Kerala psc History Questions – Indus Valley Civilization

Kerala psc History Questions – Indus Valley Civilization

This is the second part of this series ware we discuss some important repeated ancient Indian history Questions and Answers from Kerala psc exams. In this post we will be mainly focusing on Questions about Indus Valley Civilization. We have already published this video in our YouTube channel (Arivinte Jalakam) so you can either watch the video or read the Questions and Answers posted below. If you want to download this Malayalam history Questions and Answers as pdf you can use the download link given below

Important topics included in this post : Indus Valley Civilization (സിന്ധുനദീതട സംസ്കാരം)

Repeated Questions about Indian history from Kerala Psc previous Question papers

Question 7. വെങ്കല യുഗത്തില്‍ ഇന്ത്യയില്‍ ഉണ്ടായിരുന്ന സംസ്കാരം ഏതാണ് ?

Answer: സിന്ധുനദീതട സംസ്കാരം

Indus Valley Civilization

ഇന്നത്തെ ഇന്ത്യയിലും പാകിസ്താനിലുമായി സിന്ധുനദീതടങ്ങളിൽ B.C 3300 – B.C 1700 വരെ നിലവിലുണ്ടായിരുന്ന ജനവാസവ്യവസ്ഥയാണ് സിന്ധൂനദീതടസംസ്കാരം

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വെങ്കലയുഗം ആരംഭിക്കുന്നത് ഏകദേശം  B.C. 3300ല്‍ സിന്ധൂ നദീതട സംസ്കാരത്തിൽ ആണ്

സിന്ധുനദീതട സംസ്കാരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍

ഹാരപ്പ

  • സിന്ധുനദീതട സംസ്കാരത്തിലെ ആദ്യം കണ്ടെത്തിയ സ്ഥലം : ഹാരപ്പ
  • ഹാരപ്പ സ്ഥിതിചെയുന്ന രാജ്യം : പാകിസ്താന്‍
  • ഹാരപ്പ കണ്ടെത്തിയ വ്യക്തി : ദയാറാം സാഹ്നി
  • ഹാരപ്പ കണ്ടെത്തപ്പെട്ട വര്‍ഷം : 1921
  • ഹാരപ്പൻ സംസ്കാരം നിലനിന്നിരുന്ന നദീതീരം : രവി

മൊഹെൻ‌ജെദാരോ

  • സ്ഥിതിചെയുന്ന രാജ്യം : പാകിസ്താന്‍
  • കണ്ടെത്തിയ വ്യക്തി : ആർ.സി. ബാനർജി
  • കണ്ടെത്തപ്പെട്ട വര്‍ഷം : 1922
  • മൊഹെൻ‌ജെദാരോ എന്ന വാക്കിന്‍റെ അര്‍ഥം : മരിച്ചവരുടെ കുന്ന്

കാലിബഗൻ

  • സ്ഥിതിചെയുന്ന സംസ്ഥാനം : രാജസ്ഥാന്‍
  • കണ്ടെത്തിയ വ്യക്തി : എ. ഘോഷ്‍
  • കണ്ടെത്തപ്പെട്ട വര്‍ഷം : 1953

ലോഥൽ

  • സ്ഥിതിചെയുന്ന സംസ്ഥാനം : ഗുജറാത്ത്
  • കണ്ടെത്തിയ വ്യക്തി : എസ്.ആർ. റാവു
  • കണ്ടെത്തപ്പെട്ട വര്‍ഷം : 1957

ധോളവീര

  • സ്ഥിതിചെയുന്ന സംസ്ഥാനം : ഗുജറാത്ത്
  • കണ്ടെത്തിയ വ്യക്തി : ജഗപതി (Jp) ജോഷി
  • കണ്ടെത്തപ്പെട്ട വര്‍ഷം : 1966
  • ധോളവീരയില്‍ ഖനനം ആരംഭിച്ച വര്‍ഷം : 1990

സുർകോത്ത്ഡ

  • സ്ഥിതിചെയുന്ന സംസ്ഥാനം : ഗുജറാത്ത്
  • കണ്ടെത്തിയ വ്യക്തി : ജഗപതി (Jp) ജോഷി
  • കണ്ടെത്തപ്പെട്ട വര്‍ഷം : 1972

ബനാവാലി

  • സ്ഥിതിചെയുന്ന സംസ്ഥാനം : ഹരിയാന
  •  ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ നിന്നാണ് ബനാവാലി കണ്ടെത്തിയത്
  • കണ്ടെത്തിയ വ്യക്തി : എസ്.ആർ. ബിഷ്ട്
  • കണ്ടെത്തപ്പെട്ട വര്‍ഷം : 1973

Question 8. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ധുനദിതട കേന്ദ്രങ്ങൾ കണ്ടെത്തിയ സംസ്ഥാനം ഏതാണ് ?

Answer: ഗുജറാത്ത്

  • ഹാരപ്പയില്‍ നിന്നും കണ്ടെടുത്ത പ്രധാനപ്പെട്ട വസ്തുക്കള്‍ : ശ്മശാനങ്ങൾ, ധാന്യപ്പുരകൾ, ചുട്ടെടുക്കുന്ന അടുപ്പ്, സ്ത്രീയുടെ ശിലാമാതൃക‍
  • മൊഹെൻ‌ജെദാരോയില്‍ നിന്നും കണ്ടെടുത്ത പ്രധാനപ്പെട്ട വസ്തുക്കള്‍ : നൃത്തം ചെയ്യുന്ന പെൺകുട്ടി, മാലിന്യ സംസ്കരണകേന്ദ്രം, കുളിക്കടവ്, ആരാധനാലയ മാതൃകകൾ
  • ലോഥലില്‍ നിന്നും കണ്ടെടുത്ത പ്രധാനപ്പെട്ട വസ്തുക്കള്‍ : തുറമുഖം, കപ്പലുകളും നൗകകളും, കപ്പൽ നിർമാണശാല,  വ്യാപാരിഭവനങ്ങൾ, ചെസ്‌ബോഡ്‍, കൂട്ടശവമടക്കിന്റെ തെളിവുകൾ

Question 9. സിന്ധുനദീതട നാഗരികർ ആരാധിച്ചിരുന്ന മൃഗം ഏതാണ് ?

Answer: കാള

Question 10. ഇന്‍ഡസ് വാലി സിവിലൈസേഷന്‍ ജനത ഉപയോഗിച്ചിരുന്ന പ്രധാന ലോഹം ഏതായിരുന്നു ?

Answer: ചെമ്പ്

  • പുരാതന സിന്ധൂ നദീതടത്തിലെ താമസക്കാരായ ഹാരപ്പർ ലോഹനിർമ്മിതിയിൽ പുതിയ വിദ്യകൾ വികസിപ്പിച്ച് ചെമ്പ്, വെങ്കലം, ഈയം, തകരം (ടിൻ) എന്നിവ നിർമ്മിച്ച് ഉപയോഗിച്ചിരുന്നു

Question 11. സൈന്ധവ നാഗരികതയിലെ ജനങ്ങള്‍ക്ക് അജ്ഞാതമായിരുന്ന ലോഹം ഏതാണ് ?

Answer: ഇരുമ്പ്

Question 12. ഹിന്ദ്‌/ഇന്ത്യാ രാജ്യത്തിലെ ജനങ്ങളെ ഹിന്ദു എന്ന് ആദ്യം വിശേഷിപ്പിച്ചത്‌ ആരാണ് ?

Answer: പേർഷ്യക്കാർ

  • സിന്ധു നദിയുടെ പേരിൽ നിന്നുമാണ് ഹിന്ദു എന്ന വാക്കിന്റെ ഉത്ഭവം.
  • പ്രാചീന കാലത്ത് സിന്ധു നദിക്ക് മറുവശത്തുള്ള ജനതയെ സൂചിപ്പിക്കാൻ പേർഷ്യക്കാർ ഹിന്ദു എന്ന പദം ഉപയോഗിച്ചു തുടങ്ങി
  • പ്രാചീന ഗ്രീക്കുകാരും  ഇവിടുത്തെ ജനതയെ സൂചിപ്പിക്കാൻ ഹിന്ദു എന്ന പദം ഉപയോഗിച്ചിരുന്നു

Question 13. സിന്ധ് ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം ഏതാണ് ?

Answer: ചാച്ച് നാമ

  • അലി കുഫിയാണ് ചാച്ച് നാമ രചിച്ചത്
  • ഫത് നാമ (ഫത് നാമ സിന്ധ്) എന്നും ഇത് അറിയെപ്പടുന്നു

Question 14. ആര്യന്മാരുടെ വരവാണ് സിന്ധുനദിതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് കരണമായത്ത് എന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?

Answer: മോട്ടിമർ വീലർ

  • ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനും ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനുമായിരുന്നു മോർട്ടിമർ വീലർ
  • ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 1944 മുതൽ 1948 വരെയുള്ള മേധാവിയുമായിരുന്നു വീലർ

You can download this Kerala psc History Questions Indus Valley Civilization notes as pdf by clicking the download button given below. If you like the content you may want to check out the 3rd part of Ancient Indian history Questions and Answers for Kerala psc. History Questions and Answers Malayalam – Jainism (3rd part)

This Post Has 2 Comments

Leave a Reply

Close Menu