Indian History Questions and Answers about Buddhism in Malayalam

Indian History Questions and Answers about Buddhism in Malayalam

The Questions and Answers given below are some of the important and repeated Questions and Answers from previous years Kerala psc exams. In this post we will be mainly focusing on Questions about Buddhism (ബുദ്ധമതം). All the Questions and answers are in Malayalam. We have already published this video in our YouTube channel (Arivinte Jalakam). So, you can either watch it or read the Questions and Answers posted below. The video link is also given below. If you want to download this set of Questions and Answers as pdf you can use the download link given at the end of this post.

Indian history Class Buddhist councils (ബുദ്ധമത സമ്മേളനങ്ങള്‍) Kerala Psc 2020

Important topics included in this post : Buddhism (ബുദ്ധമതം), Buddhist councils (ബുദ്ധമത സമ്മേളനങ്ങള്‍), Branches of Buddhism (ബുദ്ധമതത്തിലെ പ്രധാനപെട്ട വിഭാഗങ്ങള്‍), Mahayana (മഹായാനം), Hinayana (ഹീനയാനം) etc..

Question 27. ശ്രീബുദ്ധന്റെ യഥാർത്ഥ നാമം എന്താണ് ?

Answer: സിദ്ധാർത്ഥൻ

  • ഗൗതമന്‍ (ഗൗതമ ബുദ്ധന്‍, ഗൗതമ സിദ്ധാർത്ഥൻ) തുടങ്ങിയ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു
  • ഗോതമ എന്നത് അദ്ദേഹത്തിന്റെ കുടുംബപ്പേര്‌ ആണ്
  • ശാക്യവംശത്തില്‍ പിറന്നതിനാല്‍ അദ്ദേഹത്തെ ശാക്യമുനി എന്നും അറിയപ്പെടാറുണ്ട്

Question 28. ശ്രീബുദ്ധന് ജ്ഞാനോദയം ലഭിച്ച സ്ഥലം ഏതാണ് ?

Answer: ബോധ്ഗയ

  • ബോധ്ഗയ സ്ഥിതിചെയ്യുന്ന സംസ്ഥാനം : ബീഹാർ
  • ഇവിടെയുള്ള ഫല്‍ഗു നദിക്കരയില്‍ ഒരു ബോധിവൃക്ഷത്തണലില്‍ ഇരുന്ന് തപസ്സു ചെയ്യുമ്പോഴാണ് ബുദ്ധന് ജ്ഞാനോദയം ലഭിച്ചത് എന്നാണ് വിശ്വാസം
  • ബോധി വൃക്ഷം – അരയാൽ, പിപ്പലമരം

Question 29. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് എവിടെ വച്ചാണ് ?

Answer: സാരാനാഥ്‌

  • ഉത്തർപ്രദേശിലെ വാരാനാസിക്കു സമീപമുള്ള ഒരു നഗരമാണ് സാരാനാഥ്
  • ബുദ്ധമതസ്തരുടെ ഒരു പുണ്യതീർത്ഥാടന കേന്ദ്രമാണ് ഇത്
  • അതുപോലെ തന്നെ ജൈനരുടേയും ഒരു തീർത്ഥാടനകേന്ദ്രമാണ് സാരാനാഥ്
  • ജൈന മതത്തിന്റെ 11-ആമത്തെ തീർത്ഥങ്കരനായ ശ്രേയാംസനാഥൻ (സുമതിനാഥൻ) ജനിച്ചത് ഇവിടെയാണ്

Question 30. ശ്രീബുദ്ധനെ ദൈവമായി കണക്കാക്കിയിരുന്ന ബുദ്ധമത വിഭാഗം ഏതാണ്  ?

Answer: മഹായാന ബുദ്ധമതക്കാർ

  • ഹീനയാനം (ഥേരാവാദം),  മഹായാനം എനിവയാണ് ബുദ്ധമതത്തിലെ പ്രധാനപെട്ട രണ്ടു വിഭാഗങ്ങള്‍
  • വൈശാലിയിൽ നടന്ന രണ്ടാം ബുദ്ധമതസമ്മേളനത്തിൽ വച്ച് ബുദ്ധമതക്കാർ സ്ഥിരവാദികൾ അഥവാ ഥേരാവാദികൾ എന്നും മഹാസാംഘികർ എന്നും രണ്ടു ശാഖകളായി പിരിഞ്ഞു
  • മഹാസാംഘികർ –  മഹായാന ബുദ്ധമതക്കാർ
  • ഥേരാവാദികൾ –  ഹീനയാന ബുദ്ധമതക്കാർ

ബുദ്ധമത സമ്മേളനങ്ങള്‍

ഒന്നാം ബുദ്ധമത സമ്മേളനം

  • ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം : രാജഗൃഹം (രാജ്‌ഗിർ, Bihar)  
  • ഒന്നാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം : B.C. 483
  • ഒന്നാം ബുദ്ധമത സമ്മേളനന്റെ അധ്യക്ഷന്‍ : മഹാകശ്യപൻ
  • ഒന്നാം ബുദ്ധമത സമ്മേളനം നടക്കുമ്പോള്‍ മഗധ രാജ്യം ഭരിച്ചിരുന്ന രാജാവ്‌ : അജാതശത്രു

രണ്ടാം ബുദ്ധമത സമ്മേളനം

  • രണ്ടാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം : വൈശാലി (ബീഹാര്‍)
  • രണ്ടാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം : B.C. 383
  • ഥേരാവാദികൾ, മഹാസാംഘികർ എന്ന രണ്ടു ശാഖകള്‍ രൂപപ്പെട്ട സമ്മേളനം : രണ്ടാം ബുദ്ധമത സമ്മേളനം

മൂന്നാം ബുദ്ധമത സമ്മേളനം

  • മൂന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം : പാടലീപുത്രം (പാറ്റ്‌ന, Bihar)
  • മൂന്നാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം : B.C. 250
  • മൂന്നാം ബുദ്ധമത സമ്മേളനന്റെ അധ്യക്ഷന്‍ : മൊഗാലിപുത്ത ടിസ്സ
  • മൂന്നാം ബുദ്ധമത സമ്മേളനം നടക്കുമ്പോള്‍ മഗധ രാജ്യം ഭരിച്ചിരുന്ന രാജാവ്‌  :  അശോകൻ

നാലാം ബുദ്ധമത സമ്മേളനം

  • നാലാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം : കാശ്മീർ
  • നാലാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം : A.D. 72-100 (ഒന്നാം നൂറ്റാണ്ട്)
  • നാലാം ബുദ്ധമത സമ്മേളനന്റെ അധ്യക്ഷന്‍ : വസുമിത്രൻ
  • നാലാം ബുദ്ധമത സമ്മേളനം നടക്കുമ്പോള്‍ രാജ്യം ഭരിച്ചിരുന്ന രാജാവ്‌  : കനിഷ്കൻ
  • കനിഷ്കന്റെ രാജവംശം : കുശാനവംശം
  • രണ്ടാം അശോകൻ എന്നറിയപ്പെടുന്ന രാജാവ്‌ : കനിഷ്കൻ

അഞ്ചാം ബുദ്ധമത സമ്മേളനം

  • അഞ്ചാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം : മാൻഡല (ബർമ)
  • അഞ്ചാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം : A.D. 1871
  • അഞ്ചാം ബുദ്ധമത സമ്മേളനം നടക്കുമ്പോള്‍ രാജ്യം ഭരിച്ചിരുന്ന രാജാവ്‌  : മിൻഡൻ (ബർമ)

ആറാം ബുദ്ധമത സമ്മേളനം

  • ആറാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം : Kaba Aye (Yangoon, Burma)
  • ആറാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം : A.D. 1954
  • അന്നത്തെ ബര്‍മയുടെ പ്രധാനമന്ത്രി : U Nu
  • ആറാം ബുദ്ധമത സമ്മേളനത്തിനായി പണികഴിപിച്ച കെട്ടിടം : Kaba Aye Pagoda, Maha Pasana Guha (great cave)

You can download this previous psc History Questions about Buddhism as pdf by clicking the download button given below. I hope this notes will be of help for your upcoming examinations. If you like the content, you may want to check out the previous part of this series. History Questions and Answers Malayalam – Jainism (3rd Part) if you have already read it you can Go to the next part of this series. Indian History PSC Questions and Answers about Buddhism part -2 (5th Part)

This Post Has One Comment

Leave a Reply

Close Menu