Question paper of Ldc 2014 Kozhikode District

Question paper of Ldc 2014 Kozhikode District

2014 Question paper of Ldc exam for Kozhikode District and Answers

This post includes the Question paper of ldc exam conducted by Kerala psc for Kozhikode district. I have included all the Questions below with answers, You can either read it or download the pdf Question Paper with answers marked. All answers are based on the final answer key from Kerala psc and you can click the show answer button to view the answer after reading each Question.

This set of ldc exams was conducted in 2 years. That is it started on last months of 2013 and continued in 2014. So if you are looking for 2013 Question paper of Ldc exam for Kozhikode District this is it. This particular exam was conducted on 18/01/2014 with the Question Paper code 7/2014. The required Qualification was SSLC pass and the vacancies of Lower division Clerk was in various departments like Revenue Department, Municipal Common Service etc. There were separate Question Papers for Tamil and Malayalam Languages and in this post we will be looking at the Malayalam Medium Question Paper.

Kerala Psc repeats many Questions from their Previous year Question papers. So, this is very important for any one who is preparing for upcoming Ldc exam in 2020. The main Topics on the Question Paper are classified into Mathematics and Mental Ability ( 20 Questions), General Knowledge and Current Affairs (50 Questions), English Language (20 Questions), Malayalam Language (20 Questions). If you want to jump directly to any above mentioned topics, you can use the table of contents to do that.


Mathematics and Mental Ability Questions (1 – 20) :

1. ഒരു കാർ ഓടിയ ദൂരത്തിന്റ്റെ പകുതി 40 കി.മീ. വേഗതയിലും ബാക്കി ദൂരം 60 കി.മീ. വേഗതയിലുമാണ് ഓടിയത്. വാഹനത്തിന്റ്റെ ശരാശരി വേഗത മണിക്കൂറിൽ എത്ര ?

(A) 48 കി.മീ. (B) 50 കി.മീ.

(C) 55 കി.മീ. (D) 49 കി.മീ.

Answer : (A) 48 കി.മീ.


2. A- യും B-യും കൂടി ഒരു ജോലി 6 ദിവസം കൊണ്ട് തീർക്കും. A ഒറ്റയ്ക്ക് 10 ദിവസമെടുക്കുന്ന ആ ജോലി B ഒറ്റയ്ക്ക് ചെയ്യാൻ എത്ര ദിവസമെടുക്കും ?

(A) 18 (B) 16

(C) 4 (D) 15

Answer : (D) 15


3. അപ്പുവിൻറെയും അമ്മുവിൻറെയും വയസ്സുകൾ 1:2 എന്ന അംശബന്ധത്തിലാണ്. 15 വർഷം കഴിയുമ്പോൾ അംശബന്ധം 2:3 ആകും. എങ്കിൽ അമ്മുവിന്റ്റെ വയസ്സെത്ര ?

(A) 30 (B) 15

(C) 10 (D) 20

Answer : (A) 30


4. 100-നും 400-നും ഇടയിൽ, 6 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട് ?

(A) 48 (B) 49

(C) 50 (D) 51

Answer : (C) 50


5. ഒരു സംഖ്യയുടെ മൂന്നുമടങ്ങിൽ നിന്നും അഞ്ച് കുറച്ചതിൻറ്റെ പകുതി എട്ടാണ്. എങ്കിൽ സംഖ്യ ഏത് ?

(A) 8 (B) 7

(C) 16 (D) 12

Answer : (B) 7


6. വക്കുകളുടെയെല്ലാം നീളം 6 സെ. മീ. ആയ ഒരു സമചതുരക്കട്ടയിൽ നിന്ന്‌ ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റ്റെ വ്യാപ്തം എത്ര ?

(A) 144п (B) 228п

(C) 36п (D) 72п

Answer : (C) 36п


7. 23x + 1 = 65 ആയാൽ X എത്ര ?

(A) 2 (B) 3

(C) 6 (D) 5

Answer : (A) 2


8. ഒരു സമാന്തര ശ്രേണിയുടെ 4-പദം 31-ഉം 6-പദം 47-ഉം ആയാൽ ആദ്യപദം എത്ര ?

(A) 8 (B) 15

(C) 11 (D) 7

Answer : (D) 7


9. 8500 രൂപയ്ക്ക് 10% നിരക്കിൽ 2 വർഷത്തെ സാധാരണ പലിശ എത്ര ?

(A) 1750 (B) 1700

(C) 1600 (D) 1785

Answer : (B) 1700


10. ഒരു ക്ലോക്ക് 9 മണി 20 മിനിറ്റ് എന്ന് സമയം കാണിക്കുന്നു . ക്ലോക്കിൻറ്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര ?

(A) 2 മണി 20 മിനിറ്റ് (B) 9 മണി 20 മിനിറ്റ്

(C) 3 മണി 20 മിനിറ്റ് (D) 2 മണി 20 മിനിറ്റ്

Answer : (A) 2 മണി 20 മിനിറ്റ്


11. വിട്ടുപോയത് പൂരിപ്പിക്കുക

2, 5, 9, 19, 37,________

(A) 76 (B) 74

(C) 75 (D) 73

Answer : (C) 75


12. ക്രിയ ചെയ്യുക

6/119 × 63/8 × 17/9 =

(A) 2/3 (B) 9/14

(C) 3/8 (D) 3/4

Answer : (D) 3/4


13. 54- ൻറ്റെ 33⅓% എത്ര ?

(A) 24 (B) 16

(C) 20 (D) 18

Answer : (D) 18


14. 216ൻറ്റെ പകുതി എത്ര ?

(A) 28 (B) 215

(C) 116 (D) 232

Answer : (B) 215


15. ഒരു വിദ്യാലയത്തിലെ ആൺകുട്ടികളുടെ എണ്ണവും പെൺകുട്ടികളുടെ എണ്ണവും 12:13 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളുടെ എണ്ണത്തേക്കാൾ 24 കൂടുതലാണ്. എങ്കിൽ ആൺകുട്ടികളുടെ എണ്ണം എത്ര ?

(A) 312 (B) 50

(C) 288 (D) 600

Answer : (C) 288


16. a : b = 2 : 3- ഉം b : c =4 : 5- ഉം ആയാൽ a : c എത്ര ?

(A) 8:15 (B) 2:5

(C) 15:8 (D) 5:2

Answer : (A) 8:15


17. 24cm നീളമുള്ള ഒരു കമ്പി 35cm2വിസ്തീർണ്ണം വരത്തക്ക രീതിയിൽ ചതുരാകൃതിയിൽ മടക്കിയാൽ ചതുരത്തിൻറെ നീളം എത്ര ?

(A) 7cm (B) 12cm

(C) 8cm (D) 6cm

Answer : (A) 7cm


18. ക്ലോക്കിലെ മണിക്കൂർ സൂചി 6 മണിക്കൂർ കൊണ്ട് സഞ്ചരിക്കുന്ന ഡിഗ്രിയളവ് എത്താൻ മിനിറ്റു സൂചിക്ക് എത്ര സമയം വേണം ?

(A) 60 മിനിറ്റ് (B) 180 മിനിറ്റ്

(C) 30 മിനിറ്റ് (D) 20 മിനിറ്റ്

Answer : (D) 20 മിനിറ്റ്


19. 12,18,27, എന്നീ സംഖ്യകൾ കൊണ്ട് ഹരിച്ചാൽ യഥാക്രമം 8,14,23 എന്നീ ശിഷ്ടങ്ങൾ വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?

(A) 100 (B) 104

(C) 108 (D) 110

Answer : (B) 104


20. 45,47,52,81 ഇതിൽ കൂട്ടത്തിൽ പെടാത്ത സംഖ്യ ഏത് ?

(A) 45 (B) 47

(C) 52 (D) 81

Answer : (B) 47


General Knowledge and Current Affairs Questions (21- 70)

21. ഏറ്റവും ദൈർഘ്യ൦ കുറഞ്ഞ ലോകസഭ പിരിച്ചുവിട്ട രാഷ്‌ട്രപതി.

(A) ശങ്കർ ദയാൽ ശർമ്മ (B) കെ. ആർ. നാരായണൻ

(C) ആർ. വെങ്കിട്ടരാമൻ (D) എ.പി. ജെ. അബ്ദുൾ കലാം

Answer : (B) കെ. ആർ. നാരായണൻ


22. ‘മഡീബ’ എന്നറിയപ്പെടുന്ന ദേശീയ നേതാവ് ?

(A) ബരാക് ഒബാമ (B) മാർട്ടിൻ ലൂഥർ കിംഗ്

(C) നെൽസൺ മണ്ടേല (D) എബ്രഹാം ലിങ്കൺ

Answer : (C) നെൽസൺ മണ്ടേല


23. ഭഗത് സിംഗിൻറെ സ്മാരകമായ ‘ഭഗത്സിംഗ് ചൗക്ക്’ സ്ഥിതി ചെയ്യുന്നത്

(A) ലാഹോർ (B) അഹമ്മദാബാദ്

(C) കൊൽക്കത്ത (D) ഇസ്ലാമാബാദ്

Answer : (A) ലാഹോർ


24. ഇന്ത്യയിൽ ആദ്യത്തെ അച്ചടി നടന്ന സ്ഥലം ഏതാണ് ?

(A) മുംബൈ (B) ചെന്നൈ

(C) ഗോവ (D) കൊൽക്കത്ത

Answer : (C) ഗോവ


25. ഇന്ത്യയിലെ മൂന്നാമത്തെ വനിത വിദേശകാര്യ സെക്രട്ടറി ?

(A) ചോകില അയ്യർ (B) നിരുപമ റാവു

(C) സുജാത സിംഗ് (D) പ്രതിഭ പട്ടേൽ

Answer : (C) സുജാത സിംഗ്


26. ഐ.എസ്.ആർ.ഒ-യുടെ ആസ്ഥാനത്തിൻറെ പേര് ?

(A) വായു ഭവൻ (B) അന്തരീക്ഷ ഭവൻ

(C) ആകാശ് ഭവൻ (D) ഇവയൊന്നുമല്ല

Answer :  (B) അന്തരീക്ഷ ഭവൻ


27. ഏത് ബഹിരാകാശ യാത്രികയുടെ പേരിലാണ് ആണ് നാസയുടെ ബഹിരാകാശ പേടകമായ ഹായ് ഗ്രെയിന്‍ വീണ സ്ഥലം അറിയപ്പെടുന്നത് ?

(A) കൽപ്പന ചൗള (B) എയ്ലീന്‍ കോളിൻസ്

(C) വാലന്റീന തെരഷ്കോവ (D) സാലി റൈഡ്

Answer : (D) സാലി റൈഡ്


28. 2012-ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ചത് ഏത് രാജ്യത്തിലെ പ്രസിഡന്റിനാണ് ?

(A) കെനിയ (B) ദക്ഷിണ കൊറിയ

(C) നൈജീരിയ (D) ലൈബീരിയ

Answer : (D) ലൈബീരിയ


29. ‘ഹോർത്തൂസ് മലബാറിക്കസ്’ ഏത് ഭാഷയിലാണ് എഴുതിയിരിക്കുന്നത് ?

(A) ഗ്രീക്ക് (B) ലാറ്റിൻ

(C) ഇംഗ്ലീഷ് (D) ജർമ്മൻ

Answer : (B) ലാറ്റിൻ


30. ‘ചിറ്റഗോംഗ്’ എന്ന പട്ടണം ഇപ്പോൾ സ്ഥിതി ചെയ്യുന്ന രാജ്യം ?

(A) ബംഗ്ലാദേശ് (B) ബർമ്മ

(C) നേപ്പാൾ (D) ഭൂട്ടാൻ

Answer : (A) ബംഗ്ലാദേശ്


31. പ്രകാശത്തിൻറെ വേഗത ആദ്യമായി അളന്നത് ?

(A) ഐൻസ്റ്റീൻ (B) ഐസക് ന്യൂട്ടൺ

(C) റോമർ (D) ഗലീലിയോ

Answer : (C) റോമർ


32. അൻറ്റാസിഡായി ഉപയോഗിക്കുന്ന ഒരു രാസവസ്തു ?

(A) കാൽസ്യം കാർബണേറ്റ് (B) സോഡിയം കാർബണേറ്റ്

(C) കാൽസ്യം ബൈ കാർബണേറ്റ് (D) സോഡിയം ബൈ കാർബണേറ്റ്

Answer : (D) സോഡിയം ബൈ കാർബണേറ്റ്


33. ‘2 ഡി’ എന്ന വ്യാവസായിക നാമത്തിൽ അറിയപ്പെടുന്ന രാസവസ്തു ഏത് വിഭാഗത്തിൽപ്പെടുന്നു ?

(A) കളനാശിനി (B) കീടനാശിനി

(C) അണുനാശിനി (D) ഇവയൊന്നുമല്ല

Answer : (B) കീടനാശിനി


34. ഒരു ന്യൂട്രോൺ ഉള്ള ഹൈഡ്രജൻറെ ഐസോടോപ്പ് :

(A) പ്രോട്ടിയം (B) ട്രിഷിയം

(C) ഡ്യുട്ടീരിയം (D) റുബീഡിയം

Answer : (C) ഡ്യുട്ടീരിയം


35. ഹെപ്പറ്റൈറ്റിസ് ബി പകരുന്നത് :

(A) വായുവിലൂടെ (B) ജലത്തിലൂടെ

(C) രക്തത്തിലൂടെയും ശരീരദ്രവങ്ങളിലൂടെയും (D) ഇവയൊന്നുമല്ല

Answer : (C) രക്തത്തിലൂടെയും ശരീരദ്രവങ്ങളിലൂടെയും


36. ഉരുളക്കിഴങ്ങ് പച്ചനിറമാകുമ്പോൾ അതിലുണ്ടാകുന്ന വിഷപദാർത്ഥം:

(A) ഒപ്പിയം (B) നിക്കോട്ടിൻ

(C) റൈസിൻ (D) സൊളാനിൻ

Answer : (D) സൊളാനിൻ


37. ഉറക്കത്തെ കുറിച് പഠിക്കുന്ന ശാസ്ത്രശാഖ :

(A) ഹൈപ്പനോളജി (B) കാലോളജി

(C) ലോയിമോളജി (D) ഓസ്മോളജി

Answer : (A) ഹൈപ്പനോളജി


38. പാലിൻറെ pH മൂല്യം എത്ര ?

(A) 6.3 (B) 6.6

(C) 7.4 (D) 7.6

Answer : (B) 6.6


39. കുതിരയുടെ ഉയരം അളക്കുന്ന യൂണിറ്റ് :

(A) നോട്ട് (B) ഹാൻറ്റ്

(C) പോയിൻറ് (D) ഫീറ്റ്

Answer : (B) ഹാൻറ്റ്


40. ജലത്തിൽ ഏറ്റവും ലയിക്കുന്ന വാതകം:

(A) ഓക്സിജൻ (B) ക്ലോറിൻ

(C) നൈട്രജൻ (D) അമോണിയ

Answer : (D) അമോണിയ


41. ബ്രിട്ടീഷ് ഇന്ത്യയെ ചക്രവർത്തിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആക്കിയ വർഷം ?

(A) 1600 (B) 1857

(C) 1757 (D) 1858

Answer : (D) 1858


42. ഇന്ത്യയിൽ ഒന്നാം പഞ്ചവത്സരപദ്ധതി ആരംഭിച്ച വർഷം ?

(A) 1950 (B) 1956

(C) 1951 (D) 1960

Answer : (C) 1951


43. വാറ്റ് (VAT) എന്ന പേരിൽ വിൽപ്പന നികുതി ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയ വർഷം:

(A) 2005 (B) 2011

(C) 1991 (D) 2001

Answer : (A) 2005


44. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്

(A) സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (B) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

(C) ഇന്ത്യൻ ബാങ്ക് (D) കാനറ ബാങ്ക്

Answer : (B) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ


45. മംഗളവനം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?

(A) തിരുവനന്തപുരംf (B) എറണാകുളം

(C) കോഴിക്കോട് (D) കൊല്ലം

Answer : (B) എറണാകുളം


46. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയിൽ ഏതു നദിയിലെ ജലമാണ് സംഭരിക്കപ്പെടുന്നത് ?

(A) പെരിയാർ (B) ഭാരതപ്പുഴ

(C) മീനച്ചിലാറ് (D) പമ്പാനദി

Answer : (A) പെരിയാർ


47. കേരളത്തിലെ വനഭൂമി ഇല്ലാത്ത ജില്ല

(A) കണ്ണൂർ (B) കൊല്ലം

(C) ആലപ്പുഴ (D) കോട്ടയം

Answer : (C) ആലപ്പുഴ


48. ഇന്ത്യൻ യൂണിയൻ പ്രസിഡൻറ് തൽസ്ഥാനം രാജിവയ്ക്കണമെന്ന് തീരുമാനിച്ചാൽ, രാജിക്കത്തു സമർപ്പിക്കേണ്ടത് ആർക്കാണ് ?

(A) ലോക്സഭാ സ്പീക്കർ (B) പ്രധാനമന്ത്രി

(C) ഇന്ത്യൻ യൂണിയൻ വൈസ് പ്രസിഡന്റ് (D) സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Answer : (C) ഇന്ത്യൻ യൂണിയൻ വൈസ് പ്രസിഡന്റ്


49. വിനോദ സഞ്ചാര കേന്ദ്രമായ ബെക്കൽകോട്ട ഏത് ജില്ലയിലാണ്

(A) കണ്ണൂർ (B) വയനാട്

(C) കോഴിക്കോട് (D) കാസർഗോഡ്

Answer : (D) കാസർഗോഡ്


50. ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിൻറെ അധികാര രേഖയായ സ്മൃതി എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്ത് ?

(A) പാലിയം സത്യാഗ്രഹം (B) ക്ഷേത്രപ്രവേശന സത്യാഗ്രഹം

(C) വൈക്കം സത്യാഗ്രഹം (D) കുണ്ടറ വിളംബരം

Answer : (B) ക്ഷേത്രപ്രവേശന സത്യാഗ്രഹം


51. ഇന്ത്യയിലെ ആദ്യ ബാലസൗഹൃദ ജില്ല

(A) ഇടുക്കി (B) എറണാകുളം

(C) കണ്ണൂർ (D) തിരുവനന്തപുരം

Answer : (A) ഇടുക്കി


52. ഇന്ത്യയിൽ പ്ലാനിംഗ് കമ്മീഷൻ ആദ്യമായി നാഷണൽ ഹ്യൂമൻ ഡവലപ്മെൻറ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച വർഷം:

(A) 1950 (B) 1965

(C) 1956 (D) 2001

Answer : (D) 2001


53. ഏത് വ്യക്തിയുടെ സ്വാധീനത്തിലാണ് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത് ?

(A) മഹാദേവ് ദേശായി (B) റൊമെയ്ൻ റോളണ്ട്

(C) ഹെൻറി ഡേവിഡ് തോറോ (D) രവീന്ദ്രനാഥ ടാഗോർ

Answer : (C) ഹെൻറി ഡേവിഡ് തോറോ


54. ഇന്ത്യയുടെ പതാക സാർവദേശീയ വേദിയിൽ ആദ്യമായി ഉയർത്തിയ വനിത :

(A) കൽപ്പന ദത്ത് (B) റാണി താരാബായ്

(C) ബീനാ ദാസ് (D) മാഡം കാമ

Answer : (D) മാഡം കാമ


55. 1857- അവസാനത്തെ മുഗൾ ചക്രവർത്തി ബഹദൂർഷാ രണ്ടാമനെ നാടുകടത്തി. മരിക്കുന്നതുവരെ തടവിൽ പാർപ്പിച്ചത് എവിടെയാണ് ?

(A) ബർമ്മ (B) ഇംഗ്ലണ്ട്

(C) ആൻഡമാൻ (D) സിംഗപ്പൂർ

Answer : (A) ബർമ്മ


56. ജാലിയൻ വാലാബാഗ് ദുരന്തത്തിൽ പ്രതിഷേധിച്ച് സർ പദവി ഉപേക്ഷിച്ചതാര് ?

(A) സുഭാഷ് ചന്ദ്രബോസ് (B) രവീന്ദ്രനാഥ ടാഗോർ

(C) മഹാത്മാഗാന്ധി (D) വി. പി. മേനോൻ

Answer : (B) രവീന്ദ്രനാഥ ടാഗോർ


57. ചേരിചേരാ പ്രസ്ഥാനം രൂപം കൊണ്ടത് ഏത് സമ്മേളനത്തിൽ വച്ചാണ് ?

(A) ബാന്ദൂങ് (B) ജനീവ

(C) വാഷിംഗ്ടൺ (D) ബൽഗ്രേഡ്

Answer : (D) ബൽഗ്രേഡ്


58. കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് നിക്ഷേപം ഉള്ളത് ഏത് ജില്ലയിലാണ് ?

(A) തൃശ്ശൂർ (B) തിരുവനന്തപുരം

(C) കാസർഗോഡ് (D) കൊല്ലം

Answer : (C) കാസർഗോഡ്


59. ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണർ

(A) എം. എൽ. ശർമ്മ (B) സുനില്‍ അറോറ

(C) എസ്. എൻ. മിശ്ര (D) വിജയ് ശർമ്മ

Answer : (B) സുനില്‍ അറോറ


60. ബ്രിട്ടീഷ് ഭരണകാലത്ത് ആദ്യമായി നിർമ്മിക്കപ്പെട്ട ജലഗതാഗത കനാൽ

(A) സിർഹിന്ദ് കനാൽ (B) ആഗ്ര കനാൽ

(C) ബക്കിംഗ് ഹാം കനാൽ (D) അപ്പർ ഗംഗ കനാൽ

Answer : (C) ബക്കിംഗ് ഹാം കനാൽ


61. ബ്രിട്ടിഷ് ഭരണകാലത്ത് കൽക്കത്ത ഇന്ത്യൻ അസോസിയേഷൻ രൂപീകരിച്ചതാരാണ് ?

(A) സുരേന്ദ്രനാഥ ബാനർജി (B) കേശബ് ചന്ദ്രസെൻ

(C) റാം മോഹൻ റായ് (D) ദേവേന്ദ്രനാഥ ടാഗോർ

Answer : (A) സുരേന്ദ്രനാഥ ബാനർജി


62. കേരളത്തിൽ ആദ്യമായി ടെലിവിഷൻ പരിപാടി സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സ്ഥലം ഏതാണ് ?

(A) എറണാകുളം (B) തിരുവനന്തപുരം

(C) കൊച്ചി (D) കോഴിക്കോട്

Answer : (B) തിരുവനന്തപുരം


63. സി. ഡി. എസ്.(കമ്മ്യൂണിറ്റി ഡെവലപ്മെൻറ് സൊസൈറ്റി ) ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ് ?

(A) കുടുംബശ്രീ (B) ഇൻഷുറൻസ്

(C) നീതിന്യായം (D) പൊതുവിതരണം

Answer : (A) കുടുംബശ്രീ


64. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ ഏതു ഭാഗത്ത് വ്യവസ്ഥ ചെയ്തിരിക്കുന്നു ?

(A) മൗലികാവകാശങ്ങൾ (B) നിർദ്ദേശക തത്വങ്ങൾ

(C) കേന്ദ്ര – സംസ്ഥാന ബന്ധങ്ങൾ (D) പഞ്ചായത്തുകൾ

Answer : (B) നിർദ്ദേശക തത്വങ്ങൾ


65. റഷ്യൻ സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ഇന്ത്യയിലെ ആണവനിലയം ഏതാണ് ?

(A) കൽപാക്കം (B) നറോറ

(C) താരാപ്പൂർ (D) കൂടങ്കുള൦

Answer : (D) കൂടങ്കുള൦


66. ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചതെവിടെ ?

(A) ബാംഗ്ലൂർ (B) ഡൽഹി

(C) ചെന്നൈ (D) മുംബൈ

Answer : (A) ബാംഗ്ലൂർ


67. കേരളത്തിലെ ഏത് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടാണ് ജനഹിത പരിശോധന നടത്തിയത് ?

(A) വൈക്കം ക്ഷേത്രം (B) ഗുരുവായൂർ ക്ഷേത്രം

(C) പാലിയം ക്ഷേത്രം (D) ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം

Answer : (B) ഗുരുവായൂർ ക്ഷേത്രം


68. 1585-1598 കാലഘട്ടത്തിൽ മുഗൾ സാമ്രാജ്യത്തിൻറെ തലസ്ഥാന നഗരി ഏതായിരുന്നു ?

(A) ആഗ്ര (B) ഫത്തേപുർ സിക്രി

(C) ലാഹോർ (D) ഷാജഹാനാബാദ്

Answer : (C) ലാഹോർ


69. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽ പദ്ധതി ആരംഭിച്ചതെവിടെയാണ് ?

(A) ഗുർഗാവോൺ (B) ചെന്നൈ

(C) കൊൽക്കത്ത (D) ഡൽഹി

Answer : (C) കൊൽക്കത്ത


70. 1952- മഹാകവി രവീന്ദ്രനാഥ ടാഗോറിൻറെ സെക്രട്ടറി പി.എൻ. ടാഗോർ എന്ന പേരിൽ അദ്ദേഹത്തോടൊപ്പം ജപ്പാനിലെത്തിയ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ?

(A) മൗലാനാ ബർക്കത്തുള്ള (B) ചെമ്പകരാമൻ പിള്ള

(C) സുഭാഷ് ചന്ദ്രബോസ് (D) രാസ് ബിഹാരി ബോസ്

Answer : (D) രാസ് ബിഹാരി ബോസ്


English Language Questions (71-90)

71. She is a _______old lady.

(A) virtual (B) virtuous

(C) virtually (D) virtue

Answer : (B) virtuous


72. He was informed_________the serious condition of his father.

(A) of (B) about

(C) to (D) on

Answer : (A) of


73. A person chosen to settle the issue between parties engaged in a dispute is_______

(A) altruist (B) erudite

(C) arbitrator (D) accomplice

Answer : (C) arbitrator


74. Choose the correct sentence.

(A) I am thinking of visiting kovalam (B) I am thinking to visit kovalam

(C) I am thinking of to visit kovalam (D) I am thinking to visiting kovalam

Answer : (A) I am thinking of visiting kovalam


75. ‘OBSEQUIOUS’ means:

(A) Funeral rites (B) excessively respectful

(C) warm and friendly (D) dangerous

Answer : (B) excessively respectful


76. If I had time, I _________the exhibition.

(A) Shall visit (B) Will visit

(C) should have visited (D) should visit

Answer : (D) should visit


77. It is fourteen years since I_________him

(A) see (B) saw

(C) seen (D) have been seeing

Answer : (B) saw


78. He_________madness to escape punishment

(A) feigned (B) fanned

(C) feeds (D) farrowed

Answer : (A) feigned


79. ‘Mother wit’ means:

(A) To speak frankly (B) A lady who tells comic stories

(C) To be obsessed by something (D) Natural common sense

Answer : (D) Natural common sense


80. Find out the correctly spelt word:

(A) Ocurrence (B) Occurrence

(C) Occurrance (D) Occurance

Answer : (B) Occurrence


81. The operation__________his pain, but the injuction alleviated it. (Choose the word opposite in meaning to the word underlined)

(A) acquitted (B) departed

(C) discouraged (D) aggravated

Answer : (D) aggravated


82. Pack : wolves:: __________: books

(A) group (B) flight

(C) pile (D) bunch

Answer : (C) pile


83. “don’t sleep late and miss the bus”, said Mr.Varma. (Choose the correct reported speech)

(A) Mr. varma advised us not to sleep late and miss the bus.

(B) Mr. varma advises us not to sleep late and miss the bus.

(C) Mr. varma advised us to sleep late and miss the bus.

(D) Mr. varma advised us not to sleep late and missed the bus.

Answer : (A) Mr. varma advised us not to sleep late and miss the bus.


84. Some of us wanted to stay longer, __________ ?

(A) didn’t we ? (B) did we ?

(C) didn’t us ? (D) did they ?

Answer : (A) didn’t we ?


85. The shopkeeper offered to exchange the goods. The shopkeeper offered to refund the money. (combine using ‘either-or’)

(A) The shopkeeper offered to either exchange the goods or to refund the money.

(B) The shopkeeper offered either to exchange the goods or refund the money.

(C) The shopkeeper offered either to exchange the goods or the money.

(D) The shopkeeper offered either to exchange the goods or to refund the money.

Answer : (B) The shopkeeper offered either to exchange the goods or refund the money.


86. Which of the following is not a compound noun ?

(A) horse-power (B) master-piece

(C) shoe-maker (D) cross-examine

Answer : (B) master-piece


87. I have never known so wet_________summer.

(A) the (B) an

(C) a (D) none of the above

Answer : (A) the


88. I________the examination, but my brother failed.

(A) hold on (B) got through

(C) went off (D) gave up

Answer : (B) got through


89. We_________meet you at ten’o clock.

(A) will have (B) would have

(C) will (D) would

Answer : (C) will


90. For all her reticence and modesty, it was clear that she was a_________expert in her field

(A) bon not (B) bon vivant

(C) priori (D) bona fide

Answer : (D) bona fide


Malayalam Language Questions (91-100)

91. ‘മേൻമേൽ’- സന്ധി നിർണയിക്കുക

(A) ആഗമ സന്ധി (B) ആദേശ സന്ധി

(C) ലോപ സന്ധി (D) ദിത്വ സന്ധി

Answer : (B) ആദേശ സന്ധി


92. രണ്ടാംമൂഴം എന്ന കൃതിയിലെ പ്രധാന കഥാപാത്രമാണ്

(A) അർജ്ജുനൻ (B) ശ്രീകൃഷ്ണൻ

(C) കർണ്ണൻ (D) ഭീമൻ

Answer : (D) ഭീമൻ


93. ‘ഞാൻ അവനോട് പറഞ്ഞു’ അടിവരയിട്ടിരിക്കുന്ന പദം ഏതു വിഭക്തിയെ സൂചിപ്പിക്കുന്നു ?

(A) സംബന്ധിക (B) ആധാരിക

(C) സംയോജിക (D) പ്രയോഗിക

Answer : (C) സംയോജിക


94. എസ്. കെ. പൊറ്റക്കാടിനെ ജ്ഞാനപീഠത്തിനർഹനാക്കിയ കൃതി ?

(A) ഒരു തെരുവിൻറെ കഥ (B) നൈൽ ഡയറി

(C) പാതിരാ സൂര്യൻറ്റെ നാട്ടിൽ (D) ഒരു ദേശത്തിൻറെ കഥ

Answer : (D) ഒരു ദേശത്തിൻറെ കഥ


95. മേഘത്തിൻറെ പര്യായമല്ലാത്തതേത് ?

(A) അംബുദം (B) നീരദം

(C) വാരിജം (D) പയോദം

Answer : (C) വാരിജം


96. ‘കാക്കനാടൻ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ?

(A) ജോർജ്ജ് വർഗ്ഗീസ് (B) ജോർജ്ജ് ജോസഫ്

(C) ജേക്കബ് വർഗ്ഗീസ് (D) ജോസ് ജോസഫ്

Answer : (A) ജോർജ്ജ് വർഗ്ഗീസ്


97. ‘To love is divine’ ഈ വാക്യത്തിൻറ്റെ ഏറ്റവും ഉചിതമായ തർജ്ജമയാണ്

(A) സ്നേഹം ദൈവമാണ് (B) സ്നേഹം ദൈവീകമാണ്

(C) ദൈവത്തെ സ്നേഹിക്കണം (D) സ്നേഹിക്കുക എന്നത് ദൈവീകമാണ്

Answer : (D) സ്നേഹിക്കുക എന്നത് ദൈവീകമാണ്


98. ‘പയ്യെത്തിന്നാൽ പനയും തിന്നാം ‘ എന്നതിനു സമാനമായ ഇംഗ്ലീഷ് വാക്യമാണ്

(A) Slow and steady wins the race (B) Eat more if eat slowly

(C) Slow eating leads to gain more (D) Slow eater can eat palm

Answer : (A) Slow and steady wins the race


99. ഓരോ കാഴ്ചകൾ കാണുന്നതിനിടെ അവർ പരസ്പരം നോക്കിചിരിച്ചു’ — ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത് ?

(A) നോക്കിച്ചിരിച്ചു (B) ഓരോ കാഴ്ചകൾ

(C) അവർ പരസ്പരം (D) കാണുന്നതിനിടെ

Answer : (B) ഓരോ കാഴ്ചകൾ


100. കളിയാക്കുക എന്നർത്ഥം വരുന്ന ശൈലിയേത് ?

(A) ഭംഗിവാക്ക് പറയുക (B) താളം തുള്ളുക

(C) പാവ കളിപ്പിക്കുക (D) ചെണ്ട കൊട്ടിക്കുക

Answer : (C) പാവ കളിപ്പിക്കുക


Hurray, You Have completed ldc 2014 kozhikode question paper. If you find this useful please share it with your friends. If you like to do more Question Papers like this, You can Check out 2014 Question paper of Ldc for Alappuzha district by Clicking Here. If you are interested in Watching free Kerala psc Video Classes You Can Do that on Our Youtube channel Arivinte Jalakam.

Question paper of Ldc Pdf download

If you want to save this 2014 / 2013 kozhikode ldc Question paper as pdf, you can use the download link below. The Previous Year Question paper is completely solved using Final Answer key, So you don’t have to download it separately.

Leave a Reply

Close Menu