ldc 2014 Ernakulam Question Paper with Answers

ldc 2014 Ernakulam Question Paper with Answers

This post Includes all Questions from the ldc exam conducted in 2014 for Ernakulam district. This set of ldc exams were conducted in two years.That is, the exams for some districts were conducted in November and December months of 2013 and the remaining exams were conducted in 2014. So we can call this set either 2013 ldc or 2014 ldc. This particular exam was in 2014 and in fact it was the first psc exam in 2014. Hence the Question paper Code was 1/2014. There were a total of 14 exams in this set of ldc and this exam was only for Ernakulam District. The exam was for the post of Lower division Clerk in various departments and here we are going to answer the malayalam medium Question paper. 

I have included all Questions from the Kerala psc 1/2014 Question paper below. I would recommend you to read each Question carefully and guess the answer. You can click the Show answer button to view the answer of each question. You can also download the solved Question paper (as .pdf file) through the links given below. If you are preparing for Upcoming Kerala Psc Exams in 2020 this might be a very useful study material. 


LDC 2013 / 2014 Ernakulam question paper with answers


Maths and Mental Ability

1. 5,9,4,8,3,7…………… എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?

(A) 5 (B) 2

(C) 4 (D) 3

Answer : (B) 2


2.ഒരു ക്ലോക്കിൽ സമയം 12.15 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും ഉണ്ടാക്കുന്ന കോണിൻറെ അളവ് എത്ര ഡിഗ്രി?

(A) 900 (B) 72½0

(C) 82½0 (D) 700

Answer : (C) 82½0


3. ക്ലോക്കിലെ സമയം 9.20 ആണ്. ഒരു കണ്ണാടിയിൽ അതിൻറെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?

(A) 2.40 (B) 3.50

(C) 11.60 (D) 6.20

Answer : (A) 2.40


4. 2012 ഒക്ടോബർ ഒന്ന് തിങ്കളാഴ്ചയാണ് എന്നാൽ 2012 നവംബർ ഒന്ന് ഏത് ആഴ്ച ആയിരിക്കും?

(A) ചൊവ്വ (B) ബുധൻ

(C) വ്യാഴം (D) വെള്ളി

Answer : (C) വ്യാഴം


5. അർധഗോളാകൃതിയിലുള്ള ഒരു പാത്രത്തിൽ 3 ലിറ്റർ വെള്ളം കൊളളും. അതിൻറെ ഇരട്ടി ആരമുള്ള അർധ ഗോളാകൃതിയിലുള്ള മറ്റൊരു പാത്രത്തിൽ എത്ര വെള്ളം കൊള്ളും?

(A) 9 (B) 12

(C) 18 (D) 24

Answer : (D) 24


6. 37 + 37 + 37 = 3x ആയാൽ x എത്ര?

(A) 8 (B) 21

(C) 4 (D) 3

Answer : (A) 8


7. 6ൻറെ ഘടകങ്ങളുടെ വ്യുൽക്രമങ്ങളുടെ തുകയെത്ര?

(A) 12 (B) 5/6

(C) 2 (D) 1

Answer : (B) 5/6


8. ½ + ¼ + 1/8 + 1/16 + 1/32 + 1/64 + 1/128 + x = 1 എങ്കിൽ x ൻറെ വിലയെത്ര?

(A) ½ (B) 1/8

(C) 1/32 (D) 1/128

Answer : (D) 1/128


9. തുടർച്ചയായ ആദ്യത്തെ എത്ര ഒറ്റ സംഖ്യകളുടെ തുകയാണ് 100?

(A) 9 (B) 10

(C) 8 (D) 11

Answer : (B) 10


10. 5 ൻറെ 80 ശതമാനമാണ് 4, എന്നാൽ 4ൻറെഎത്രശതമാനമാണ് 5?

(A) 125% (B) 120%

(C) 115% (D) 130%

Answer : (A) 125%


11. ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 14. ടീച്ചറെയും കണക്കിലെടുത്താൽ ക്ലാസ്സിലെ ശരാശരി ഒന്നു കൂടുന്നു. എങ്കിൽ ടീച്ചറുടെ വയസ് എത്ര?

(A) 52 (B) 55

(C) 50 (D) 53

Answer : (B) 55


12. രാമു ഒരു ജോലി 6 ദിവസം കൊണ്ടും രാജു അതേ ജോലി 18 ദിവസം കൊണ്ടും ചെയ്യും. രണ്ടു പേരും ചേർന്ന് ജോലി ചെയ്താൽ മുഴുമിക്കാൻ എത്ര ദിവസം വേണം?

(A) 4 (B) 5

(C) 4.5 (D) 5.5

Answer : (C) 4.5


13. 4, 8, x ഇവ അനുപാതത്തിലായാൽ x ൻറെ വില എത്ര?

(A) 12 (B) 10

(C) 16 (D) 11

Answer : (C) 16


14. 42.03 + 1.07 + 2.5 + 6.432=

(A) 54.132 (B) 52.032

(C) 52.132 (D) 52.232

Answer : (B) 52.032


15. താഴെ കൊടുത്തിരിക്കുന്നവയിൽ ചെറിയ ഭിന്നം ഏത്?

(A) 8/9 (B) 8/10

(C) 8/15 (D) 8/11

Answer : (C) 8/15


16. ഈ സംഖ്യകളിൽ ഒന്നുമാത്രം വ്യത്യസ്തം. അതേത്?

(A) 732 (B) 543

(C) 606 (D) 605

Answer : (D) 605


17. 1,22,333,4444, 55555, ……….എന്ന ശ്രേണിയിലെ 12-൦ പദത്തിലെ അക്കങ്ങളുടെ തുക എത്ര?

(A) 36 (B) 48

(C) 144 (D) 120

Answer : (A) 36


18. അനുവിൻറെ ഇപ്പോഴത്തെ വയസ് 3 വർഷത്തിനുശേഷമുള്ള വയസിൻറെയും 3 വർഷത്തിന് മുൻപുള്ള വയസിൻറെയും വിത്യാസത്തിൻറെ 3 മടങ്ങാണ്. അനുവിൻറെ ഇപ്പോഴത്തെ വയസ് എത്ര?

(A) 15 (B) 16

(C) 18 (D) 17

Answer : (C) 18


19. 3 × 3 – 3 ÷ 3 × 3 ÷ 3 – 3 എത്ര?

(A) 6 (B) 3

(C) 9 (D) 5

Answer : (D) 5


20. a × a/8 × a/27 = 1 ആയാൽ a = ________.

(A) 6 (B) 3

(C) 7 (D) 4

Answer : (A) 6


General Knowledge and Current Affairs

21. ബോളിവുഡ് താരം സഞ്ജയ്ദത്തിനെ പാർപ്പിച്ചിരിക്കുന്ന ജയിൽ ഏത്?

(A) യർവാദാ ജയിൽ (B) തീഹാർ ജയിൽ

(C) ബിർസമുണ്ടാ സെൻട്രൽ ജയിൽ (D) വിയ്യൂർ ജയിൽ

Answer : (A) യർവാദാ ജയിൽ


22. സ്കൂളിലെ തറയിൽ ഇരുന്നു പഠിക്കുന്നതൊന്നും എനിക്കു പ്രശ്നമല്ല. എനിക്കു വേണ്ടതു വിദ്യാഭ്യാസമാണ് – ആരുടെ വാക്കുകളാണിത്?

(A) ജോർജ്ജ് വാഷിംഗ്ടൺ (B) ഡോ.ബി.ആർ.അംബേദ്കർ

(C) മലാലാ യൂസഫ് സായ് (D) കെ.ആർ.നാരായണൻ

Answer : (C) മലാലാ യൂസഫ് സായ്


23. ഈയിടെ അന്തരിച്ച ജനറൽ വോ യെൻയൂയെൻ ഗിയാപ്പ് ഏത് രാജ്യത്തെ വിപ്ലവ നേതാവായിരുന്നു?

(A) ചൈന (B) ബംഗ്ലാദേശ്

(C) വിയറ്റ്നാം (D) സൊമാലിയ

Answer : (C) വിയറ്റ്നാം


24. “ക്രൗച്ചിംഗ് ടൈഗർ ആൻഡ് സേക്രഡ് കൗസ്” എന്ന പുസ്തകം ആരുടേതാണ്?

(A) പബ്ലോ നെരൂദ (B) അനിതാ ദേശായ്

(C) തസ്ലിമ നസ്രീൻ (D) അരുൺ കുമാർ

Answer : (D) അരുൺ കുമാർ


25. 2013 ലെ വൈദ്യശാസ്ത്ര നൊബേലിന് അർഹമായത് എന്തിൻറെ കണ്ടുപിടുത്തത്തിനാണ്?

(A) എയ്ഡ്സിന് ഔഷധം

(B) സസ്യപോഷണ രഹസ്യം

(C) കോശങ്ങളിലെ കാർഗോ സംവിധാനം

(D) കൃത്രിമജീനുകൾ ഉപയോഗിച്ച് വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ജീവികളെ സംരക്ഷിക്കൽ?

Answer : (C) കോശങ്ങളിലെ കാർഗോ സംവിധാനം


26. 4cm2 വിസ്തീർണ്ണമുള്ള ഒരു സോളാർസെല്ലിനു നൽകാൻ കഴിയുന്ന കറൻറ് എത്ര?

(A) 20 മില്ലി ആമ്പയർ (B) 60 മില്ലി ആമ്പയർ

(C) 120 മില്ലി ആമ്പയർ (D) 150 മില്ലി ആമ്പയർ

Answer : Question Cancelled


27. സ്ഥിരമായ ഊഷ്മാവിൽ ഒരു വാതകത്തിൻറെ വ്യാപ്തവും മർദ്ദവും വിപരീതാനുപാതത്തിലാണ്. ഈ നിയമം ഏതു പേരിലാണ് അറിയപ്പെടുന്നത്?

(A) ബോയിൽ നിയമം

(B) ചാൾസ് നിയമം

(C) അവഗാഡ്രോ നിയമം

(D) ഗേലുസാക്കിൻറെ വ്യാപ്ത സംയോജന നിയമം

Answer : (A) ബോയിൽ നിയമം


28. താഴെപ്പറയുന്നവയിൽ ആന്റിപൈററ്റിക്കുകൾ എന്ന വിഭാഗത്തിൽപെടുന്നത് ഏത്?

(A) ക്ലോറോംഫെനിക്കോൾ (B) ആംപിസിലിൻ

(C) പാരസെറ്റമോൾ (D) നോവാൾജിൻ

Answer : (C) പാരസെറ്റമോൾ


29. എൻഡോസൾഫാന്റെ പ്രധാന ഘടകം ഏത്?

(A) ഓർഗാനോ ഫോസ്ഫേറ്റ് (B) ഓർഗാനോ നൈട്രേറ്റ്

(C) ഓർഗാനോ സൾഫേറ്റ് (D) ഓർഗാനോ ക്ലോറൈഡ്

Answer : (D) ഓർഗാനോ ക്ലോറൈഡ്


30. ഏറ്റവും പൊക്കം കൂടിയ സംപുഷ്ടിയായ സസ്യം ഏത്?

(A) സെക്വയ (B) യൂക്കാലിപ്റ്റസ്

(C) മുള (D) പൈൻ മരം

Answer : (B) യൂക്കാലിപ്റ്റസ്


31. ഒരു ചാലകത്തിലോ ചുരുളിലോ ബായ്ക്ക് ഇ.എം.എഫ്. പ്രേരിതമാകുന്ന പ്രതിഭാസമാണ്?

(A) മ്യൂച്ചൽ ഇൻഡക്ഷൻ (B) സെൽഫ് ഇൻഡക്ഷൻ

(C) തോംസൺ ഇഫക്റ്റ് (D) ഇവയൊന്നുമല്ല

Answer : (B) സെൽഫ് ഇൻഡക്ഷൻ


32. എംഎസ് സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത്?

(A) ഗിരിജ (B) സോന

(C) സൊണാലിക (D) സർബതി സൊണോറ

Answer : (D) സർബതി സൊണോറ


33. താഴെ പറയുന്നവയിൽ സങ്കരവർഗ്ഗം പശു ഏത്?

(A) സുനന്ദിനി (B) വെച്ചൂർ പശു

(C) കാസർഗോഡ് ഡ്വാർഫ് (D) സിന്ധി പശു

Answer : (A) സുനന്ദിനി


34. ഏതു രോഗത്തിൻറെ ശാസ്ത്രീയനാമമാണ് ബൊവൈൻ സ്പോഞ്ചിഫോ൦ എൻസഫലോപ്പതി?

(A) മാനസിക വിഭ്രാന്തി (B) പക്ഷിപ്പനി

(C) പന്നിപ്പനി (D) ഭ്രാന്തിപ്പശു രോഗം

Answer : (D) ഭ്രാന്തിപ്പശു രോഗം


35. ബി.ടി.വഴുതനയിലെ ബി.ടി.യുടെ പൂർണ്ണരൂപം?

(A) ബെയ്സിലസ് ടെൻഡേർഡ് ടെക്നോളജി (B) ബയോ ടെക്നോളജി

(C) ബ്ലെൻഡിംഗ് ടെക്നോളജി (D) ബെയ്സിലസ് ത്യുറിൻ ജിയൻസിസ്

Answer : (D) ബെയ്സിലസ് ത്യുറിൻ ജിയൻസിസ്


36. ദേശീയ ക്രിക്കറ്റ് അക്കാദമി ചെയർമാൻ?

(A) എൻ.ശ്രീനിവാസൻ (B) ടി.സി.മാത്യു

(C) ജയേഷ് ജോർജ്ജ് (D) കെ.ജയറാം

Answer : (B) ടി.സി.മാത്യു


37. യു.എൻ.ആഭിമുഖ്യത്തിലുള്ള രാസായുധ നിരോധന സംഘടന ഏത്?

(A) OPCW (B) CWBTO

(C) OPEC (D) IUCN

Answer : (A) OPCW


38. ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകൾ എത്തിക്കാൻ വേണ്ടി അമേരിക്ക വിക്ഷേപിച്ചു വിജയിച്ച മനുഷ്യനില്ലാത്ത പേടകം ഏത്?

(A) സൈഗ്നസ്സ് (B) മറീനർ -10

(C) എക്സവേറ്റർ (D) ഒഡീസി

Answer : (A) സൈഗ്നസ്സ്


39. അറേബ്യ ടെറയെന്ന ഗർത്തം എവിടെ കാണപ്പെടുന്നു?

(A) ചന്ദ്രനിൽ (B) ചൊവ്വയിൽ

(C) ബുധനിൽ (D) യുറാനസിൽ

Answer : (B) ൊവ്വയിൽ


40. 2013 ലെ ലോകസുന്ദരിപ്പട്ട൦ കരസ്ഥമാക്കിയത്?

(A) മേഗൻ യങ് (B) സോണി ആൻഡ്രൂസ്

(C) സിലീന മരിയ (D) ജിമുഖിൻ ദിമിത്രി

Answer : (A) മേഗൻ യങ്


41. ഇന്ത്യയുടെ വിദേശനയത്തിനു വ്യക്തമായ രൂപരേഖ തയ്യാറാക്കിയത് ആരാണ്?

(A) വി.പി.മേനോൻ (B) സർദാർ വല്ലഭായ് പട്ടേൽ

(C) ഡോ.ബി.ആർ.അംബേദ്കർ (D) ജവഹർലാൽ നെഹ്റു

Answer : (D) ജവഹർലാൽ നെഹ്റു


42. താജ്മഹൽ സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്?

(A) സിന്ധു (B) യമുന

(C) മഹാനദി (D) കാവേരി

Answer : (B) യമുന


43. ‘അഷ്ടപ്രധാൻഎന്നറിയപ്പെടുന്നത് ആരുടെ മന്ത്രിസഭയായിരുന്നു?

(A) ശിവജി (B) അക്ബർ

(C) കൃഷ്ണദേവരായർ (D) ബാബർ

Answer : (A) ശിവജി


44. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ഏതാണ്?

(A) NH 10 (B) NH 5

(C) NH 17 (D) NH 7

Answer : (D) NH 7


45. 1857 ലെ ഒന്നാം സ്വാതന്ത്യ്രസമരം ആരംഭിച്ചത് എവിടെ നിന്നാണ്?

(A) കാൺപൂർ (B) ഗ്വാളിയർ

(C) മീററ്റ് (D) ഭരത്പൂർ

Answer : (C) മീററ്റ്


46. ഇന്ത്യൻ ഫെഡറൽ സംവിധാനത്തിൻറെ സംരക്ഷകൻ എന്നറിയപ്പെടുന്നത്?

(A) രാഷ്ട്രപതി (B) മൗലികാവകാശങ്ങൾ

(C) സുപ്രീംകോടതി (D) പ്രധാനമന്ത്രി

Answer : (C) സുപ്രീംകോടതി


47. ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം?

(A) 5 (B) 6

(C) 3 (D) 4

Answer : (A) 5


48. ഇന്ത്യയുടെ ഒന്നാം പഞ്ചവത്സരപദ്ധതി പ്രവർത്തനം ആരംഭിച്ച വർഷം ഏത്?

(A) 1954 (B) 1951

(C) 1953 (D) 1950

Answer : (B) 1951


49. ഇന്ത്യയുടെ ആസൂത്രണകമ്മീഷൻറെ ചെയർമാൻ ആരാണ്?

(A) കേന്ദ്ര ധനകാര്യമന്ത്രി (B) പ്രധാനമന്ത്രി

(C) രാഷ്ട്രപതി (D) റിസർവ് ബാങ്ക് ഗവർണർ

Answer : (B) പ്രധാനമന്ത്രി


50. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?

(A) ഡൽഹി (B) ചെന്നൈ

(C) ജ൦ഷഡ്പൂർ (D) മുംബൈ

Answer : (D) മുംബൈ


51. എത്രാം പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീശാക്തീകരണം മുഖ്യ ഇനമാക്കിയിരുന്നത്?

(A) 10 (B) 8

(C) 7 (D) 9

Answer : (A) 10


52. കേരളത്തിൻറെ വനിതാ കമ്മീഷന്‍റെ പ്രഥമ ചെയർപേഴ്സൺ ആരായിരുന്നു?

(A) ലിസി ജോസ് (B) ബി. സുഗതകുമാരി

(C) എം.കമലം (D) എം. ലീലാവതി

Answer : (B) ബി. സുഗതകുമാരി


53. മനുഷ്യാവകാശ സങ്കൽപ്പത്തിന് ഉത്തേജനം നൽകിയ സംഘടന ഏത്?

(A) ലീഗ് ഓഫ് നേഷൻസ് (B) ലോക സോഷ്യൽ ഫോറം

(C) ലോബയാൻ (D) ഐക്യരാഷ്ട്ര സംഘടന

Answer : (D) ഐക്യരാഷ്ട്ര സംഘടന


54. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ അധ്യക്ഷൻ ആരായിരിക്കും?

(A) രാഷ്ട്രപതി

(B) ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വ്യക്തി

(C) സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന വ്യക്തി

(D) ഗവർണർ

Answer : (C) സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന വ്യക്തി


55. വിവരാവകാശവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?

(A) അപേക്ഷാഫീസ് 10 രൂപയാണ്

(B) അപേക്ഷ സമർപ്പിച്ചാൽ 15 ദിവസത്തിനുള്ളിൽ വിവരങ്ങൾ ലഭിക്കും

(C) ഈ നിയമം നിലവിൽ വന്നത് 2005 ൽ ആണ്

(D) രാജ്യത്തിൻറെ പൊതുതാൽപര്യത്തിനു ഹാനികരമാകുന്ന നിയമങ്ങൾ ഒഴികെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങളിൽ നിന്ന് വിവര൦ ലഭിക്കും

Answer : (B) അപേക്ഷ സമർപ്പിച്ചാൽ 15 ദിവസത്തിനുള്ളിൽ വിവരങ്ങൾ ലഭിക്കും


56. കുടികിടപ്പുകാർക്ക് പത്തു സെൻറ് വരെ സ്ഥലത്തിൻറെ ഉടമസ്ഥാവകാശം പതിച്ചുകൊടുക്കാൻ ലക്ഷ്യമിട്ട ഭൂപരിഷ്കരണനിയമം നിലവിൽ വന്ന വർഷ൦ ഏത്?

(A) 1970 (B) 1969

(C) 1972 (D) 1973

Answer : (A) 1970


57. കേരളത്തിൻറെ സാംസ്‌കാരിക തലസ്ഥാനം ഏത്?

(A) തിരുവനന്തപുരം (B) എറണാകുളം

(C) തൃശ്ശൂർ (D) കോട്ടയം

Answer : (C) തൃശ്ശൂർ


58. സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന ഈ പ്രദേശം കേരളത്തിലാണ് സ്ഥിതിചെയ്യുന്നത്. ഏതാണ് ഈ പ്രദേശം?

(A) വൈക്കം (B) കുട്ടനാട്

(C) കോടനാട് (D) കൊച്ചി

Answer : (B) കുട്ടനാട്


59. കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ഏത്?

(A) വയനാട് (B) പത്തനംതിട്ട

(C) ആലപ്പുഴ (D) കൊല്ലം

Answer : (D) കൊല്ലം


60. നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ്?

(A) വേമ്പനാട്ടുകായൽ (B) പുന്നമട കായൽ

(C) ശാസ്താംകോട്ട കായൽ (D) അഷ്ടമുടി കായൽ

Answer : (B) പുന്നമട കായൽ


61. റൂർക്കേല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?

(A) ഒറീസ്സ (B) ബീഹാർ

(C) മധ്യപ്രദേശ് (D) ഉത്തർപ്രദേശ്

Answer : (A) ഒറീസ്സ


62. ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്?

(A) അസം (B) ജാർഖണ്ഡ്

(C) ബീഹാർ (D) അരുണാചൽ പ്രദേശ്

Answer : (D) അരുണാചൽ പ്രദേശ്


63. ഹിരാക്കുഡ് നദീതടപദ്ധതിയുമായി ബന്ധപ്പെട്ട നദി ഏതാണ്?

(A) കൃഷ്ണ (B) ഗോദാവരി

(C) മഹാനദി (D) കാവേരി

Answer : (C) മഹാനദി


64. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ?

(A) ഉത്തരായനരേഖ (B) ഭൂമധ്യരേഖ

(C) ദക്ഷിണായനരേഖ (D) ആർട്ടിക് വൃത്ത൦

Answer : (A) ഉത്തരായനരേഖ


65. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത്?

(A) കേരളം (B) തമിഴ്നാട്

(C) ആന്ധ്രാപ്രദേശ് (D) ഒറീസ്സ

Answer : (B) തമിഴ്നാട്


66. ഗാന്ധി-ഇർവ്വിൻ സന്ധി ഒപ്പുവയ്ക്കപ്പെട്ട വർഷം?

(A) 1934 (B) 1930

(C) 1931 (D) 1932

Answer : (C) 1931


67. ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടതാണ് മന്നത്തു പത്മനാഭൻറെ നേതൃത്വത്തിൽ സവർണ്ണജാത സംഘടിപ്പിക്കപ്പെട്ടത്?

(A) ചമ്പാരൻ സത്യാഗ്രഹം (B) ഉപ്പ് സത്യാഗ്രഹം

(C) ഗുരുവായൂർ സത്യാഗ്രഹം (D) വൈക്കം സത്യാഗ്രഹം

Answer : (D) വൈക്കം സത്യാഗ്രഹം


68. ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവായി കരുതുന്നത് ആരെയാണ്?

(A) ഹോമി ജെ ഭാഭ (B) വിക്രം സാരാഭായ്

(C) എ.പി.ജെ.അബ്ദുൾ കലാം (D) അരുൺ തിവാരി

Answer : (B) വിക്രം സാരാഭായ്


69. ഇന്ത്യൻ നാഷണൽ കോണ്ഗ്രസിൻറെ ലക്‌ഷ്യം പൂർണസ്വരാജ് എന്നു പ്രഖ്യാപിച്ച 1929ലെ സമ്മേളനം നടന്ന സ്ഥലം ഏത്?

(A) ലാഹോർ (B) ഡൽഹി

(C) കാൺപൂർ (D) ആഗ്ര

Answer : (A) ലാഹോർ


70. സ്വതന്ത്രഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷൻറെ അദ്ധ്യക്ഷൻ ആരായിരുന്നു?

(A) വി.എസ്. കോത്താരി (B) ജോൺ സാർജന്റ

(C) ഡോ.എസ്.രാധാകൃഷ്ണൻ (D) ലക്ഷ്മണസ്വാമി മുതലിയാർ

Answer : (C) ഡോ.എസ്.രാധാകൃഷ്ണൻ


General English

71. Would you mind………….this letter?

(A) Post (B) Posts

(C) Posted (D) Posting

Answer : (D) Posting


72. ‘I wish it wasn’t raining’ means?

(A) It is raining (B) It isn’t raining

(C) It will rain (D) It wasn’t raining

Answer : (A) It is raining


73. He did not eat the grapes. She did not eat it?

(A) neither (B) either

(C) or (D) nor

Answer : (B) either


74. The market is at the………….end of the city.

(A) farther (B) further

(C) farthest (D) feather

Answer : (C) farthest


75. The boy had finished his homework when________.

(A) I had called him (B) I called him

(C) I have called him (D) I call him

Answer : (B) I called him


76. She lives in Mumbai________

(A) isn’t she ? (B) doesn’t she ?

(C) don’t’ she ? (D) is she ?

Answer : (B) doesn’t she ?


77. You can telephone me________you like.

(A) whichever (B) however

(C) whenever (D) whatever

Answer : (C) whenever


78. If my father were there________.

(A) he has helped you (B) he will help you

(C) he would help you (D) he would have helped you

Answer : (C) he would help you


79. It is impossible to separate belief________emotion.

(A) with (B) to

(C) For (D) from

Answer : (D) from


80. I appreciate her________in her studies.

(A) regular (B) regularly

(C) regularity (D) regularize

Answer : (B) regularly


81. The opposite of ‘extravagance’ is :

(A) miserliness (B) incorporeal

(C) intravagance (D) misfeasance

Answer : (A) miserliness


82. ‘All that________is not gold’.

(A) shines (B) glitters

(C) sparkles (D) clatters

Answer : (B) glitters


83. Many people________the poor.

(A) looked ahead to (B) looked forward to

(C) looked on to (D) looked down on

Answer : (D) looked down on


84. The announcement of the results________awaited.

(A) are (B) is

(C) were (D) am

Answer : (B) is


85. He works eight hours________day.

(A) the (B) one

(C) an (D) a

Answer : (D) a


86. Nothing________disturbs his sleep.

(A) never (B) every time

(C) sometimes (D) ever

Answer : (D) ever


87. ________is a synonym of ‘hostile’.

(A) Unfriendly (B) Credible

(C) Unhappiness (D) Disobedient

Answer : (A) Unfriendly


88. One who knows everything.

(A) Omniscient (B) Master

(C) Scholar (D) Omnipotent

Answer : (A) Omniscient


89. Find the correct spelling.

(A) Buraucracy (B) Bureaucracy

(C) Buroucracy (D) Burocracy

Answer : (B) Bureaucracy


90. The older he got ________he became.

(A) more happier (B) happier

(C) the happier (D) the happy

Answer : (C) the happier


Malayalam Questions

91. ‘നിണംഎന്ന അർഥം വരുന്ന പദം:

(A) സലിലം (B) ഏണ൦

(C) ധര (D) രുധിരം

Answer : (D) രുധിരം


92. ശരിയായ പദം എഴുതുക:

(A) പാദസരം (B) പദസാരം

(C) പാദസൊരം (D) പാദസ്വരം

Answer : (A) പാദസരം


93. I didn’t see any reason to disbelieve his statement  – ഈ വാക്യത്തിന്‍റെ ശരിയായ തര്ജ്ജമ ഏത്?

(A) അയാളുടെ പ്രസ്താവന ഞാൻ വിശ്വസിക്കുന്നില്ല

(B) അയാളുടെ പ്രസ്താവന വിശ്വസിക്കാൻ ഞാൻ കാരണം കാണുന്നില്ല

(C) അയാളുടെ പ്രസ്താവന വിശ്വസിക്കാതിരിക്കാൻ ഞാൻ കാരണമൊന്നും കാണുന്നില്ല

(D) അയാളുടെ പ്രസ്താവനയിൽ വിശ്വസനീയമായ കാരണമൊന്നും ഞാൻ കാണുന്നില്ല

Answer : (C) അയാളുടെ പ്രസ്താവന വിശ്വസിക്കാതിരിക്കാൻ ഞാൻ കാരണമൊന്നും കാണുന്നില്ല


94. പെട്രോൾ വേഗത്തിൽ കത്തുന്നതാണ് – ഇതിനു സമാനമായ ഇംഗ്ലീഷ് വാക്യം:

(A) Petrol is inflammatory (B) Petrol is highly inflammable

(C) Petrol is not inflammable (D) Petrol causes inflammation

Answer : (B) Petrol is highly inflammable


95. അമ്മ കട്ടിലിൽ ഇരുന്നു – ഈ വാക്യത്തിൽ വന്നിരിക്കുന്ന വിഭക്തി ഏത്?

(A) പ്രയോജിക (B) ആധാരിക

(C) സംയോജിത (D) പ്രതിഗ്രാഹിക

Answer : (B) ആധാരിക


96. ‘ദീപാളി കുളിക്കുക’ എന്ന അർഥ൦ വരുന്ന ശൈലി:

(A) പിശുക്ക് കാണിക്കുക (B) ധൂർത്ത് കാണിക്കുക

(C) മിതമായി ചെലവാക്കുക (D) ആർത്തി കാണിക്കുക

Answer : (B) ധൂർത്ത് കാണിക്കുക


97. കണ്ടുവെങ്കിൽ – ഇതിലെ സന്ധി:

(A) ആദേശ സന്ധി (B) ലോപ സന്ധി

(C) ആഗമ സന്ധി (D) ദ്വിത്വ സന്ധി

Answer : (C) ആഗമ സന്ധി


98. ചന്ത്രക്കാരൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

(A) രാമരാജ ബഹദൂർ (B) ഇന്ദുലേഖ

(C) ശാരദ (D) ധർമരാജ

Answer : (D) ധർമരാജ


99. 2012 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നോവൽ?

(A) ശ്യാമമേഘം (B) അന്ധകാരനഴി

(C) കുട്ടി പട്ടാളത്തിൻറെ കേരള പര്യടനം (D) ഉപ്പൻറെ കൂവൽ വരയ്ക്കുന്നു

Answer : (B) അന്ധകാരനഴി


100. കേരള പാണിനി’ – ആരുടെ തൂലികാനാമമാണ്?

(A) കേരളവർമ വലിയ കോയി തമ്പുരാൻ (B) കുഞ്ഞിക്കുട്ടൻ തമ്പുരാൻ

(C) സി.വി.രാമൻപിള്ള (D) എ.ആർ. രാജരാജവർമ

Answer : (D) എ.ആർ. രാജരാജവർമ


That’s it You have completed ldc 2014 Ernakulam Question Paper. This will be helpful for your ldc 2020 preparation. With that being said its not limited to upcoming ldc exams, it might be also useful for other exams like LGS, Police Constable, Field Assistant etc. If you are interested in working out the 2017 ldc Question papers you may GO Here

2014 Ldc Ernakulam question paper with answers pdf

If you want to download this 2014 Ernakulam LDC Question paper as pdf, you can use the download button given below. All answers are marked in the Question paper itself using Final Answer key. So you may not need to download the answer key separately.

This Post Has One Comment

Leave a Reply

Close Menu