Important Points About Sree Narayana Guru ! Kerala PSC Notes

Important Points About Sree Narayana Guru ! Kerala PSC Notes

Kerala Pscക്ക് പഠിക്കുന്നവര്‍ ശ്രീ നാരായണ ഗുരുവിനെ പറ്റി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Table of Contents


For those who prepare for Kerala psc exams it’s necessary to know in depth about Sree Narayana guru. In this post I will be sharing some detailed notes about gurudeva. He was the most important Kerala renaissance leader hence He is known as “The father of Kerala renaissance”. I have included most of the required details about Sree Narayana guru including His birth, family, education, teachers, meeting with other notable personalities, Quotes, books (Tamil, Malayalam and Sanskrit), death etc… I believe I have covered most of the important points about Narayana guru’s history and if I miss something you can let me know in the comments. I hope this will be helpful for upcoming Kerala psc exams like KAS. LGS, LDC, sub inspector etc. This may also be helpful for people who are preparing for Quiz competitions & history students. If you want to download sree narayana guru psc notes in pdf format you can use the links given at the end of this post


ആമുഖം

കേരളത്തിൽ ജീവിച്ചിരുന്ന മഹാനായ ഒരു  സാമൂഹിക പരിഷ്ക്ർത്താവും, വേദാന്തിയുമായിരുന്നു  ആയിരുന്നു ശ്രീനാരായണഗുരു.

കേരള നവോത്ഥാന ചരിത്രത്തില്‍ വളരെ വലിയ പങ്ക് വഹിച്ചിട്ടുള്ള അദേഹത്തെ “കേരള നവോധനതിന്റെ പിതാവ്” എന്നാണ് അറിയപ്പെടുന്നത്


ജനനം

തിരുവന്തപുരത് ചെമ്പഴന്തിയില്‍ വയല്‍വാരം വിട്ടില്‍ കൊച്ചുവിളയിൽ മാടൻ എന്ന മാടനാശാന്‍റെയും കുട്ടിയമ്മയുടെയും മകനായി ക്രിസ്തുവർഷം 1856ഓഗസ്റ്റ് 20നാണ്  ആദേഹം ജനിച്ചത് ഈ ജനന തിയതിയെ ചൊല്ലി ഇപ്പോഴും തര്‍കം നിലനില്‍ക്കുന്നുണ്ട് 1854,1855,1856 എന്ന് പല വര്‍ഷങ്ങള്‍ പറയുന്നവരുണ്ട് എന്നാല്‍ Kerala PSCയുടെ ഉത്തരം 1856 ആണ്


പിതാവ്

ശ്രീ നാരായണ ഗുരുവിന്‍റെ പിതാവായ കൊച്ചുവിളയിൽ മാടൻ ഒരു  സംസ്കൃത അദ്ധ്യാപകനായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണ് അദ്ദേഹം  അറിയപെട്ടിരുന്നത്


ബാല്യകാലം

ശ്രീ നാരായണ ഗുരുവിന്‍റെ ബാല്യകാല നാമം നാണു എന്നായിരുന്നു.

അദേഹത്തിന്  തേവിയമ്മയെന്നും, കൊച്ചുവെന്നും, മാതയെന്നും പേരുള്ള മുന്ന് സഹോദരിമാരുണ്ടായിരുന്നു


വിവാഹം

സഹോദരിമാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം  കാളിയമ്മ എന്ന സ്ത്രീ യെ  വിവാഹം കഴിച്ചെങ്കിലും ഇ ബന്ധം അധിക കാലം നില നിന്നില്ല എന്നാണ് പറയപെടുന്നത് (വിവാഹം കഴിച്ചു എന്നും കഴിച്ചില്ല എന്നും വാദിക്കുന്നവരുണ്ട്)


വിദ്യാഭ്യാസം

ചെമ്പഴന്തിപിള്ള എന്ന ആശാനായിരുന്നു നാണുവിനെ എഴുത്തിനിരുത്തിയത്. ഇദ്ദേഹം പഴയ എട്ടുവീട്ടിൽ പിള്ളമാരിൽ ഒരാളായിരുന്നു.

എട്ടു വീട്ടിൽ മൂത്ത പിള്ളയിൽ നിന്ന് നാരായണ ഗുരു സിദ്ധരൂപം, ബാലപ്രബോധനം, അമരകോശം എന്നീ പുസ്തകങ്ങളിലും കൂടാതെ തമിഴ്, സംസ്കൃതം, മലയാളം എന്നീ ഭാഷകളിലും പാണ്ഡിത്യം നേടി.

അതുപോലെ പിതാവായ മാടനാശാനിൽ നിന്നും അമ്മാവനായ കൃഷ്ണൻ വൈദ്യനിൽ നിന്നും വൈദ്യവും ജ്യോതിഷവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു.

22 വയസ്സായപ്പോൾ (1878) നാണുവിനെ തുടർന്നു പഠിക്കുവനായി കായംകുളത്തുള്ള പണ്ഡിതനായ കുമ്മമ്പള്ളിൽ രാമൻപിള്ള ആശാന്റെ അടുത്തേക്ക് അയച്ചു.

കായംകുളത്തുള്ള പ്രസിദ്ധമായ വാരണപ്പള്ളി തറവാട്ടിലായിരുന്നു എന്ന വീട്ടിലായിരുന്നു നാണു താമസിച്ചിരുന്നത്. അതായത് ആറാട്ടുപുഴ വേലായുധ പണിക്കരുടെ തറവാട്ടില്‍. ആറാട്ടുപുഴ വേലായുധ പണിക്കര്‍ മറ്റൊരു നവോത്ഥാന നായകനാണ്

സംസ്കൃതഭാഷ, പദ്യസാഹിത്യം, നാടകം,സാഹിത്യവിമർശനം, തർക്കശാസ്ത്രം എന്നീ വിഷയങ്ങളായിരുന്നു അവിടെ അഭ്യസിച്ചിരുന്നത്. രണ്ടു വർഷങ്ങൾ കൊണ്ടു തന്നെ അദ്ദേഹം വിദ്യകൾ എല്ലാം സ്വായത്തമാക്കി തന്‍റെ  ഗ്രാമത്തിലേക്ക് തിരിച്ചു പോയി.


നാണുവാശാൻ

ഗ്രാമത്തിൽ തിരിച്ചെത്തിയ അദ്ദേഹം ചെമ്പഴന്തിയിൽ കുടിപ്പള്ളിക്കൂടം കെട്ടി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആരംഭിച്ചു. അദ്ധ്യാപകവൃത്തി അദ്ദേഹത്തിനു നാണുവാശാൻ എന്ന പേരു നേടിക്കൊടുത്തു. പഠിപ്പിക്കുന്നതിനിടയിലും അദ്ദേഹം തന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടർന്നു, സമീപപ്രദേശങ്ങളിൽ അദ്ദേഹം കാൽനടയായി യാത്രചെയ്തും പ്രസംഗിച്ചും തൻറെ കവിതകൾ ചൊല്ലിയും ജനങ്ങളിൽ തത്വചിന്തയും, സമഭാവനയും വളർത്താനും ശ്രമിച്ചു


 ചട്ടമ്പിസ്വാമികളുമായി ഉള്ള കണ്ടുമുട്ടല്‍

 1885-ൽ പിതാവ് മരിച്ചതിനു ശേഷം ഗ്രാമങ്ങളിൽ അദ്ദേഹം നിത്യ സഞ്ചാരം തുടങ്ങി. ഇതിനിടയിൽ അദ്ദേഹം കുഞ്ഞൻപിള്ളയുമായി പരിചയപ്പെട്ടു. ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്റെ ആത്മമിത്രമായി മാറിയ ചട്ടമ്പിസ്വാമികൾ. 1882ല്‍ ചെമ്പഴന്തിക്ക് സമീപമുള്ള അണിയൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ്‌ ശ്രീ നാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടുന്നത്


മറ്റു ചില കണ്ടു മുട്ടലുകള്‍

1895ല്‍ Dr. പൽപുവിനെ കണ്ടുമുട്ടി.1895ല്‍ ബാംഗ്ലൂരില്‍ വച്ചാണ് ശ്രീ നാരായണ ഗുരുവിനെ Dr. പൽപു കണ്ടുമുട്ടിയത്

1892ൽ സ്വാമി വിവേകാനന്ദന്‍ (സാഹചര്യം: സ്വാമി വിവേകാനന്ദന്‍റെ കേരള സന്ദര്‍ശനം)

1922ല്‍ മഹാകവി രവീന്ദ്രനാഥ ടാഗോര്‍

1925ല്‍ ഗാന്ധിജി (സാഹചര്യം: വൈകം സത്യാഗ്രഹം)

തൈക്കാട് അയ്യാസ്വാമിയുമായുള്ള കണ്ടുമുട്ടല്‍

കുഞ്ഞൻപിള്ള (ചട്ടമ്പിസ്വാമികൾ)  വഴി തൈക്കാട് അയ്യാസ്വാമികളെ പരിചയപ്പെട്ട ഗുരു അദ്ദേഹത്തിന്‍റെ കീഴിൽ ഹഠയോഗം മുതലായ വിദ്യകൾ അഭ്യസിച്ചു.


ഗുരുവിന്‍റെ ഗുരുക്കന്മാര്‍

കൊച്ചുവിളയിൽ മാടൻ ആശാന്‍, എട്ടുവീട്ടിൽ പിള്ളമാര്‍ , കുമ്മമ്പള്ളിൽ രാമൻപിള്ള ആശാന്‍, തൈക്കാട് അയ്യാസ്വാമി എന്നിവരായിരുന്നു ശ്രീ നാരായണ ഗുരുവിന്‍റെ ഗുരുക്കന്മാര്‍


പ്രവര്‍ത്തനങ്ങള്‍

തൈക്കാട്‌ അയ്യാ സ്വാമികള്‍ ചട്ടമ്പിസ്വാമികള്‍ തുടങ്ങിയ നവോത്ഥാന നായകരുമായുള്ള ബന്ധം അദേഹത്തിന്റെ നവോത്ഥാന ചിന്തകള്‍ക്ക് ഊര്‍ജ്ജം നല്‍കി. ക്ഷേത്ര പ്രതിഷ്ഠകളിലുടെ അധസ്കിത സമുദായങ്ങളെ ശുധികരിച്ച ഗുരു പിന്നിട് ബോധ വികാസത്തിന് പ്രാധാന്യം നല്‍കികൊണ്ട് വിദ്യാലയങ്ങള്‍ ഉണ്ടാക്കുവാനാണ് നേതൃതം നല്‍കിയത് ക്ഷേത്രങ്ങളോട് അനുബന്തിച്ചു സ്കുളുകള്‍ വ്യവസായ കേന്ദ്രങ്ങള്‍, വിപണികള്‍ മറ്റു സ്ഥാപനങ്ങള്‍ മുതലായവ അദ്ദേഹം സുസജ്ജമാകി


പ്രശസ്തമായ ചില വചനങ്ങള്‍

1 ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും

സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്.

2. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍.

ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി

നരജാതിയിതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം.

3. ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്.

3. മതമേതായാലും മനുഷ്യൻ നന്നായാൽ മതി.

4. മതമെന്നാൽ അഭിപ്രായം, അതേതായാലും മനുഷ്യന് ഒരുമിച്ചു കഴിഞ്ഞുകൂടാം.

5. സംഘടിച്ച് ശക്തരാകുക, വിദ്യകൊണ്ട് പ്രബുദ്ധരാകുക

6. മദ്യം വിഷമാണ്; അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്.


നവോത്ഥാന പ്രവര്‍ത്തനങ്ങളിലെ ചില നാഴികക്കല്ലുകള്‍ 

അരുവിപ്പുറം പ്രതിഷ്ഠ

അദ്ദേഹം  അരുവിപ്പുറത്ത് നടത്തിയ വിഗ്രഹ പ്രതിഷ്ഠ കേരള നവോത്ഥാന ചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവായി പരിഗണിക്കപെടുന്നു.

അധഃസ്ഥിത ജനവിഭാഗത്തിനു ക്ഷേത്രപ്രവേശനം അനുവദനീയമല്ലാതിരുന്ന കാലത്ത് അവർക്കും പൂജിക്കാനും പ്രാർത്ഥിക്കാനും ഒരു ക്ഷേത്രം വേണമെന്ന ആവശ്യത്തിനു ശ്രീനാരായണഗുരു 1888 -ൽ നടതിയ പ്രതിഷ്ഠയാണ് അരുവിപ്പുറം പ്രതിഷ്ഠ.

ഗുരു നടത്തിയ പ്രതിഷ്ഠയെ ചോദ്യം ചെയ്യാനെത്തിയ സവർണമേധാവികളോട് ഗുരു “നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത്” എന്നു മറുപടി നൽകുകയണ് ചെയ്തത്. അധഃകൃത ജനവിഭാഗതിന്റെ ഉന്നമനത്തിനു നാന്ദികുറിച്ച മുഖ്യസംഭവങ്ങളിൽ ഒന്നായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠ.


എസ്. എൻ.ഡി.പി യോഗം

അതെ വര്ഷം അതായത് 1888ല്‍ തന്നെ അരുവിപ്പുറത്ത് “വാവൂട്ടു സംഘം” അല്ലെങ്കില്‍  “വാവൂട്ടുയോഗം” എന്ന ഒരു കുട്ടായിമയ്ക്ക് അദ്ദേഹം രൂപം നല്‍കി. വാവൂട്ടുയോഗം 1899-ൽ അരുവിപ്പുറം ക്ഷേത്രയോഗം എന്നപേരിൽ പുനഃസംഘടിപ്പിക്കപ്പെട്ടു.

ഇത് പിന്നീട് 1903 ല്‍ രൂപംകൊണ്ട ശ്രീനാരായണ ധർമപരിപാലന യോഗത്തിന്‍റെ അതായത്  (എസ് എൻ ഡി പി) യോഗത്തിന്‍റെ ഭാഗമായി മാറി.

എസ്.എൻ.ഡി.പി. യോഗത്തിന്‍റെ ആദ്യ പ്രസിഡണ്ട് നാരായണഗുരുവും ജനറൽ സെക്രട്ടറി കുമാരനാശാനും ആയിരുന്നു.


ശാരദാ മഠം

1909ല്‍ അദ്ദേഹം ശിവഗിരിയില്‍ ശാരദാ മഠംത്തിനു തറകല്ലിട്ടു. ശാരദാ മഠം ഒരു സരസ്വതി ക്ഷേത്രംമാണ്. 1912ലാണ് ശ്രീ നാരായണ ഗുരു ഇവിടെ പ്രതിഷ്ഠ നടത്തുന്നത്. ശാരദ പ്രതിഷ്ഠാ കമ്മിറ്റിയുടെ പ്രസിഡന് ഡോ. പൽപ്പുവും  സെക്രട്ടറി മഹാകവി കുമാരനാശാനും ആയിരുന്നു


അദ്വൈതാശ്രമം

1913ല്‍ അദ്ദേഹം ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ചു

അദ്വൈത തത്ത്വം പ്രചരിപ്പിക്കുന്നതിനായി 1913-14 കാലഘട്ടത്തിൽ എറണാകുളം ജില്ലയിലെ ആലുവയിൽ ശ്രീനാരായണഗുരു സ്ഥാപിച്ച ആശ്രമമാണ് ആലുവ അദ്വൈതാശ്രമം.

1924-ലെ ശിവരാത്രി നാളിൽ അദ്വൈതാശ്രമത്തിൽ വച്ചാണ് ചരിത്രപ്രസിദ്ധമായ സർവ്വമതസമ്മേളനം നടന്നത്.പൗരസ്ത്യ രാജ്യങ്ങളിൽ നടന്ന ആദ്യത്തെ സർവമതസമ്മേളനമായിരുന്നു അത്. ടി. സദാശിവ അയ്യരാണ് സമ്മേളനത്തിന്റെ അധ്യക്ഷസ്ഥാനം നിർവ്വഹിച്ചത്. ക്രിസ്തുമതം, ബുദ്ധമതം, ഇസ്ലാം മതം, ബ്രഹ്മ സമാജം, ആര്യസമാജം എന്നിവയെ പ്രതിനിധീകരിച്ചുകൊണ്ട് പണ്ഡിതൻമാർ പ്രസംഗിച്ചു. പന്തലിന്റെ പ്രവേശന കവാടത്തിനു മുകളിൽ സമ്മേളനത്തിന്റെ ആപ്തവാക്യം “വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും” എന്നത് ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.

ക്ഷേത്രപ്രവേശന സമരങ്ങളിലും വൈക്കം സത്യാഗ്രഹത്തിലുമൊക്കെ ബൌധിക നേതൃത്വം നല്കാന്‍ അദേഹത്തിന് സാധിച്ചിട്ടുണ്ട്.


വൈക്കം സത്യാഗ്രഹം

ഇന്ന് കേരളത്തിൽ ഉൾപ്പെടുന്ന പഴയ തിരുവിതാംകൂർ രാജ്യത്ത്, ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ച് 1924 തുടങ്ങി ഏതാണ്ട്600ല്‍ പരം ദിവസങ്ങള്‍ നീണ്ടു നിന്ന അയിത്തത്തിനെതിരായ സത്യാഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യാഗ്രഹം.

ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം. ഒരു രാഷ്ട്രീയ മുന്നേറ്റമെന്നതിനു പകരം, ഹൈന്ദവ സമൂഹത്തെ അതിന്റെ മാലിന്യങ്ങളിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടിയുള്ള സം‌രംഭമായിരുന്നു ഈ സത്യാഗ്രഹം. നാരായണഗുരുവിന്റെ സന്ദേശവുമായി ഒത്തു പോകുന്ന ഒരു ലക്ഷ്യമായിരുന്നു ഇത്. അതിനാൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ഒരിക്കലും താൽപര്യം കാണിക്കാതിരുന്ന ഗുരു, വൈക്കം സത്യാഗ്രഹത്തിൽ പ്രത്യേകം താൽപര്യമെടുത്തു സഹകരിച്ചു. വൈക്കത്തുള്ള നാരായണഗുരുവിന്റെ ആശ്രമം സത്യാഗ്രഹികളുടെ ആവശ്യത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു. കൂടാതെ ശിവഗിരിയിൽ ഒരു സത്യാഗ്രഹനിധി ആരംഭിക്കുകയും ചെയ്തു.

1925ല്‍ വൈക്കം സത്യാഗ്രഹവുമായി ബന്ധപെട്ട് കേരളത്തിലെത്തിയ ഗാന്ധിജി ശ്രീ നാരായണ ഗുരുവിനെ സന്ദർശിച്ചിട്ടുണ്ട്


ടാഗോറും ഗുരുവും

1922ല്‍ മഹാകവി രവീന്ദ്രനാഥ ടാഗോറും അദേഹത്തെ സന്ദർശിച്ചു.

“ഞാന്‍ പല സിദ്ധന്‍മാരെയും മഹര്‌ഷിമാരെയും കണ്ടിട്ടുണ്ട് . എന്നാല്‍ അദ്ദേഹത്തെക്കാള്‍ മികച്ചതോ തുല്യനോ ആയ ഒരു മഹാത്മാവിനെയും എങ്ങും കണ്ടിട്ടില്ല” എന്നാണ്  ടാഗോർ പിന്നിട് ശ്രീ നാരായണ ഗുരുവിനെ കുറിച്ച് പറഞ്ഞത്


വിദേശ സന്ദര്‍ശനം

ശ്രീനാരായണ ഗുരു സന്ദര്‍ശിച്ച ഏക വിദേശ രാജ്യം ശ്രീലങ്കയാണ് 1918ലും  1926ലും മായി രണ്ട് പ്രാവശ്യം അദ്ദേഹം  ശ്രീലങ്ക സന്ദര്‍ശിച്ചിട്ടുണ്ട്


മരണം

1928ല്‍ ശിവഗിരിയിൽ വച്ചാണ് കേരളത്തിന്‍റെ മഹാനായ ഈ നവോത്ഥാന നായകന്‍ സമാധിയായത്


അദ്ദേഹത്തെക്കുറിച്ച് ഓര്‍ത്തിരിക്കേണ്ട വര്‍ഷങ്ങള്‍

1856 – ജനനം

1882 – ചട്ടമ്പിസ്വാമികളുമായുള്ള കണ്ടുമുട്ടല്‍

1888 – അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ

1888 – വാവൂട്ടുയോഗം രൂപികരണം 

1892 – വിവേകാനന്ദനുമായുള്ള  കണ്ടുമുട്ടല്‍

1895 – Dr. പൽപുവുമായുള്ള കണ്ടുമുട്ടല്‍

1899 – അരുവിപ്പുറം ക്ഷേത്രയോഗം രൂപികരണം

1903 – SNDP യോഗം രൂപികരണം

1909 – ശാരദാ മഠത്തിനു തറക്കല്ലിട്ടു

1912 – ശാരദാ പ്രതിഷ്ഠ നടത്തി

1914 – ആലുവ അദ്വൈതാശ്രമം സ്ഥാപിച്ചു

1918 – ആദ്യ ശ്രീലങ്കന്‍ സന്ദര്‍ശനം

1922 – രവീന്ദ്രനാഥ ടാഗോറിനെ കണ്ടുമുട്ടി

1924 – വൈക്കം സത്യാഗ്രഹം

1925 – ഗാന്ധിജിയെ കണ്ടുമുട്ടി

1926 – രണ്ടാം സിലോൺ (ശ്രീലങ്കന്‍) യാത്ര

1928 – സമാധി ആയി


കൃതികള്‍

വലിയ സംസ്കൃത പണ്ഡിതനും മലയാള പണ്ടിതനുമായിരുന്ന അദ്ദേഹം  മലയാളം സംസ്കൃതം തമിഴ് എന്നി ഭാഷകളില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്

മലയാളം

ദൈവദശകം, ആത്മോപദേശശതകം, അനുകമ്പാദശകം, ജാതിനിർണ്ണയം

സംസ്കൃതം

വേദാന്തസൂത്രം, ഹോമമന്ത്രം, ദർശനമാല, ചരമ ശ്ലോകങ്ങള്‍, ആശ്രമം, നിർവൃതിപഞ്ചകം

തമിഴ്

തേവാരപ്പതികങ്ക‌ള്‍

ഇതിനെ കുടാതെ അദ്ദേഹം  ചില കൃതികള്‍ തമിഴില്‍ നിന്ന് മലയാളത്തിലേക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്

വിവര്‍ത്തനങ്ങള്‍

തിരുക്കുറൾ, ഒടുവിലൊഴുക്കം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ വിവര്‍ത്തനങ്ങള്‍


മറ്റു വിവരങ്ങള്‍

പോസ്റ്റല്‍ സ്റ്റാമ്പില്‍ പ്രക്ത്യക്ഷപെട്ട ആദ്യ മലയാളി ശ്രീ നാരായണ ഗുരു ആണ്

1967 August 21നാണ് ശ്രീ നാരായണ ഗുരുവിന്‍റെ സ്മരണാര്‍ത്ഥം സ്റ്റാമ്പ്‌ പുറത്തിറക്കിയത്

നാണയത്തില്‍ പ്രക്ത്യക്ഷപെട്ട ആദ്യ മലയാളിയും ശ്രീ നാരായണ ഗുരു ആണ് 2006 September 7നാണ് ശ്രീ നാരായണ ഗുരുവിന്‍റെ 150അം ജന്മദിന വാര്‍ഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്‍റെ സ്മരണാര്‍ത്ഥം RBI 5 രൂപ നാണയം പുറത്തിറക്കിയത്

മറ്റൊരു രാജ്യത്തിന്‍റെ പോസ്റ്റല്‍ സ്റ്റാമ്പില്‍ പ്രക്ത്യക്ഷപെട്ട ആദ്യ മലയാളിയും ശ്രീ നാരായണ ഗുരു ആണ്

2016ല്‍ ശ്രീലങ്കയാണ് ശ്രീ നാരായണ ഗുരുവിന്‍റെ സ്മരണാര്‍ത്ഥം സ്റ്റാമ്പ്‌ പുറത്തിറക്കിയത്


You can Save this Malayalam notes in pdf format by clicking the download button given below

Leave a Reply

Close Menu