1001 കേരള പി എസ് സി ചോദ്യങ്ങൾ Part -14

1001 കേരള പി എസ് സി ചോദ്യങ്ങൾ Part -14

പി എസ് സി തിരെഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരങ്ങളും 2020

കേരള പി എസ് സി മുൻവർഷങ്ങളിൽ നടത്തിയ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ നിന്ന് തിരഞ്ഞെടുത്ത  1001 ചോദ്യങ്ങൾ അവതരിപ്പിക്കുന്ന ഒരു വീഡിയോ സീരീസ് ആണിത്.  

ഏതാണ്ട് 25ഓളം ഭാഗങ്ങളുള്ള ഈ വീഡിയോ സീരീസിന്റെ പതിനാലാം ഭാഗത്തുനിന്നുള്ള ചോദ്യങ്ങളാണ് ആണ് ഞാൻ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ ചോദ്യങ്ങളും പൊതുവിജ്ഞാനം എന്ന ടോപ്പിക്കില്‍   നിന്നാണ് എടുത്തിരിക്കുന്നത് അതുപോലെ എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത് 

ഇത്  എൽ ജി എസ്, എസ് എൽ ഡി ക്ലാർക്ക്,  പോലീസ് കോൺസ്റ്റബിൾ, Field assistant തുടങ്ങിയ വരും കാല പി എസ്‌ സി എക്സാം കൾക്ക് പ്രയോജനപ്രദമാകും എന്ന് വിശ്വസിക്കുന്നു. അതുപോലെ ജനറൽ നോളജ്  ക്വിസ് മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും ഇത് പ്രയോജനപ്പെട്ടേക്കാം 

1001 malayalam questions and answers for kerala psc

522. ലത്തുർ ഭൂകമ്പം നടന്ന വർഷം ഏതാണ്?

Answer: 1993

523. എന്തരോ മഹാനുഭാവലു എന്ന ഗാനം പാടിയത് ആരാണ് ?

Answer: ത്യാഗരാജ സ്വാമികൾ

524. എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന പ്രതലം ഏതു നിറത്തിൽ കാണപ്പെടുന്നു ?

Answer: വെളുപ്പ്

525. എമർജൻസി ഹോർമോൺ എന്നറിയപ്പെടുന്നത് ഹോർമോൺ ഏതാണ് ?

Answer: അഡ്രിനാലിൻ

526. എൽ.ഐ.സി. Life Insurance Corporation of India യുടെ ആസ്ഥാനം എവിടെയാണ് ?

Answer: മുംബൈ

527. രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചതാര് ?

Answer: കാൾ ലാന്റ്സ്റ്റൈനെർ

528. റാണി ലക്ഷ്മിഭായി തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ഏത് വർഷത്തിലാണ് ?

Answer: എ.ഡി.1812

529. ഏറ്റവും ഉയരംകൂടിയ മൃഗം ഏതാണ് ?

Answer: ജിറാഫ്

530. റാണിഗഞ്ച് കൽക്കരിപ്പാടം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയുന്നത് ?

Answer: പശ്ചിമ ബംഗാൾ

531. കേരള തുളസീദാസൻ എന്നറിയപ്പെടുന്നത് ആരാണ് ?

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

532. ഇന്തോളജി എന്നാൽ എന്താണ്?

Answer: ഇന്ത്യയെക്കുറിച്ചുള്ള പഠനം

533. കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു?

Answer: ശങ്കരനാരായണൻ തമ്പി

534. കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് എവിടെയാണ് സ്ഥിതി ചെയുന്നത്?

Answer: ചവറ

535. ഏതു രാജ്യത്താണ് നിഹിലിസം എന്ന ദാർശനിക പ്രസ്ഥാനം ഉരുത്തിരിഞ്ഞത്?

Answer: റഷ്യ

536. വേദങ്ങളിലേക്കു മടങ്ങുക എന്ന് ആഹ്വാനം ചെയ്തത് ആരാണ് ?

Answer: ദയാനന്ദ സരസ്വതി

537. റബ്ബർ യുദ്ധത്തിൽ ഏറ്റുമുട്ടിയ രാജ്യങ്ങൾ ഏതൊക്കെ ആയിരുന്നു ?

Answer: ബൊളീവിയ, ബസിൽ

538. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര നഗരം ഏതാണ്?

Answer: കോട്ടയം

539. ഉറുമ്പിന്റെ ശരീരത്തിലുള്ള ആസിഡ് ഏതാണ്?

Answer: ഫോർമിക് ആസിഡ്

540. മാർഷ് ഗ്യാസ് എന്നറിയപ്പെടുന്നത് എന്തിനെയാണ്  ?

Answer: മീഥേൻ

541. ഇന്റർപോളിന്റെ ആസ്ഥാനം എവിടെയാണ്?

Answer: ലിയോൺസ് (ഫ്രാന്‍സ്‌)      

542. പച്ചക്കറികൾ അധിക സമയം വെള്ളത്തിലിട്ടുവച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ഏത് ?

Answer: വിറ്റാമിൻ സി

543. ലോകത്തിൽ ആദ്യമായി പത്രം പ്രസി ദ്ധീകരിച്ച രാജ്യം ഏതാണ്

Answer: ചൈന

544. ഏതു രാജവംശത്തിന്റെ കാലത്താണ് പഞ്ചതന്ത്രം രചിക്കപ്പെട്ടത്

Answer: ഗുപ്ത വംശം

545. മൈസൂർ സംസ്ഥാനത്തിന്റെ പേര് കർണാടകം എന്നുമാറ്റിയ വർഷം ഏതാണ്?

Answer: 1973

546. ഇഗ്നൈറ്റഡ് മൈൻഡ്സ് രചിച്ചത് ആരാണ് ?

Answer: എ.പി.ജെ.അബ്ദുൾ കലാം

547. ആദ്യത്തെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിനു വേദിയായ സ്ഥലം ഏതാണ്

Answer: ഒറ്റപ്പാലം(1921)

548. 1984 ജൂൺ 5ലെ ബ്ലൂസ്റ്റാർ ഓപ്പറേഷ നിൽ കൊല്ലപ്പെട്ട സിക്ക് നേതാവ് ആരാണ്

Answer: ഭിന്ദ്രൻ വാല

549. രാത്രികാലത്ത്  ആകാശത്തിൽ കാണുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രം ഏതാണ്?

Answer: സിറിയസ്

550. രക്തസമ്മർദം കൂടിയ അവസ്ഥയെ എന്താണ് വിളിക്കുനത് ?

Answer: ഹൈപ്പർ ടെൻഷൻ

551. മനുഷ്യനിൽ സ്പൈനൽ കോർഡിന്റെ ശരാശരി  നീളം എത്രയാണ്?

Answer: 45 സെ.മീ.

552. ഏതു രാജ്യക്കാരാണ് ഡച്ചുകാർ എന്നറിയപ്പെടുന്നത്

Answer: നെതർലൻഡ്സ്

553. ഏതവയവത്തിന്റെ പ്രവർത്തനമാണ് ഇലക്ട്രോഎൻസെഫാലോഗ്രാഫ് ഉപയോഗിച്ച നിരീക്ഷിക്കുന്നത്

Answer: മസ്തിഷ്കം

554. ചൈനയിൽനിന്ന് റഷ്യയെ വേർതിരിക്കുന്ന നദി ഏതാണ്

Answer: അമൂർ

555. ഏതളവിൽ മഴ ലഭിക്കുമ്പോഴാണ് ഒരു ദിവസത്തിനെ റെയിനി ഡേ എന്ന് ഇന്ത്യൻ മെറ്റിരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് അംഗീകരിച്ചിരിക്കുന്നത്

Answer: 2.5 സെ.മീ.

556. 1924ൽ ശ്രീമൂലം തിരുനാൾ അന്തരിച്ച പ്പോൾ റീജന്റായി അധികാരത്തിൽ വന്നത് ആരാണ്

Answer: സേതുലക്ഷ്മിഭായി

557. ഏതു രാജവംശത്തിന്റെ ഭരണമാണ് ചന്ദ്രഗുപ്ത മൗര്യൻ അവസാനിപ്പിച്ചത് ?

Answer: നന്ദവംശം

558. ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് വേദി എവിടെയായിരുന്നു

Answer: ഉറുഗ്വേ

559. ഉത്കലം എന്നത് ഏതു പ്രദേശത്തിന്റെ പ്രാചീനനാമമാണ്?

Answer: ഒറീസ

560. ആദ്യത്തെ മൂന്നു ടെസ്റ്റുമാച്ചുകളിലും സെഞ്ച്വറി അടിച്ച ഇന്ത്യൻ ക്രിക്കറ്റർ ആരാണ്

Answer: അസറുദ്ദീൻ

561. ബ്രിട്ടീഷ്ഭരണകാലത്ത് ഏത് നിയമം പ്രകാരമാണ് കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിതമായത്

Answer: 1773-ലെ റഗുലേറ്റിങ് ആക്ട്

562. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏകജില്ല ഏതാണ്

Answer: ഇടുക്കി

Vola, we have completed over 560 questions in this video series. Soif you didn’t saw the previous part you can Click Here for part 13. or you can jump to the next part by Clicking Here (Part 15)

You can download this Questions and Answers in pdf format from the links given below.

This Post Has One Comment

Leave a Reply

Close Menu