ldc question paper with answers 2014

ldc question paper with answers 2014

This post has Questions and answers from 2014 ldc question paper of Idukki district. You can download the Question paper with Answers as pdf or you can try to solve the Questions Yourself. If you are preparing for upcoming Kerala psc exams, i think this will be helpful for your preparation. Kerala psc repletes many Questions from their previous year Question Papers. If you are preparing for exams like LDC or LGS, You should be working out a lot of previous Question Papers as it’s going to be very competitive.

Examination Details

this exam was conducted by Kerala psc for the post of ldc in various departments. The required Qualification was SSLC pass and the Category Number was 218 / 2013. The exam was conducted on 22nd February 2014 with the Question paper code of 25/2014. Even though there was Tamil medium Question Paper we will be only considering the Malayalam Medium Question Paper in this post. The exam was exclusively conducted for idukki district only.

Answers of 2014 ldc question paper of Idukki district

I have divided this ldc question paper into 4 main topics, Quantitative Aptitude (Maths and Mental Ability), General English Questions, General Awareness and Current affairs Questions and Malayalam Questions. You can use the table of contents to jump directly to any specified topic.


Quantitative Aptitude (Maths and Mental Ability)

20 Questions from 1 to 20 is from the topics of mathematics and mental ability

1. ഒരു ഭാഷയിൽ COCHIN എന്ന വാക്കിന് BNBGHM എന്ന കോഡ് ആണ് കൊടുത്തിരിക്കുന്നതെങ്കിൽ ആ ഭാഷയിൽ THRISSUR എന്ന വാക്കിന്‍റെ കോഡ് എന്തായിരിക്കും ?

(A) SGQHRRTQ (B) UGSHTTVSC

(C) SGQHRRTS (D) PGRHQQAR

Answer : (A) SGQHRRTQ


2. താഴെ പറയുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?

 3, 12, 30, 66, ___________

(A) 264 (B) 90

(C) 138 (D) 300

Answer : (C) 138


3. ഒറ്റയാനെ കണ്ടെത്തുക :

8, 27, 64, 100, 125, 216, 343

(A) 27 (B) 100

(C) 125 (D) 343

Answer : (B) 100


4. താഴെ പറയുന്ന വാക്കുകൾ ഇംഗ്ലീഷ് അക്ഷരമാല അനുസരിച്ചു ക്രമപ്പെടുത്തിയാൽ മൂന്നാമത്തെ വാക്ക് ഏതായിരിക്കും ?

(A) JUDICIAL (B) JUDGE

(C) JUSTICE (D) JUVENILE

Answer : (A) JUDICIAL


5. A യ്ക്ക് ഒരു ജോലി 15 ദിവസത്തിനുള്ളിലും -B യ്ക്ക് അതെ ജോലി 20 ദിവസത്തിനുള്ളിലും ചെയ്യാൻ കഴിയുമെങ്കിൽ, ഇവർ ഒരുമിച്ച് 4 ദിവസം ജോലിചെയ്താൽ ബാക്കിവരുന്ന ജോലിയെ സൂചിപ്പിക്കുന്ന ഭിന്നസംഖ്യ ഏത് ?

(A) 1/4 (B) 1/10

(C) 7/15 (D) 8/15

Answer : (D) 8/15


6. ഒരു കാർ ആദ്യത്തെ 2 മണിക്കൂർ ഒരു മണിക്കൂറിൽ 30 കി.മീ. വേഗതയിലും അതിനു ശേഷം മണിക്കൂറിൽ 40 കി.മീ. എന്ന വേഗതയിൽ അടുത്ത 2 മണിക്കൂറും യാത്ര ചെയ്യുകയാണെങ്കിൽ ആ കാർ അകെ സഞ്ചരിച്ച ദൂരമെത്ര ?

(A) 70 (B) 100

(C) 140 (D) 343

Answer : (C) 140


7. ‘Odometerസഞ്ചരിച്ച ദൂരവുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ ‘Compassഎന്നു പറയുന്നത് താഴെ പറയുന്ന ഏതുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?

(A) സമയം (B) ദിശ

(C) വേഗത (D) പ്രവൃത്തി

Answer : (B) ദിശ


8. ഒരു ക്ലോക്കിലെ സമയ൦ 11.30 ആകുമ്പോൾ അതിന്‍റെ ചെറിയ സൂചിയിൽ നിന്നും വലിയ സൂചിയിലേക്കുള്ള ക്ലോക്കിലെ സൂചികൾ നീങ്ങുന്ന ദിശയിലുള്ള കോണളവ് എത്ര ?

(A) 1650 (B) 1900

(C) 1600 (D) 1950

Answer : (D) 1950


9. (1) A, B, C, D, E, F എന്ന 6 അംഗങ്ങളുള്ള കുടുംബത്തിൽ 2 ജോഡി ദമ്പതിമാരുണ്ട്

(2) D, A യുടെ അമ്മൂമ്മയും B യുടെ അമ്മയുമാണ്

(3) C, B യുടെ ഭാര്യയും Fന്‍റെ അമ്മയുമാണ്

(4) F, E യുടെ മകളുടെ മകളാണ് എങ്കിൽ C, A യുടെ ആരാണ് ?

(A) അച്ഛൻ (B) അമ്മ

(C) അമ്മൂമ്മ (D) മകൾ

Answer : (B) അമ്മ


10. ഒരു മനുഷ്യൻ 5 കി.മീ. തെക്ക് ദിശയിൽ നടന്നതിനു ശേഷം വലത്തോട്ട് തിരിയുന്നു. 3 കി.മീ. നടന്നതിനുശേഷം അയാൾ ഇടതു വശത്തേക്ക് തിരിഞ്ഞ് 5 കി.മീ. യാത്ര ചെയ്യുന്നു. യാത്ര തുടങ്ങിയ സ്ഥലത്തിനിന്ന് നോക്കുമ്പോൾ അയാൾ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദിശ ഏത് ?

(A) പടിഞ്ഞാറ് (B) വടക്ക് – കിഴക്ക്

(C) തെക്ക് (D) തെക്ക് – പടിഞ്ഞാറ്

Answer : (C) തെക്ക്


11. ഒരു നഗരത്തിലെ വീടുകൾക്കു 46 മുതൽ 150 വരെയുള്ള ഇരട്ട നമ്പറുകളാണ് നൽകിയത്. എങ്കിൽ ആ നഗരത്തിലെ വീടുകളുടെ എണ്ണമെത്ര ?

(A) 75 (B) 52

(C) 53 (D) 105

Answer : (C) 53


12. പത്തു സംഖ്യകൾ അവരോഹണ ക്രമത്തിൽ എഴുതിയിരിക്കുന്നു. അവയുടെ ശരാശരി 45 ആണ്. അതിലെ ആദ്യ 4 സംഖ്യകളുടെ ശരാശരി 40 ഉം അവസാന 4 സംഖ്യകളുടെ ശരാശരി 50 ഉം ആണ്. നടുവിലുള്ള രണ്ട് സംഖ്യകൾ തുല്യമാണെങ്കിൽ ഏതാണ് നടുവിലുള്ള ആ സംഖ്യ ?

(A) 45 (B) 42.5

(C) 42.5 (D) 46

Answer : (A) 45


13. 2014 ഫെബ്രുവരി 1 ശനിയാഴ്ചയാണെങ്കിൽ മാർച്ച് 1 ഏത് ദിവസമായിരിക്കും ?

(A) ഞായർ (B) തിങ്കൾ

(C) ശനി (D) വ്യാഴം

Answer : (C) ശനി


14. ഒരു വൃത്തസ്തംഭത്തിന്‍റെ വ്യാസം 4 സെ.മീ എങ്കിൽ അതിന്‍റെ വ്യാപ്തം എത്ര?

(A) 160π cm3 (B) 40π cm3

(C) 40 cm3 (D) 160 cm3

Answer : (B) 40π cm3


15. 50 × 13 + 50 ÷ 46 + 24ന്‍റെ വില എത്ര ?

(A) 65 (B) 10.5

(C) 45 (D) 10

Answer : (D) 10


16. രവി കൃഷിയാവശ്യത്തിനായി 10, 000 രൂപ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തു. ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നതെങ്കിൽ 6 മാസം കഴിഞ്ഞു എത്ര രൂപ തിരിച്ചടക്കണം ?

(A) 1400 (B) 400

(C) 10400 (D) 4800

Answer : (C) 10400


17. 0.125നെ സൂചിപ്പിക്കുന്ന ഭിന്നസംഖ്യ ഏത് ?

(A) 125/100 (B) 5/40

(C) 125/1000 (D) 1/8

Answer : (D) 1/8


18. 60ന്‍റെ 15%വും 80ന്‍റെ 45%വും തമ്മിൽ കൂട്ടിയാൽ കിട്ടുന്ന തുക എത്ര ?

(A) 27 (B) 45

(C) 39 (D) 48

Answer : (B) 45


19. 44 = 256 ആണെങ്കിൽ 4√256=4 അതുപോലെ 74 = 2401 ആണെങ്കിൽ 4√2401 ന്‍റെ വില എന്ത് ?

(A) 7 (B) 4

(C) 2401 (D) 47

Answer : (A) 7


20. ഒരു സമാന്തരശ്രേണിയിലെ 2-כമത്തെയും 4-כമത്തെയും സംഖ്യകൾ 8 , 2 എന്നിവയാണ്. എങ്കിൽ ആദ്യത്തെ സംഖ്യ ഏതാണ് ?

(A) 10 (B) 14

(C) 11 (D) 12

Answer : (C) 11


General Awareness and Current affairs Questions

50 Questions from 21 to 70 are from the topics of General Awareness and Current Affairs

21. പശ്ചിമഘട്ടത്തിന്‍റെ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി ഏതാണ് ?

(A) ബലരാമൻ കമ്മിറ്റി (B) നരസിംഹന്‍ കമ്മിറ്റി

(C) ജയകുമാർ കമ്മിറ്റി (D) ഗാഡ്ഗിൽ കമ്മിറ്റി

Answer : (D) ഗാഡ്ഗിൽ കമ്മിറ്റി


22. 2013ൽ റിസർവ് ബാങ്ക് ഗവർണർ പദവിയിൽ എത്തിയ വ്യക്തി ആരാണ് ?

(A) സുബ്ബറാവു (B) രഘുറാം രാജൻ

(C) അഹ്ലുവാലിയ (D) ഇതൊന്നുമല്ല

Answer : (B) രഘുറാം രാജൻ


23. കേന്ദ്ര ആസൂത്രണ കമ്മീഷൻ ചെയർമാൻ ആര് ?

(A) മൻമോഹൻ സിങ് (B) മൊൺടെക്ക് സിങ് അഹ്ലുവാലിയ

(C) പി. ചിദംബരം (D) ആസൂത്രണ കമ്മീഷൻ ഇപ്പോള്‍ നിലവിലില്ല

Answer : (D) ആസൂത്രണ കമ്മീഷൻ ഇപ്പോള്‍ നിലവിലില്ല


24. എത്രാമത്തെ ലോകസഭയാണ് ഇപ്പോൾ നിലവിലുള്ളത് ?

(A) 13 (B) 12

(C) 11 (D) 17

Answer : (D) 17


25. ഇന്ത്യൻ സിനിമയുടെ എത്രാം വർഷമാണ് 2013ൽ ആഘോഷിച്ചത് ?

(A) 50 (B) 75

(C) 100 (D) 150

Answer : (C) 100


26. പുതിയതായി രൂപീകരിക്കപ്പെട്ട തെലുങ്കാനയുടെ തലസ്ഥാനം ഏത് ?

(A) സെക്കന്തരാബാദ് (B) ഹൈദരാബാദ്

(C) വിശാഖപട്ടണം (D) വിജയവാഡ

Answer : (B) ഹൈദരാബാദ്


27. താഴെപ്പറയുന്നവയിൽ 2013ലെ അർജ്ജുന അവാർഡ് നേടിയ ക്രിക്കറ്റ് താരം ആര് ?

(A) സച്ചിൻ തെണ്ടുൽക്കർ (B) വിരാട് കോഹ്ലി

(C) എം.എസ്.ധോണി (D) സൗരവ്ഗാംഗുലി

Answer : (A) സച്ചിൻ തെണ്ടുൽക്കർ


28. 2014ലെ ഇന്ത്യൻ നാഷണൽ ഗെയിംസ് നടക്കുന്ന സ്ഥലം ഏതാണ് ?

(A) കർണാടക (B) ചെന്നൈ

(C) കൽക്കത്ത (D) തിരുവനന്തപുരം

Answer : (D) തിരുവനന്തപുരം


29. ജൂൺ 19, 2013-ൽ ഇന്ത്യാ ഗവൺമെൻറ് പ്രഖ്യാപിച്ച ഉത്തരാഖണ്ഡ് ദുരിതാശ്വാസ നിധി എത്ര കോടിയാണ് ?

(A) 1100 (B) 700

(C) 1000 (D) 900

Answer : (C) 1000


30. ഏറ്റവും അവസാനമായി ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കപ്പെട്ട നാവിഗേഷൻ ഉപഗ്രഹമേത് ?

(A) PSLVC-22 (B) GSLV-14

(C) PSLVC -21 (D) PSLVC – 10

Answer : (C) PSLVC -21


31. നമ്മുടെ അന്തരീക്ഷത്തിന്‍റെ ഏത് പാളിയിലാണ് ഓസോൺ പടലത്തിന്‍റെ 90% അടങ്ങിയിരിക്കുന്നത് ?

(A) അയണോസ്ഫിയർ (B) ക്രോമോസ്ഫിയർ

(C) കൊറോണ (D) സ്ട്രാറ്റോസ്ഫിയർ

Answer : (D) സ്ട്രാറ്റോസ്ഫിയർ


32. 2013-ലെ കണക്കനുസരിച്ചു ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് എത്ര ശതമാനമാണ് ?

(A) 4.6% (B) 4.5%

(C) 3.8% (D) 4.9%

Answer : (D) 4.9%


33. നർമ്മദ, താപ്തി നദികൾ ഒഴുകിയെത്തുന്ന സമുദ്രം ഏത് ?

(A) ഇന്ത്യൻ മഹാസമുദ്രം (B) അറബിക്കടൽ

(C) കാംബേ കടലിടുക്ക് (D) ബംഗാൾ കടലിടുക്ക്

Answer : (B) അറബിക്കടൽ


34. ബിഗ് റെഡ് എന്നറിയപ്പെടുന്ന മരുഭൂമിയേത് ?

(A) സഹാറ (B) അറ്റക്കാമ

(C) സിംസൺ (D) സലാർ

Answer : (C) സിംസൺ


35. മൂത്രത്തിന്‍റെ മഞ്ഞനിറത്തിനു കാരണമെന്ത് ?

(A) ബൈൽ (B) യൂറോക്ക്രോ൦

(C) ലിംഫ് (D) കൊളസ്ട്രോൾ

Answer : (B) യൂറോക്ക്രോ൦


36. ഒരു പ്രായപൂർത്തിയായ മനുഷ്യന്‍റെ ശരീരത്തിലെ രക്തത്തിന്‍റെ അളവ് എത്ര ?

(A) 5 ലിറ്റർ (B) 4.8 ലിറ്റർ

(C) 5.2 ലിറ്റർ (D) 6.3 ലിറ്റർ

Answer : (A) 5 ലിറ്റർ


37. കാർഷികമേഖലയിലെ നീലവിപ്ലവ൦ ഏത് ഉത്പന്നത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ടതാണ് ?

(A) മുട്ട (B) രാസവളങ്ങൾ

(C) മീൻ (D) പച്ചക്കറി

Answer : (C) മീൻ


38. ആദ്യത്തെ ആറ്റംബോംബിൽ ഉപയോഗിച്ച ന്യൂക്ലിയർ ഇന്ധനമേത് ?

(A) യുറേനിയം 235 (B) യുറേനിയം 238

(C) ക്രിപ്റ്റോൺ 96 (D) ക്രിപ്റ്റോൺ 97

Answer : (A) യുറേനിയം


39. ഭൂമിയിൽ നിന്ന് ഒരു വസ്തുവിന്‍റെ പലായന പ്രവേഗം എത്ര ?

(A) 11.2 km/sec (B) 13.1 km/sec

(C) 11.4 km/sec (D) 10.2 km/sec

Answer : (A) 11.2 km/sec


40. ഇന്ത്യയിലെ ഏറ്റവും വലിയ വനപ്രദേശമുള്ളത് എവിടെ ?

(A) തമിഴ്നാട് (B) മഹാരാഷ്ട്ര

(C) ബീഹാർ (D) മധ്യപ്രദേശ്

Answer : (D) മധ്യപ്രദേശ്


41. കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ് ?

(A) വേമ്പനാട്ട് കായൽ (B) ബീയ്യം കായൽ

(C) ശാസ്താംകോട്ട കായൽ (D) അഷ്ടമുടിക്കായൽ

Answer : (A) വേമ്പനാട്ട് കായൽ


42. കേരളത്തിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ഏതാണ് ?

(A) എന്‍ എച്ച് 47 (B) എന്‍ എച്ച് 22

(C) എന്‍ എച്ച് 10 (D) എന്‍ എച്ച് 17

Answer : (D) എന്‍ എച്ച് 17


43. കുലശേഖര രാജാക്കന്മാരുടെ ഒരു പരമ്പര AD 800 മുതൽ 1102 വരെ കേരളം ഭരിച്ചിരുന്നു. അവരുടെ തലസ്ഥാനം ഏതായിരുന്നു ?

(A) പോളനാട് (B) ഓടനാട്

(C) മഹോദയപുരം (D) വേണാട്

Answer : (C) മഹോദയപുരം


44. സ്ഫടിക മണലിന്‍റെ സമ്പന്ന നിക്ഷേപങ്ങളുള്ളത് എവിടെയെല്ലാമാണ് ?

(A) മേപ്പൊടി വൈത്തിരി മേഖല (B) ആലപ്പുഴ – ചേർത്തല മേഖല

(C) തിരുവനന്തപുരം – കൊല്ലം ജില്ലകൾ (D) ചവറ – നീണ്ടകര പ്രദേശം

Answer : (B) ആലപ്പുഴ – ചേർത്തല മേഖല


45. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ് ?

(A) പള്ളിവാസൽ (B) മൂഴിയാർ

(C) ഇടുക്കി (D) കുറ്റ്യാടി

Answer : (A) പള്ളിവാസൽ


46. ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ കൊടുമുടി Mt. K2 അഥവാ ഗോഡ്‌വിൻ ആസ്റ്റിൻ ആണ്. ഈ കൊടുമുടിയുടെ ഉയരം എത്രയാണ് ?

(A) 8666 Meters (B) 8660 Meters

(C) 8664 Meters (D) 8611 Meters

Answer : (D) 8611 Meters


47. ഇന്ത്യയുടെ മാനക രേഖാംശം ഏതാണ് ?

(A) 82035’ പടിഞ്ഞാറ് (B) 82030’ കിഴക്ക്

(C) 82030’ വടക്ക് (D) 82030’ തെക്ക്

Answer : (B) 82030’ കിഴക്ക്


48. ദാമോദർ നദീതടം പദ്ധതിയുടെ ഗുണഭോക്‌തൃ സംസ്ഥാനങ്ങൾ ഏതെല്ലാം ?

(A) കർണാടകം – ആന്ധ്രാപ്രദേശ് (B) മധ്യപ്രദേശ് – രാജസ്ഥാൻ

(C) ഒഡീഷ – ബീഹാർ (D) ഝാർഖണ്ഡ്‌ – പശ്ചിമ ബംഗാൾ

Answer : (D) ഝാർഖണ്ഡ്‌ – പശ്ചിമ ബംഗാൾ


49. ടാറ്റാ അയേൺ ആൻഡ് സ്റ്റീൽ കമ്പനി ജംഷഡ്പൂരിൽ സ്ഥാപിക്കപ്പെട്ടത് എപ്പോൾ ?

(A) 1905ൽ (B) 1959ൽ

(C) 1907ൽ (D) 1923ൽ

Answer : (C) 1907


50. തണുത്ത മരുഭൂമി എന്നറിയപ്പെടുന്ന പ്രദേശം ഏത് ?

(A) അരുണാചൽ പ്രദേശ് (B) ലഡാക്ക്

(C) ജമ്മു കാശ്മീർ (D) രാജസ്ഥാൻ

Answer : (B) ലഡാക്ക്


51. ലക്ഷദ്വീപിന്‍റെ തലസ്ഥാനം ഏതാണ് ?

(A) അഗത്തി (B) കവരത്തി

(C) കടമത്ത് (D) ചെത്തിലത്ത്

Answer : (B) കവരത്തി


52. ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് തൊട്ടുകൂടായ്മ ഇല്ലാതാക്കിയിരിക്കുന്നത് ?

(A) ആർട്ടിക്കിൾ 22 (B) ആർട്ടിക്കിൾ 21

(C) ആർട്ടിക്കിൾ 17 (D) ആർട്ടിക്കിൾ 24

Answer : (C) ആർട്ടിക്കിൾ 17


53. ഇന്ത്യയിലെ പ്രധാന എണ്ണ ഖനന കേന്ദ്രം ഏത് ?

(A) മുംബൈ ഹൈ (B) കൽക്കത്ത

(C) ഗുജറാത്ത് (D) ഗോവ

Answer : (A) മുംബൈ ഹൈ


54. ഒന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ പ്രധാന മേഖലകൾ ഏതൊക്കെ ?

(A) കൃഷി, വ്യവസായം (B) വ്യവസായ പുരോഗതി

(C) ദാരിദ്ര്യ നിർമാർജനം, (D) കൃഷി, ജലസേചനം

Answer : (D) കൃഷി, ജലസേചനം


55. ഇന്ത്യയിലെ കേന്ദ്ര ബാങ്ക് ഏത് ?

(A) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (B) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

(C) സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (D) സൗത്ത് ഇന്ത്യൻ ബാങ്ക്

Answer : (B) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ


56. ആസൂത്രണ കമ്മീഷന്‍റെ ആദ്യത്തെ അധ്യക്ഷൻ ആരായിരുന്നു ?

(A) വല്ലഭായ് പട്ടേൽ (B) ഡോ. രാജേന്ദ്രപ്രസാദ്

(C) ഗാന്ധിജി (D) ജവഹർലാൽ നെഹ്റു

Answer : (D) ജവഹർലാൽ നെഹ്റു


57. സ്വാതന്ത്ര്യ൦ അടിത്തട്ടിൽ നിന്നാരംഭിക്കണം. ഓരോ ഗ്രാമവും പൂർണ അധികാരങ്ങളുള്ള ഓരോ റിപ്പബ്ലിക്കോ പഞ്ചായത്തോ ആകണം.’ ഈ വാക്കുകൾ ആരുടേതാണ് ?

(A) ജവഹർലാൽ നെഹ്റു (B) ഡോ.എസ്.രാധാകൃഷ്ണൻ

(C) ഗാന്ധിജി (D) ഡോ. രാജേന്ദ്രപ്രസാദ്

Answer : (C) ഗാന്ധിജി


58. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണനിയമം പ്രാബല്യത്തിൽ വന്നതെപ്പോൾ ?

(A) 1948 (B) 1993

(C) 1989 (D) 1979

Answer : (B) 1993


59. പൗരാവകാശങ്ങളിൽ പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ അവകാശം ഏതാണ് ?

(A) വോട്ടവകാശ൦ (B) സ്വത്തവകാശം

(C) സമത്വത്തിനുള്ള അവകാശം (D) ജീവിക്കുവാനുള്ള അവകാശം

Answer : (D) ജീവിക്കുവാനുള്ള അവകാശം


60. വിവര സാങ്കേതിക നിയമ൦ പാസാക്കിയത് എപ്പോൾ ?

(A) 2000 (B) 2001

(C) 1999 (D) 2003

Answer : (A) 2000


61. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിയമപരമായ പരിഹാരം ഉറപ്പു വരുത്തുന്ന നിയമം ഏത് ?

(A) സ്ത്രീധന നിരോധന നിയമം (B) ഗാർഹിക പീഠന സംരക്ഷണ നിയമം

(C) സമഗ്ര നിയമം (D) റാഗിങ്ങ് നിരോധന നിയമം

Answer : (B) ഗാർഹിക പീഠന സംരക്ഷണ നിയമം


62. വിവരാവകാശ നിയമം നിലവിൽ വന്നതെപ്പോൾ ?

(A) 2002 (B) 2009

(C) 2005 (D) 2008

Answer : (C) 2005


63. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ധീരയായ സ്വാതന്ത്ര്യസമരസേനാനി ആരാണ് ?

(A) ആനി ബസൻറ് (B) സരോജിനി നായിഡു

(C) മാഡം കാമ (D) ഇന്ദിരാഗാന്ധി

Answer : (B) സരോജിനി നായിഡു


64. ഇന്ത്യ ഇന്ത്യക്കാർക്ക്’ എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് ആര് ?

(A) ദാദാഭായ് നവറോജി (B) സ്വാമി വിവേകാനന്ദൻ

(C) സ്വാമി ദയാനന്ദസരസ്വതി (D) മഹാദേവ ഗോവിന്ദ റാനഡെ

Answer : (C) സ്വാമി ദയാനന്ദസരസ്വതി


65. ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം ഏതായിരുന്നു ?

(A) സന്താൾ കലാപ൦ (B) ചമ്പാരൻ

(C) ബാർദോളി പ്രക്ഷോഭം (D) അഹമ്മദാബാദ് മിൽ പണിമുടക്ക്

Answer : (B) ചമ്പാരൻ


66. വിദേശ കാര്യങ്ങൾ ആഭ്യന്തര കാര്യങ്ങളെ പിന്തുടരും’. പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റു എന്ന് നടത്തിയതാണ് ഈ പ്രസ്താവന ?

(A) 1955ൽ ലോകസഭയിൽ (B) 1977ലെ മന്ത്രിസഭയിൽ

(C) 1961ൽ ഗോവ വിമോചന സമയത്ത് (D) 1957ൽ ലോകസഭയിൽ

Answer : (D) 1957ൽ ലോകസഭയിൽ


67. ഭൂദാൻ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആര് ?

(A) ആചാര്യ വിനോബാ ഭാവെ (B) ദാദാബായ് നവറോജി

(C) ഹോമി.ജെ.ഭാഭ (D) സർദാർ വല്ലഭായ് പട്ടേൽ

Answer : (A) ആചാര്യ വിനോബാ ഭാവെ


68. 1985 ലാണ് പ്രദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന സ്ഥാപിതമായത്. ഇതിന്‍റെ രൂപീകരണത്തിന് മുൻ കൈ എടുത്ത രാജ്യം ഏത് ?

(A) ശ്രീലങ്ക (B) ഇന്ത്യ

(C) അമേരിക്ക (D) ചൈന

Answer : (B) ഇന്ത്യ


69. തകർന്നുകൊണ്ടിരിക്കുന്ന ബാങ്കിൽ നിന്നുള്ള കാലാവധി കഴിഞ്ഞ ചെക്ക്’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ് ?

(A) ഹോംറൂൾ പ്രസ്ഥാനം (B) സൈമൺ കമ്മീഷൻ

(C) ഖിലാഫത്ത് പ്രസ്ഥാനം (D) ക്രിപ്സ് മിഷൻ

Answer : (D) ക്രിപ്സ് മിഷൻ


70. ഇന്ത്യയുടെ വിദേശ നയത്തിന്‍റെ അടിത്തറ ഏതാണ് ?

(A) പഞ്ചശീല തത്വങ്ങൾ (B) ജനാധിപത്യം

(C) ചേരിചേരാനയം (D) മതേതരത്വം

Answer : (A) പഞ്ചശീല തത്വങ്ങൾ


General English Questions

20 Questions from 71 to 90 are from General English, let’s answer them.

71. Find the synonym of the word ‘manifest’

(A) Custon (B) Display

(C) Humble (D) Soft

Answer : (B) Display


72. The antonym of ‘adapt’ is__________

(A) Hate (B) Retreat

(C) Misfit (D) Native

Answer : (C) Misfit


73. Add a perfix to get the opposite meaning of the word ‘Grace’

(A) Ungrace (B) Disgrace

(C) Misgrace (D) Ingrace

Answer : (B) Disgrace


74. The meaning of the underlined idiom is________________

”Everything was at sixes and sevens when I entered the house”

(A) Comfortable (B) Surprise

(C) Arranged (D) Confusion

Answer : (D) Confusion


75. _______________is the word which means ‘Natural ability’

(A) Flare (B) Fare

(C) Flair (D) Fair

Answer : (C) Flair


76. A place where birds are kept is called________________

(A) Zoo (B) Aviary

(C) Orchard (D) Aquarium

Answer : (B) Aviary


77. The Plural of calf is________________

(A) Calf (B) Calve

(C) Calves (D) Cow

Answer : (C) Calves


78. The word with the correct spelling is________________

(A) Dictionary (B) Dictionery

(C) Dictionairy (D) Dectionery

Answer : (A) Dictionary


79. Replace the word in italics letters with the right phrase given below.

 “I cannot Recollect that incident”

(A) Call off (B) Call for

(C) Call up (D) Call in

Answer : (C) Call up


80. Pick out the singular form from the given words

(A) Dishes (B) Batches

(C) Class (D) Mice

Answer : (C) Class


81. “Help me to do this work” is an example of

(A) Declarative sentence (B) Interrogative sentence

(C) Imperative sentence (D) Exclamatory sentence

Answer : (C) Imperative sentence


82. The passive form of “The secretary garlanded the chief guest” is_______________

(A) The chief guest was garlanded by the secretary

(B) The chief guest is garlanded by the secretary

(C) The chief guest has been garlanded by the secretary

(D) The chief guest will be garlanded the secretary

Answer : (B) The chief guest is garlanded by the secretary


83. Beggar said to Ramu, “Given some water” The reported form of the above sentence is ________________

(A) Beggar asked Ramu water (B) Beggar requested Ramu to give some water

(C) Beggar wanted Ramu to given water (D) Begger ordered Ramu to given water

Answer : (B) Beggar requested Ramu to give some water


84. Rewrite the sentence using the correct article I shall finish my work in_______________hour

(A) an (B) the

(C) a (D) to

Answer : (A) an


85. അധ്വാനിക്കാതെ നേട്ടമില്ല എന്നർഥം വരുന്ന ഒരു പഴഞ്ചൊല്ല്

(A) No pain, no gain (B) He that seeketh, findeth

(C) Experience is the best teacher (D) Little knowledge is a dangerous thing

Answer : (A) No pain, no gain


86. Use the appropriate tag for the sentence given below. They live in the town________________?

(A) didn’t us (B) don’t they

(C) do they (D) did they

Answer : (B) don’t they?


87. There was a big crowd_______________the market

Use the correct preposition

(A) on (B) at

(C) in (D) with

Answer : (B) at


88. This is the_______________news.

Use the correct adjective.

(A) late (B) early

(C) last (D) latest

Answer : (D) latest


89. The word which means ‘innocent’ is__________

(A) Childish (B) Frank

(C) Childlike (D) Proud

Answer : (C) Childlike


90. The market is at the__________end of the city.

(A) farther (B) further

(C) farthest (D) feather

Answer : (C) farthest


Malayalam Questions

The last 10 Questions (91-100) are from the topic of general Malayalam.

91. അനുപ്രയോഗത്തിന് ഉദാഹരണം താഴെപ്പറയുന്നവയിൽ ഏതാണ് ?

(A) അനുഗ്രഹിക്കണേ (B) വിൽക്കപ്പെടും

(C) ചിത്രം വരച്ചുനോക്കി (D) എടുക്കപ്പെടും

Answer : (C) ചിത്രം വരച്ചുനോക്കി


92. മേയനാമത്തിന് ഉദാഹരണമായി പറയാവുന്ന പദമേത് ?

(A) രാമായണം (B) മനുഷ്യൻ

(C) ആകാശം (D) വെളുപ്പ്

Answer : (C) ആകാശം


93. താഴെപ്പറയുന്നവയിൽ സകർമക രൂപം ഏത് ?

(A) ലക്ഷ്മി ഉറങ്ങുന്നു (B) ആന നടക്കുന്നു

(C) അമ്മ കുട്ടിയെ എടുക്കുന്നു (D) നക്ഷത്രം തിളങ്ങുന്നു

Answer : (C) അമ്മ കുട്ടിയെ എടുക്കുന്നു


94. താഴെ കൊടുത്തിട്ടുള്ളവയിൽ പാരിമാണികം എന്ന ഭേദക വിഭാഗത്തിന് ഉദാഹരണമേത് ?

(A) സുഖമായി ഉറങ്ങി (B) തെക്കൻ കാറ്റ്

(C) തളർത്തുന്ന വാതം (D) ഒരു കിലോ അരി

Answer : (D) ഒരു കിലോ അരി


95. ദ്വിഗു സമാസത്തിന് ഉദാഹരണമായി പറയാവുന്ന രൂപം താഴെപ്പറയുന്നവയിൽ ഏത് ?

(A) അടിച്ചുതളി (B) പ്രഥമധർമം

(C) മീൻ പിടിക്കുക (D) ചലച്ചിത്രം

Answer : (B) പ്രഥമധർമം


96. ഇ.എം.കോവൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആര് ?

(A) മാത്യു ഐപ്പ് (B) മാമ്മൻ മാത്യു

(C) മാത്യു എം.കുഴിവേലി (D) മാത്യു മറ്റം

Answer : (A) മാത്യു ഐപ്പ്


97. നദിനീന്തികടക്കാൻ റെനി എന്നെ വെല്ലുവിളിച്ചു എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം ?

(A) Reni dared me to swim across the river (B) Reni wanted me to swim across the river

(C) Reni ordered me to swim across the river (D) Reni challenged me to swim across the river

Answer : (D) Reni challenged me to swim across the river


98. Do you have difficulty in speaking over a telephone ?

(A) ടെലിഫോൺ സംസാരിക്കുന്നതിന് നിങ്ങൾക്ക് പ്രയാസമുണ്ടോ ?

(B) എനിക്ക് സംസാരിക്കാൻ ഒരു ടെലിഫോൺ നൽകുന്നതിൽ നിങ്ങൾക്ക് പ്രയാസമുണ്ടോ?

(C) ടെലിഫോണിൽ കൂടി സംസാരിക്കുന്നതിൽ നിങ്ങൾക്ക് പ്രയാസമുണ്ടോ ?

(D) സംസാരിക്കുന്ന ടെലിഫോണിനെപ്പറ്റി നിങ്ങൾക്കറിയാമോ?

Answer : (C) ടെലിഫോണിൽ കൂടി സംസാരിക്കുന്നതിൽ നിങ്ങൾക്ക് പ്രയാസമുണ്ടോ ?


99. സാഹിത്യത്തിനുള്ള 2013-ലെ നൊബേൽ പുരസ്‌കാരം നേടിയ വ്യക്തി ആര് ?

(A) അഹ്മദ് ഉസുംകൂ (B) ആലീസ് മൺറോ

(C) റാൻഡി ഷെക്മാൻ (D) പീറ്റർ ഹിഗ്സ്

Answer : (B) ആലീസ് മൺറോ


100. സേതുവും പുനത്തില്‍ കുഞ്ഞബ്ദുള്ളയും ചേര്‍ന്ന് എഴുതിയ നോവല്‍ ഏത് ?

(A) അറബിപോന്ന്‍ (B) മിണ്ടാപ്പെണ്

(C) നവഗ്രഹങ്ങളുടെ തടവറ (D) നക്ഷത്രങ്ങളുടെ കാവല്‍

Answer : (C) നവഗ്രഹങ്ങളുടെ തടവറ


That’s it, You have completed 2014 ldc question paper of Idukki district. If you are preparing for the upcoming LDC 2020, You may also want to check out 2014 Malappuram ldc Question Paper.

2014 ldc question paper pdf download (Idukki)

You can also save this Question paper as pdf. You can use the Download button given below to do that. All answers are marked on the Question paper itself using the final answer key published by Kerala Psc.

This Post Has One Comment

Leave a Reply

Close Menu