Repeated ancient Indian history Questions and Answers Part -1

Repeated ancient Indian history Questions and Answers Part -1

In this series we will cover some important repeated ancient Indian history Questions and Answers from Kerala psc exams. We have already published this video in our YouTube channel so you can either watch the video or read the Questions and Answers posted below. If you want to download this Malayalam history Questions and Answers as pdf you can use the link given below 

Important topics included in this post : Vedas &Upanishads ( വേദങ്ങള്‍ &ഉപനിഷത്തുകൾ) Pre-Historic Period (ചരിത്രാതീത കാലം)

kerala psc history previous question papers and answers Part 1 [Click to Watch]

Question 1. ആര്യന്മാരുടെ ആദ്യകാല സംസ്കാരത്തെപ്പറ്റി സുചന നല്‍കുന്ന പുസ്തകങ്ങള്‍ ഏതാണ്  ?

Answer : വേദങ്ങള്‍

  • ബി.സി. 1500 – 600 വരെയുള്ള കാലഘട്ടത്തെയാണ്  വേദ കാലഘട്ടം എന്നറിയപ്പെടുന്നത് 
  • ഈ കാലഘട്ടത്തില്‍ ആണ് വേദങ്ങൾ രചിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു 
  • ഏറ്റവും പഴയതും ഹൈന്ദവദർശനങ്ങളുടെ അടിസ്ഥാനവുമായ ഗ്രന്ഥങ്ങളാണ് വേദങ്ങൾ
  • ചതുർവേദങ്ങള്‍ എന്നറിയപ്പെടുന്ന 4 വേദങ്ങളാണ് ഉള്ളത് 
  • ചതുർവേദങ്ങള്‍ –  ഋഗ്വേദം, യജുർ‌വേദം, സാമവേദം, അഥർ‌വവേദം

Question 2. “സത്യമേവ ജയതേഎന്ന വാക്യം ഏതു ഗ്രന്ഥത്തില്‍ നിന്നുള്ളതാണ് ?

Answer : മുണ്ഡകോപനിഷത്ത്

  • ഇന്ത്യയുടെ ദേശീയചിഹ്നത്തിൽ ചേർത്തിരിക്കുന്നസത്യമേവ ജയതേഎന്ന വാക്യം, മുണ്ഡകോപനിഷത്തിന്റെ മൂന്നാം അദ്ധ്യായത്തില്‍ നിന്നാണ് എടുത്തിരിക്കുന്നത്

Question 3. മാനവരാശിയുടെ വികാസത്തിന് കാരണമായ പ്രധാന കണ്ടുപിടിത്തം ഏതാണ് ?

Answer : ചക്രം

  • ബി.സി. 4000 ത്തിലേ ചക്രങ്ങൾ ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് മധ്യ യൂറോപ്പ്, മെസപ്പൊട്ടോമിയ എന്നീ സ്ഥലങ്ങളിലെ ചരിത്ര അവശിഷ്ടങ്ങള്‍ സൂചിപ്പിക്കുന്നു
  • ചക്രം മാത്രമല്ല തീ, ഇരുമ്പ് ഉപ്പ് തുടങ്ങിയവയുടെ  കണ്ടുപിടുത്തങ്ങളും പ്രധാന കണ്ടുപിടുത്തങ്ങളാണ്

Question 4. ചരിത്രത്തില്‍ രേഖപ്പെടുത്താത്ത കാലത്തെ നമ്മള്‍ എന്താണ് വിളിക്കുന്നത്‌ ?

Answer : ചരിത്രാതീത കാലം

  • ചരിത്രത്തിൽ രേഖപ്പെടുത്താതെ കാലത്തെ ചരിത്രാതീതകാലം അല്ലെങ്കിൽ Pre-Historic Period എന്നാണ് അറിയപ്പെടുന്നത് 
  • ഇതിനെ നമ്മൾ സാധാരണ മൂന്നായി ആണ്  തരംതിരിക്കാറ് അതിനെ നമ്മൾ Three-age system എന്നാണ് വിളിക്കുന്നത്.

Three-age system

  • Stone Age ശിലായുഗം
  • Bronze Age വെങ്കല യുഗം
  • Iron Ageഇരുമ്പ്യുഗം

Question 5. ശിലായുഗ മനുഷ്യര്‍ താമസിച്ചിരുന്ന ഗുഹകള്‍ കണ്ടെത്തിയ മധ്യപ്രദേശിലെ സ്ഥലം ഏതാണ് ?

Answer : ബിംബേഡ്ക

  • മധ്യപ്രദേശിലെ ഇതിലെ റൈസന്‍ ജില്ലയിലാണ് ആണ് ബിംബേഡ്ക എന്ന സ്ഥലം 
  • Madhya Pradesh, Raisen District

Question 6. ഇന്ത്യന്‍ പൌരാണിക സംസ്കാരം ഉടലെടുത്ത നദീതീരം ഏതാണ് ?

Answer : സിന്ധു നദീതീരം

You can download this Kerala psc history notes as pdf by clicking the download button given below. If you like the content you may want to check out the second part of Ancient Indian history Questions and Answers for Kerala psc. Kerala psc History Questions – Indus Valley Civilization (2nd Part)

Leave a Reply

Close Menu