : (A) 25 ച.സെ.മീ.


56. മൂന്നു കാറുകളുടെ വേഗതയുടെ അംശബന്ധം 3 : 4 : 5 ആണ്. ഒരു നിശ്ചിത ദൂരം സഞ്ചരിക്കാൻ അവരെടുക്കുന്ന സമയത്തിന്റെ അംശബന്ധം ഏത്?

(A) 6:8: 10 (B) 20:15:12

(C) 12 : 20 : 15 (D) 30 : 20 : 12

Answer : (B) 20:15:12


57. 30 cm വ്യാസമുള്ള ഒരു ഗോളത്തിൽ നിന്ന് 5 cm ആരമുള്ള എത്ര ഗോളങ്ങൾ ഉരുക്കിയെടുക്കാം?

(A) 216 (B) 27

(C) 8 (D) 10

Answer : (B) 27


58. =1/7+1/42 + __________

(A) 1/15 (B) 1/30

(C) 1/45 (D) 1/20

Answer : (B) 1/30


59. 10% ഡിസ്കൗണ്ടിൽ ഒരാൾ ഒരു സാധനം വാങ്ങി, 20% വിലകൂട്ടി വിൽക്കുന്നു. അയാൾക്ക് എത്ര ശതമാനം രൂപ അധികം ലഭിക്കും ?

(A) 10% (B) 8%

(C) 20% (D) 5%

Answer : (B) 8%


60. (0.512)1/3+(0.008)1/3  ÷ (0.512)1/3-(0.008)1/3=

(A) 1 (B) 5/3

(C) 10/3 (D) 5/6

Answer : (B) 5/3


61. ഒറ്റയാനെ കണ്ടെത്തുക:

10, 30, 130, 340

(A) 30 (B) 10

(C) 340 (D) 130

Answer : (C) 340


62. YELLOW എന്നതിനെ BVOOLD എന്നും RED എന്നതിനെ IVW എന്നും എഴുതിയാൽ BLACK എന്നത് എങ്ങനെയെഴുതാം?

(A) YZOP (B) YOZP

(C) ZOYP (D) YOPZ

Answer : Question Cancelled


63. 1200,480,192, ——-

(A) 76.8 (B) 78.6

(C) 76.84 (D) 70.6

Answer : (A) 76.8


64. ഒരു സ്ത്രീയെ ചൂണ്ടി ഒരാൾഇവരുടെ അച്ഛന്റെ മകൾ എന്റെ അച്ഛന്റെ ഭാര്യയുടെ സഹോദരിയാണ്‘,  സ്ത്രിയും അയാളും തമ്മിലുള്ള ബന്ധം എന്ത് ?

(A) അമ്മ (B) അമ്മായി

(C) സഹോദരി (D) കണ്ടുപിടിക്കാൻ കഴിയില്ല

Answer : (D) കണ്ടുപിടിക്കാൻ കഴിയില്ല


65. 2013 ജനുവരി 26 ശനിയാഴ്ചയായാൽ ആ വർഷത്തെ ആഗസ്റ്റ് 15 ഏതാഴ്ചയാകും?

(A) വെള്ളി (B) ശനി

(C) ചൊവ്വ (D) ഞായർ

Answer : Question Cancelled


66. 0, 6, 24, 60, 120,_______,336. Vവിട്ടുപോയത് ഏത്

(A) 240 (B) 210

(C) 220 (D) 280

Answer : (B) 210


67. a എന്നത് ‘x’, b എന്നത് ‘-‘, c എന്നത് ‘x’, d എന്നത്  ‘+’ എന്നു സൂചിപ്പിച്ചാൽ 80dc5a4-6 എന്നതിൻറെ വിലയെന്ത്  ?

(A) 84 (B) 18

(C) 40 (D) 280

Answer : Question cancelled


68. A, B, C, D, E, F എന്നിവർ വട്ടത്തിൽ നിൽക്കുന്നു. B, F & C യുടെ ഇടയിൽ, A, E & D യുടെ ഇടയിൽ, F, D  യുടെ ഇടത്തായും നിൽക്കുന്നു. A & F ൻറെ ഇടയിൽ ആരാണ് ?

(A) A (B) B

(C) C (D) D

Answer : (D) D


69. FISH = 66, SEA = 56, BOAT =

(A) 73 (B) 70

(C) 35 (D) 37

Answer : (B) 70


70. A എന്നത് D യുടെ അമ്മയാണ്. B യുടെ മകളാണ് C. C യുടെ ഭർത്താവ് F. A യുടെ ഭർത്താവ് G യും B, A യുടെ സഹോദരിയും ആയാൽ G യും D യും തമ്മിലുള്ള ബന്ധം :

(A) അച്ഛൻ (B) ഭർത്താവ്

(C) അമ്മാവൻ (D) മകൻ

Answer : (A) അച്ഛൻ


71. ‘Shut the door’ is a/an ——————— sentence. 

(A) exclamatory (B) assertive 

(C) imperative (D) interrogative 

Answer : (C) imperative


72. The doctor prescribed an ointment. The patient ——————— it according to instruction. 

(A) administrated (B) advised 

(C) applied (D) instructed 

Answer : (C) applied


73. Arun’s father’s eldest brother is his favourite : 

(A) uncle (B) parent 

(C) cousin (D) aunt 

Answer : (A) uncle


74. ‘Can you lend me a pen, please’? 

(A) Yes, here you are! (B) Yes, here you! 

(C) Yes, you can. (D) Yes, here. 

Answer : (C) Yes, you can.


75. The speaker drew the attention of the audience ——————— the burning issues. 

(A) into (B) towards 

(C) from (D) to 

Answer : (D) to 


76. One who talks in sleep is : 

(A) somnambulist (B) garrulous 

(C) credulous (D) somniloquent 

Answer : (D) somniloquent 


77. The train started after we ——————— for about an hour. 

(A) had played (B) have been played 

(C) were playing (D) have been playing 

Answer : (A) had played


78. He would not have failed if he ——————— enough money. 

(A) would have (B) had had 

(C) would have had (D) was having 

Answer : (B) had had 


79. A government controlled by the rich : 

(A) oligarchy (B) aristocracy 

(C) plutocracy (D) democracy 

Answer : (C) plutocracy


80. Write the correct meaning of the idiomatic expression ‘a big bug’ : 

(A) monster (B) a villain 

(C) a saint (D) a person of importance 

Answer : (D) a person of importance 


81. The correctly spelt word below is : 

(A) discrimination (B) descrimination 

(C) descremination (D) discremenation 

Answer : (A) discrimination


82. The opposite of ‘innocent’ is : 

(A) guilty (B) poor 

(C) rough (D) proud 

Answer : (A) guilty


83. The rider ——————— his horse to victory. 

(A) road (B) rode 

(C) rod (D) rid 

Answer : (B) rode 


84. One of the men ——————— reached the top of the mountain. 

(A) has (B) are 

(C) were (D) have 

Answer : (A) has


85. She has finished her work, : 

(A) hasn’t she? (B) has she? 

(C) isn’t she? (D) is she? 

Answer : (A) hasn’t she?


86. He ordered his servant : 

(A) that he go home (B) to go home 

(C) that go home (D) that he should go home

Answer : (B) to go home 


87. The leaves ——————— as the wind blew. 

(A) rustled (B) hissed 

(C) murmured (D) crackled 

Answer : (A) rustled


88. A bird in hand is worth two in the : 

(A) forest (B) nest 

(C) cave (D) bush 

Answer : (D) bush 


89. The marriage party ——————— at dawn. 

(A) put off (B) set off 

(C) set on (D) set up 

Answer : (B) set off 


90. The president was specially happy to visit the school because it was his : 

(A) sine die (B) alma mater 

(C) bonafide (D) prima facie 

Answer : (B) alma mater 


91. അമ്മ കുഞ്ഞിന് അപ്പം കൊടുത്തു. അടിവരയിട്ട പദം ഏതു വിഭക്തിയിൽ പെടുന്നു ?

(A) പ്രതിഗ്രാഹിക (B) പ്രയോജിക

(C) നിർദ്ദേശിക (D) സംയോജിക

Answer : Question Cancelled


92. സന്ധി നിർണ്ണയിക്കുക:

ഋക് + വേദം = ഋഗ്വേദം

(A) ദിത്വസന്ധി (B) ലോപസന്ധി

(C) ആദേശസന്ധി (D) ആഗമസന്ധി

Answer : (C) ആദേശസന്ധി


93. “പൈദാഹംഎന്നത് ഏതിന്റെ പര്യായമാണ് ?

(A) പശുവിന്റെ ദാഹം (B) വളരെയധികം ദാഹം

(C) ദാഹത്തോടുകൂടി (D) വിശപ്പും ദാഹവും

Answer : (D) വിശപ്പും ദാഹവും


94. നിലാവിന്റെ പര്യായമല്ലാത്തത് ഏത് ?

(A) കൗമുദി (B) പനിമതി 

(C) ജ്യോത്സ്ന (D) ചന്ദ്രിക

Answer : (B) പനിമതി 


95. അംബികാസുതൻ മാങ്ങാടിന്റെ എൻമകജെഎന്ന നോവലിലെ പ്രധാന കഥാപാത്രമാണ് : 

(A) ശ്രീരാമൻ (B) പരമേശ്വരൻ

(C) ശ്രീകൃഷ്ണൻ (D) നീലകണ്ഠൻ

Answer : (D) നീലകണ്ഠൻ


96. മഹാശ്വേതാദേവിയ്ക്ക് ജ്ഞാനപീഠപുരസ്കാരം കിട്ടിയ വർഷം : 

(A) 1996 (B) 1998

(C) 2008 (D) 2016

Answer : (A) 1996


97. മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ :

(A) കെ. മാധവൻ നായർ (B) വി. മാധവൻ നായർ

(C) വി. മധുസൂദനൻ നായർ (D) എം. വാസുദേവൻ നായർ

Answer : (B) വി. മാധവൻ നായർ


98. തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗം ഏത്?

സ്കൂളും പരിസരവും (A) / വൃത്തിയായി സൂക്ഷിക്കാൻ (B) / ഓരോ കുട്ടികളും (C) / ശ്രദ്ധിക്കണം. (D)

(A) A (B) B

(C) C (D) D

Answer : (C) C


99. ‘പുതിയ കിണറ്റിൽ വെള്ളം തീരെയില്ലഎന്നതിന്റെ ശരിയായ ഇംഗ്ലീഷ് വിവർത്തനമാണ് : 

(A) There is little water in the new well (B) There is a little water in the new well

(C) There is some water in the new well (D) There is not water in the new well

Answer : (A) There is little water in the new well


100. ‘To let the earth out of the bag’ എന്നതിൻറെ ശരിയായ അർത്ഥമാണ്

(A) വിഷമങ്ങൾ പുറത്തു പറയുക (B) തെറ്റിനെ ന്യായീകരിക്കുക

(C) രഹസ്യം പുറത്തറിയിക്കുക (D) ബാഗിൽ നിന്നു പൂച്ചയെ പുറത്തെടുക്കുക

Answer : (C) രഹസ്യം പുറത്തറിയിക്കുക


Good job you have completed 2017 Ernakulam, Kannur ldc Question paper. If you are preparing for upcoming LDC you may also interested in 2017 Ldc Question paper of Kollam, Thrissur and Kasaragod districts [Click Here]

If you want to download this ldc previous Question paper as pdf, you can use the download link below. Answer to each Question is marked on the pdf file.

This Post Has One Comment

Leave a Reply

Close Menu